കാശ്‌മീരിൽ ഇന്ത്യൻ-പാക്ക് സൈന്യങ്ങൾ ചെയ്യുന്നത് മനുഷ്യാവകശലംഘനങ്ങളെന്ന് യു.എൻ റിപ്പോർട്

കാശ്‌മീരിൽ ഇന്ത്യൻ സൈന്യം ചെയ്യുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്. യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഹൈക്കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് കാശ്‌മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് യു.എൻ റിപോർട് തയ്യാറാക്കുന്നത്.

കാശ്‌മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ ഇന്ത്യക്കും പാകിസ്താനുമെതിരെ കടുത്ത വിമർശനങ്ങളാണ് ഐക്യരാഷ്ട്ര സഭ ഉന്നയിച്ചിരിക്കുന്നത്.

കാശ്‌മീരിലെ ജനങ്ങളുടെ സ്വയം നിർണായവകാശം അംഗീകരിച്ചുകൊടുക്കണമെന്ന് ഇന്ത്യയോട് യു.എൻ ആവശ്യപ്പെട്ടിട്ടുണ്ട്.

2016 ജൂലായ് 16ന് ശേഷം നടന്ന എല്ലാ സിവിലിയൻ കൊലകളും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പെല്ലറ്റ് തോക്ക് ഉപയോഗിക്കുന്നതുൾപ്പടെ സുരക്ഷാ സൈനികർ സാധാരണ ജനങ്ങളുടെ മേൽ പ്രയോഗിക്കുന്ന അമിതമായ ബലപ്രയോഗങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തിയിരുന്നുവെന്ന് യു.എൻ മനുഷ്യാവകാശ സമിതി ചീഫ് സെയ്ദ് റാദ് അൽ ഹുസൈൻ വ്യക്തമാക്കി.

റിപ്പോർട്ടിന്റെ പൂർണരൂപം – http://ow.ly/JQg930kutwu

ഭീകരവിരുദ്ധ നിയമത്തിന്റെ മറവില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയടക്കം പാകിസ്ഥാന്‍ പീഡിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ ഒരു കമീഷനെ നിയോഗിക്കാനായി ഹ്യൂമൻ റൈറ്റ്സ് കൗൺസിലിൽ ആവശ്യപ്പെടുമെന്നും അൽ ഹുസൈൻ അറിയിച്ചു.

അതേ സമയം , കാശ്‌മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഐക്യരാഷ്ട്ര സഭ തയ്യാറാക്കിയ റിപ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം തള്ളി. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അബദ്ധവും പക്ഷപാതപരവും പരപ്രേരണയോടു കൂടിയുള്ളതുമാണ്. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും റിപ്പോര്‍ട്ട് ലംഘിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

Be the first to comment on "കാശ്‌മീരിൽ ഇന്ത്യൻ-പാക്ക് സൈന്യങ്ങൾ ചെയ്യുന്നത് മനുഷ്യാവകശലംഘനങ്ങളെന്ന് യു.എൻ റിപ്പോർട്"

Leave a comment

Your email address will not be published.


*