പത്ത് സംസ്ഥാനങ്ങളിലായി പതിനൊന്ന് ഉപതെരഞ്ഞെടുപ്പുകൾ. പത്തിടത്തും പരാജയപ്പെട്ട് ബിജെപി

രാജ്യത്ത് പത്തു സംസ്ഥാനങ്ങളിലായി പതിനൊന്നിടങ്ങളിലേക്ക് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പത്തിടത്തും അടിപതറി ബിജെപി.

മഹാരാഷ്​ട്രയിലെ പാലുസ്​ കഡ്​ഗാവോണിൽ കോൺഗ്രസ്​ സ്ഥാനാർഥി വിശ്വജീത്​ പതങ്ക്​ റാവു എതിരാളികളില്ലാതെ തന്നെ ചരിത്രവിജയം നേടി.

ഉത്തർപ്രദേശിലെ നൂർപുർ നിയമസഭാ മണ്ഡലത്തിൽ സമാജ്​വാദി പാർട്ടിയുടെ നയീമുൽ ഹസൻ 6211 വോട്ടുകൾക്ക്​ വിജയിച്ചു. 2012 ലും 2017 ലും ബിജെപിയുടെ ലോകേന്ദ്രസിംഗ് വിജയിച്ച സീറ്റാണ് ഇത്.

കർണാടകയിലെ ആർ.ആർ നഗറിൽ കോൺഗ്രസി​​​​​​​​​​​​​​​​​​ന്റെ മുനിരത്​ന​ക്ക് ൪ 41,000 വോട്ട് ഭൂരിപക്ഷത്തിന്റെ ​ വിജയം.

പശ്ചിമ ബംഗാളിലെ മഹേഷ്​ തലയിൽ തൃണമൂൽ കോൺഗ്രസി​​​​​​​​​​​​​​​​​​ന്റെ ദുലാൽ ചന്ദ്ര ദാസിന്​ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയം

പഞ്ചാബിലെ ഷാഹ്​കോട്ടിൽ കോൺഗ്രസ്​ സ്ഥാനാർഥി ഹർദേവ്​ സിങ്​ ലാദി 38,808 വോട്ടുകൾക്ക്​ വിജയിച്ചു. 2012 ലും 2017 ലും അകാലിദൾ നിലനിർത്തിയ മണ്ഡലമാണ് ഇത്.

ഝാർഖണ്ഡിലെ സിലിയിൽ ജെ.എം.എമ്മി​​​​​​​​​ന്റെ സീമാ ദേവി വിജയിച്ചു

ഝാർഖണ്ഡിലെ ഗോമിയയിൽ ജെംഎംഎം സ്ഥാനാർഥി ബബിത ദേവി 1344 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു.

മേഘാലയിലെ അംപാട്ടിയിൽ കോൺഗ്രസി​​​​​​​​​​​​​​​ന്റെ മിയാനി ഡി ഷിറ വിജയിച്ചു

ഉത്തരാഖണ്ഡിലെ തരലിയിൽ ബിജെപി സ്ഥാനാർഥി മുന്നി ദേവി ഷാ വിജയിച്ചു.

കേരളത്തിൽ ചെങ്ങന്നൂർ നിയമസഭാ സീറ്റിൽ സി.പി.എമ്മി​​​​​​​​​​​​​​​ന്റെ സജി ചെറിയാൻ ഇരുപതിനായിരത്തിലധികം ഭൂരിപക്ഷത്തിൽ വിജയിച്ചു.

Be the first to comment on "പത്ത് സംസ്ഥാനങ്ങളിലായി പതിനൊന്ന് ഉപതെരഞ്ഞെടുപ്പുകൾ. പത്തിടത്തും പരാജയപ്പെട്ട് ബിജെപി"

Leave a comment

Your email address will not be published.


*