ഒരു നിമിഷം! ഈ കുടുംബത്തെ സഹായിക്കുക

“ഞാനും എന്റെ ഭർത്താവ് ലക്ഷ്വദീപ് മിനിക്കോയി സ്വദേശി ആയ നസീറും കഴിഞ്ഞ കുറെ വർഷങ്ങളായി കോഴിക്കോട് നടുവട്ടത്തു തന്നെയാണ് താമസിക്കുന്നത്. എന്റെ ഭർത്താവിന്റെ ചിലവിലും സംരക്ഷണയിലും ആയിരുؗന്നു ഞങളുടെ ജീവിതം. 2009 ൽ ഞങ്ങൾക്ക് മകൻ ജനിച്ച സന്തോഷത്തോടൊപ്പം തന്നെ അവന് RETINOBLASTOMA എന്ന അതിസങ്കീർണമായ കണ്ണിനെ ബാധിക്കുന്ന കാൻസർ ഉണ്ട് എന്ന സങ്കടവും തിരിച്ചറിയേണ്ടി വന്നു.. ഞങ്ങളുടെ സമ്പാദ്യവും അധ്വാനവും കൊണ്ട് അവനു മികച്ച ചികിത്സ ചെന്നൈയിലെ ഹോസ്പിറ്റലിൽ കൊടുക്കാൻ കഴിഞ്ഞിരുന്നു… നിർഭാഗ്യവശാൽ അവന്റെ രോഗം മൂർച്ചിക്കുകയും വലതു കണ്ണിന്റെ കാഴ്ച്ച പൂർണമായി നഷ്ട്ടപ്പെടുകയും ഇപ്പോൾ ഇടതു കണ്ണിനു വേണ്ടിയുള്ള ചികിത്സ തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു.” കോഴിക്കോട് നടുവട്ടം സ്വദേശി അസീദ പറയുന്നു.

ഇവരുടെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നത് കുടുംബനാഥനായ നസീറിന്റെ വരുമാനം കൊണ്ട് മാത്രമായിരുന്നു. എന്നാൽ 2013 ൽ മറ്റൊരു ആഘാതമായി നസീറിന് non- alcoholic Liver Cirrhosis എന്ന രോഗം പിടിപെട്ടു. കഴിഞ്ഞ 5 വർഷമായി മകന്റെയും ഭർത്താവിന്റെ ചികിത്സയും, ജീവിത ചിലവുെമല്ലാം കാരണം ഇവരുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമായി മാറിയിട്ടുണ്ട്. .എന്നാൽ നല്ലവരായ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുെടെയും സഹായം കൊണ്ട് ഇത് വരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞു. ഈ വർഷം മാർച്ചിൽ നസീറിന് വീണ്ടും അസുഖം കൂടുകയും ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടിയും വന്നു. ഇപ്പോൾ കരൾ മാറ്റ ശസ്ത്രക്രിയ അല്ലാതെ മറ്റൊരു മാർഗം ഇല്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു..

ഹോസ്‌പിറ്റൽ നിന്ന് ഡോക്ടർമാർ തന്ന വിവരങ്ങൾ വച്ചു ഈ ശസ്ത്രക്രിയ ചെയ്യാനും അതിന്റെ അനുബന്ധ ചികിത്സകൾ ചെയ്യുവാനും ഏതാണ്ട് 40 ലക്ഷം രൂപ ആവശ്യമായി വരും .ഈ അസുഖം വന്നത് കാരണം കഴിഞ്ഞ 3-4 വർഷങ്ങളായി നസീറിന് ജോലിക്ക് പോകാൻ സാധിച്ചിട്ടില്ല.

നസീറിന്റെ ജീവൻ നില നിർത്തുവാൻ ഉള്ള അവസാനത്തെ പ്രതീക്ഷ നിങ്ങളുടെ സഹായ സഹകരണങ്ങൾ ആണെന്ന് ഭാര്യ അസീദ പറയുന്നു.

പ്രതീക്ഷയോടെ
അസീദ

Account No: 11110100214182
IFSC – FDRL0001111
Fedaral Bank Beypore

AFRAH HOUSE
KARUNANGHAT PARAMBA
NADUVATTOM
NORTH BEYPORE
KOZHIKODE 15
9495890214 , 9656343451

Be the first to comment on "ഒരു നിമിഷം! ഈ കുടുംബത്തെ സഹായിക്കുക"

Leave a comment

Your email address will not be published.


*