പ്രണയിച്ചതിനു കോട്ടയത്ത് ദലിത് യുവാവിന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് ക്രൂരമായി കൊലപ്പെടുത്തി

പ്രണയവിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയ നവവരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം നട്ടാശേരി എസ്.എച്ച് മൗണ്ടില്‍ കെവിന്‍ പി. ജോസഫിന്റെ (23) മൃതദേഹമാണ് പുനലൂര്‍ ചാലിയേക്കരയിലെ തോട്ടില്‍ നിന്ന് കണ്ടെത്തിയത്. കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു.

കെവിന്‍റെയും പെണ്‍കുട്ടിയുടെയും പ്രണയ വിവാഹം വധുവിന്‍റെ ബന്ധുക്കള്‍ അംഗീകരിച്ചില്ല. കൊല്ലം പത്തനാപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ ദലിത് ക്രിസ്ത്യാനിയായ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ]പെണ്‍കുട്ടിയുടെ സഹോദരനും സംഘവും മൂന്ന് വാഹനങ്ങളില്‍ എത്തി വീട്ടില്‍ കയറി മൂന്ന് ദിവസം മുന്‍പ് കെവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

വധു കൊല്ലം തെന്മല ഒറ്റക്കല്‍ സാനുഭവനില്‍ നീനു ചാക്കോ(20)യുടെ പരാതിയില്‍ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ഇഷാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികളില്‍ രണ്ട് പേര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്

പരാതിയെ ഗൗരവമായി കാണാന്‍ പൊലീസ് തയ്യാറായില്ലെന്ന് പരാതിയുണ്ട്. മകോട്ടയത്തെ മുഖ്യമന്ത്രിയുടെ പരിപാടിക്ക് ശേഷം അന്വേഷിക്കാമെന്ന മറുപടിയാണ് പൊലീസ് നല്‍കിയത്. യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്ഐ എം എസ് ഷിബുവിനെയും എഎസ്ഐയെയും സസ്പെന്‍ഡ് ചെയ്തു. കോട്ടയം എസ്പി വി എം മുഹമ്മദ് റഫീഖിനെയും സ്ഥലംമാറ്റി.

കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Be the first to comment on "പ്രണയിച്ചതിനു കോട്ടയത്ത് ദലിത് യുവാവിന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് ക്രൂരമായി കൊലപ്പെടുത്തി"

Leave a comment

Your email address will not be published.


*