വിനായകൻ 19 വയസ്സ് , ശ്രീജിത് 26 വയസ്സ്‌ , കെവിൻ 23 വയസ്സ്‌..

സോമി സോളമൻ

വിനായകൻ 19 വയസ്സ് ,ശ്രീജിത് 26 വയസ്സ്‌ , കെവിൻ 23 വയസ്സ്‌

30 വയസ്സിന് താഴെയുള്ള 3 യുവാക്കൾ കേരളത്തിൽ കൊല്ലപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്തം കേരള പോലീസിനാണ് .

പൊലീസ് ഫോഴ്സിലെ ” ക്രിമിനല്സിനെ ” തടയാൻ കഴിയാത്ത ആഭ്യന്തര വകുപ്പിന് . ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഈ നിസ്സഹായരായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടതിനു ധാർമിക ഉത്തരവാദിത്തമുണ്ട് .

പോലിസിന്റെ മനോവീര്യം നഷ്ടപ്പെടുത്താതിരിക്കാൻ പകരം നൽകിക്കൊണ്ടിരിക്കുന്നത് മനുഷ്യ ജീവനാണ് . തൂത്തുക്കുടിയിൽ നിരായുധരായ മനുഷ്യരെ ലക്‌ഷ്യം വെച്ച, നെറുകയിലും നെഞ്ചിലും വെടിവെച്ചു കൊന്നുകളഞ്ഞ അതെ പോലീസ് തന്നെയാണ് വിനായകനെയും ശ്രീജിത്തിനെയും കെവിനെയും കൊന്നതും / കൊല്ലാൻ കൂട്ട് നിന്നതും.

തൂത്തുക്കുടിയിൽ അതൊരു സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗമായാണ് എന്നാണ് ” സ്റ്റേറ്റ് ” പറഞ്ഞത് കേരളത്തിലും മനുഷ്യ ജീവന് വില ഇല്ലാതായി കൊണ്ടിരിക്കുന്ന പ്രതിഭാസം ” സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗമാക്കാനുള്ള ” ശ്രമങ്ങളാണോ ഈ നിരന്തര കൊലപാതകങ്ങൾ ?

” താഴ്ന്ന ജാതി” യിലെ പയ്യനെ പ്രണയിച്ചതിനു അപ്പൻ സ്വന്തം മകളെ നിഷ്കരുണം കൊന്നുകളഞ്ഞ കേരളത്തിൽ ഇന്ന് കെവിന്റെ ജീവന് അവര് വിലയിട്ടത് ” ജാതിയുടെ ” ” പ്രണയത്തിന്റെ ” പേരിലാണ്. കേരള സമൂഹത്തിനു ഈ ചോരയിൽ പങ്കുണ്ട് .

എല്ലാ പുരോഗമന നാട്യങ്ങളും , പ്രബുദ്ധതയും ” പോലിസിന്റെ കുപ്പായം ” അണിഞ്ഞു തച്ചു കൊല്ലുന്ന മനുഷ്യർ .

“ജാതിക്കൊല “, ജാതിക്കുളം ” ജാതിമതിൽ ” കേരളത്തിന്റെ യാഥാർഥ്യമാണ് . അതിനെ അംഗീരികരിക്കാനും നേരിടാനും അഭിസംബോധന ചെയ്യാനും ഉള്ള സത്യസന്ധ്യത എങ്കിലും സമൂഹം എന്ന നിലയിൽ നമ്മൾ കാണിക്കണം .

ക്രിസ്ത്യാനികളോടാണ് , ” നിങ്ങൾ ഏതു പള്ളിയിലാണ് പോകുന്നത് ”
ഞങ്ങൾ ആ “പള്ളിക്കാരല്ല ” എന്ന് ഇന്നും ക്രിസ്ത്യാനികൾ പറയുന്ന ഭാഷയെ ആണ് ” ജാതി ബോധം എന്ന് പറയുന്നത് ”

മാട്രിമോണിയൽ പോർട്ടലുകളിൽ നിന്നും ജാതി തെരുവിൽ മനുഷ്യന്റെ ജീവൻ എടുത്തു തുടങ്ങുമ്പോഴെങ്കിലും ആ ” ജാതിവെറിയെ ” നിലനിൽക്കുന്നു എന്ന സത്യത്തെ അംഗീകരിക്കണം

Be the first to comment on "വിനായകൻ 19 വയസ്സ് , ശ്രീജിത് 26 വയസ്സ്‌ , കെവിൻ 23 വയസ്സ്‌.."

Leave a comment

Your email address will not be published.


*