ഫലസ്‌തീൻ നഴ്‌സിനെ വെടിവെച്ചുകൊന്ന് ഇസ്രായേൽ. വെടിയേറ്റത് സമരക്കാരുടെ മുറിവുണക്കുന്നതിനിടെ

സമരക്കാരായ ഫലസ്‌തീനികളുടെ മുറിവ് ശുശ്രൂഷിക്കാനായി ഓടുകയായിരുന്നു റസാൻ അൽ നജ്ജാർ. ഗാസയിലെ ഖാൻ യൂനുസ് തെരുവിൽ വെള്ളിയാഴ്ച്ച സമരക്കാർക്കുള്ള മരുന്നുകളുമായി ഓടവെയാണ് ഇസ്രായേൽ സൈന്യം റസാൻ അൽ നജ്ജാറിനെ വെടിവെച്ചു കൊലപ്പെടുത്തുന്നത്.

21 വയസ്സ് പ്രായമായ റസാൻ ഗാസയിലെ സമരഭൂമികളിലെ സജീവയായ വളണ്ടിയറാണ്.

“കൈകൾ രണ്ടും എല്ലാവരും കാണുന്ന രീതിയിൽ അവൾ പൊക്കിയിരുന്നു. എന്നാൽ വെളുത്ത യൂണിഫോം ധരിച്ച റസാന്റെ നെഞ്ചിലേക്ക് വെടിവെക്കുകയായിരുന്നു സൈന്യം ” സംഭവത്തിന് സാക്ഷിയായ വ്യക്തി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്യുന്നു.

വെള്ളിയാഴ്ച്ച നൂറോളം പേർക്ക് പരിക്കേറ്റെന്നും അവയിൽ നാൽപത് പേർക്ക് വെടിയേറ്റെന്നും ഫലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Be the first to comment on "ഫലസ്‌തീൻ നഴ്‌സിനെ വെടിവെച്ചുകൊന്ന് ഇസ്രായേൽ. വെടിയേറ്റത് സമരക്കാരുടെ മുറിവുണക്കുന്നതിനിടെ"

Leave a comment

Your email address will not be published.


*