വീണ്ടും മുസ്ലിംഹത്യ. ജാര്‍ഖണ്ഡില്‍ 2 മുസ്ലിംകളെ തല്ലിക്കൊന്നു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും മുസ്ലിം ഹത്യ . ജാര്‍ഖണ്ഡിലെ സന്തല്‍ ഗ്രാമത്തിലാണ് സംഭവം. പശുക്കളെ  കടത്തിയെന്ന് ആരോപിച്ചാണ് രണ്ടു മുസ്ലിം യുവാക്കളെ തീവ്രഹിന്ദുത്വസംഘം തല്ലിക്കൊന്നത്. മുര്‍താസ അന്‍സാരി (35), ചര്‍കു അന്‍സാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്.

അഞ്ചംഗസംഘം സഞ്ചരിച്ച വാഹനം തടഞ്ഞ് ആള്‍ക്കൂട്ടം ക്രൂരമര്‍ദ്ദനം ആരംഭിച്ചപ്പോഴേക്കും അതിലെ മൂന്നു പേര്‍ ഓടി രക്ഷപെടുകയായിരുന്നു. അക്രമികള്‍ക്ക് നടുവില്‍ അകപ്പെട്ടു പോയ മുര്‍ത്താസയേയും ചര്‍ക്കുവിനെയും മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് ഗ്രാമത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി

കന്നുകാലികളെ മോഷ്ടിച്ചവരാണ്  ഇവരെന്നാണ് പോലിസ് ഭാഷ്യം. കൊല നടത്തിയവര്‍ക്കെതിരെയും പശുവിനെ കടത്തിയെന്നു പോലീസ് ആരോപിക്കുന്നവര്‍ക്ക് നേരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Be the first to comment on "വീണ്ടും മുസ്ലിംഹത്യ. ജാര്‍ഖണ്ഡില്‍ 2 മുസ്ലിംകളെ തല്ലിക്കൊന്നു"

Leave a comment

Your email address will not be published.


*