പത്തൊമ്പതുകാരന്‍ മുതല്‍ നാല്‍പ്പത്തഞ്ചുകാരന്‍ വരെ. റഷ്യയില്‍ ബൂട്ടു കെട്ടുന്നത് 736 പേര്‍

റഷ്യയിൽ ഇത്തവണ കാൽപന്തുകളിയുടെ മഹാ മാമാങ്കത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഡാനിയൽ അർസാനി. പ്രായം 19 വർഷവും അ‍ഞ്ചുമാസവും. ഓസ്ട്രേലിയക്കായാണ് അർസാനി ബൂട്ട് കെട്ടുന്നത്. ഇറാൻ വംശജനാണ് ഈ മിഡ് ഫീൽഡർ

736 കളിക്കാരിൽ ഈജിപ്ത് ഗോൾകീപ്പർ എസ്സാം എൽ ഹദാരിയാണ് ഇത്തവണ ഏറ്റവും പ്രായമുള്ളയാൾ. പ്രായം 45 വർഷവും അഞ്ചുമാസവും. സൗദി പ്രൊഫഷണൽ ലീഗിലടക്കമുള്ള മത്സരങ്ങളിൽ തിളങ്ങിയ താരമാണ് ഹദാരി.

ഏറ്റവും കൂടുതൽ ലോകകപ്പ് മൽസരം കളിച്ചത് മെക്സിക്കോവിന്റെ റാഫേൽ മാർക്വസും അര്‍ജന്റീനയുടെ ഹവിയർ മഷരാനോയുമാണ്. 16 വീതം.

കോച്ചുകള്‍ തമ്മിലുമുണ്ട് പ്രായത്തില്‍ അന്തരം. യുറഗ്വായ് പരിശീലകൻ ഓസ്ക്ടർ ടബരേസും (71) സെനഗൽ കോച്ച് അലിയോ സിസ്സെയും (42) തമ്മിൽ പ്രായവ്യത്യാസം 29. ടബരേസ് ജോലി ആരംഭിക്കുമ്പോൾ സിസ്സെ ജനിച്ചിട്ടേയുള്ളൂ എന്ന് സാരം.

Be the first to comment on "പത്തൊമ്പതുകാരന്‍ മുതല്‍ നാല്‍പ്പത്തഞ്ചുകാരന്‍ വരെ. റഷ്യയില്‍ ബൂട്ടു കെട്ടുന്നത് 736 പേര്‍"

Leave a comment

Your email address will not be published.


*