ഹാപ്പി ബർത്ത് ഡേ ലിയോ

” കുറച്ചു വർഷങ്ങൾക്കു മുമ്പുള്ള ഒരു മത്സരം… ക്യാമ്പ് നൂവിൽ ബാഴ്‌സലോണ  യുവൻ്റെസിനെ നേരിടുന്നു. മുപ്പതാം നമ്പർ ജേഴ്‌സി  ഇട്ട നീണ്ട് മുടി വളർത്തിയ ഒരു പയ്യൻ യുവൻ്റെസ് പ്രതിരോധത്തെ ശരിക്കും വെള്ളം കുടിപ്പിക്കുന്ന മനോഹരമായ കാഴ്ച്ചക്കായിരുന്നു അന്ന് ക്യാമ്പ് നൂവിൽ തിങ്ങി നിറഞ്ഞ കാണികൾ സാക്ഷിയായത്.പന്തുമായി കുതിക്കുന്ന ആ പയ്യനെ തടയുവാൻ ശരിക്കും ബുദ്ധിമുട്ടിയിരുന്നു യുവൻ്റെസ് താരങ്ങൾ. പയ്യൻ്റെ പ്രകടനം കണ്ട യുവൻ്റെസ് കോച്ച് കാപ്പേല്ലോക്ക് ഒരു മോഹം, പയ്യനെ യുവൻ്റെസിൽ ലോണിൽ കിട്ടിയാൽ നന്നായിരിക്കും. മത്സരം കഴിയാൻ പോലും കാത്തു നിൽക്കാതെ സൈഡ് ലൈനിൽ നിന്നു തന്നെ അന്നത്തെ ബാഴ്‌സ കോച്ചായിരുന്ന റൈക്കോർഡിനോട് പയ്യനെ ലോണിൽ തരുമോ എന്ന് ചോദിക്കുകയായിരുന്നു കാപ്പേല്ലോ. പക്ഷെ ആ പയ്യൻ ആരാണെന്നും ഭാവിയിൽ ആരാകുമെന്നും മുൻകൂട്ടി കണ്ട റെക്കോർഡ് ഒരു ചെറുപുഞ്ചിരിയിൽ മറുപടി നൽകി ആ ഓഫർ നിരസിച്ചു.അന്നത്തെ മത്സരത്തിൽ പകരക്കാരനായി മൈതാനം വിടുന്ന പയ്യനെ ക്യാമ്പ് നൂവിലെ കാണികൾ എഴുന്നേറ്റു നിന്ന് കയ്യടിച്ചായിരുന്നു യാത്രയാക്കിയത്. വെറും മിനിറ്റുകൾ നീണ്ട പ്രകടനം കൊണ്ട് കാപ്പേല്ലോയുടെ മനം കവർന്ന ആ പയ്യൻ മറ്റാരുമായിരുന്നില്ല പിന്നീട് ഈ ഫുട്ബോൾ ലോകം അടക്കിവാണ ലിയോണൽ ആന്ദ്രയസ് മെസ്സി ആയിരുന്നു.”” കുറച്ചു വർഷങ്ങൾക്കു മുമ്പുള്ള ഒരു മത്സരം… ക്യാമ്പ് നൂവിൽ ബാഴ്‌സലോണ  യുവൻ്റെസിനെ നേരിടുന്നു. മുപ്പതാം നമ്പർ ജേഴ്‌സി  ഇട്ട നീണ്ട് മുടി വളർത്തിയ ഒരു പയ്യൻ യുവൻ്റെസ് പ്രതിരോധത്തെ ശരിക്കും വെള്ളം കുടിപ്പിക്കുന്ന മനോഹരമായ കാഴ്ച്ചക്കായിരുന്നു അന്ന് ക്യാമ്പ് നൂവിൽ തിങ്ങി നിറഞ്ഞ കാണികൾ സാക്ഷിയായത്.പന്തുമായി കുതിക്കുന്ന ആ പയ്യനെ തടയുവാൻ ശരിക്കും ബുദ്ധിമുട്ടിയിരുന്നു യുവൻ്റെസ് താരങ്ങൾ. പയ്യൻ്റെ പ്രകടനം കണ്ട യുവൻ്റെസ് കോച്ച് കാപ്പേല്ലോക്ക് ഒരു മോഹം, പയ്യനെ യുവൻ്റെസിൽ ലോണിൽ കിട്ടിയാൽ നന്നായിരിക്കും. മത്സരം കഴിയാൻ പോലും കാത്തു നിൽക്കാതെ സൈഡ് ലൈനിൽ നിന്നു തന്നെ അന്നത്തെ ബാഴ്‌സ കോച്ചായിരുന്ന റൈക്കോർഡിനോട് പയ്യനെ ലോണിൽ തരുമോ എന്ന് ചോദിക്കുകയായിരുന്നു കാപ്പേല്ലോ. പക്ഷെ ആ പയ്യൻ ആരാണെന്നും ഭാവിയിൽ ആരാകുമെന്നും മുൻകൂട്ടി കണ്ട റെക്കോർഡ് ഒരു ചെറുപുഞ്ചിരിയിൽ മറുപടി നൽകി ആ ഓഫർ നിരസിച്ചു.അന്നത്തെ മത്സരത്തിൽ പകരക്കാരനായി മൈതാനം വിടുന്ന പയ്യനെ ക്യാമ്പ് നൂവിലെ കാണികൾ എഴുന്നേറ്റു നിന്ന് കയ്യടിച്ചായിരുന്നു യാത്രയാക്കിയത്. വെറും മിനിറ്റുകൾ നീണ്ട പ്രകടനം കൊണ്ട് കാപ്പേല്ലോയുടെ മനം കവർന്ന ആ പയ്യൻ മറ്റാരുമായിരുന്നില്ല പിന്നീട് ഈ ഫുട്ബോൾ ലോകം അടക്കിവാണ ലിയോണൽ ആന്ദ്രയസ് മെസ്സി ആയിരുന്നു.”

കാൽപന്തുകളിയുടെ ചരിത്രം ഇന്നോളം കണ്ടതിൽ വെച്ചേറ്റവും പ്രതിഭാധനനായ താരം ലിയോണൽ മെസ്സിയുടെ മുപ്പത്തൊന്നാം ജന്മദിനമാവാർഷികമാണിന്ന്. തന്റെ ഫുട്‍ബോൾ കരിയറിലെ  തന്നെ ഏറ്റവും നിർണായകമായ സമയത്താണു  മെസ്സിയുടെ 31ആം ജന്മദിനം കടന്ന് വരുന്നത്‌.

ഏറെ നിർണായകമായ സമയം

ഫുട്‍ബോൾ പ്രേമിയും ചലച്ചിത്രസംവിധായകനുമായ മുഹ്‌സിൻ പരാരി എഴുതുന്നു : ” ജൂൺ 26 ചൊവ്വാഴ്ച 11:30 നുള്ള കളി എതൊരു ഫുട്ബാൾ പ്രേക്ഷകനും നി൪ണ്ണായകമായ മത്സരമായാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരു വ്യാഴവട്ടത്തേക്കാളേറെ തങ്ങളുടെ ഫുട്ബാൾ ആനന്ദത്തിൽ വിസ്മയ മുഹൂ൪ത്തങ്ങൾ സമ്മാനിച്ച ഒരു പ്രതിഭയുടെ അവസാനത്തെ അന്താരാഷ്ട്ര മത്സരമായേക്കാം അത്. വേദനയോടെയല്ലാതെ ആ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ കഴിയില്ല. തലകുനിച്ചുകൊണ്ട് അയാൾ പടി ഇറങ്ങുന്നത് കാണാൻ ആർക്കും ഇഷ്ടമുണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല. അ൪ജന്റീന ഫാൻ എന്ന നിലക്ക് ഈ ലോകക്കപ്പില് ഞാൻ അവസാനം കണ്ടത് അയാൾ പെനാൽറ്റി തുലക്കുന്ന നിമിഷമാണ്. അതിനു ശേഷം ഒരു നിമിഷം പോലും അ൪ജന്റീനയുടെ കളി കണ്ടിട്ടില്ല. പക്ഷെ, അടുത്ത മത്സരം അയാളെ നീലയും വെള്ളയിലും കണ്ടുകൊണ്ടിരിക്കാൻ കഴിയുന്ന അവസാനത്തെ അവസരമായേക്കാം എന്ന ആശങ്കയാൽ തന്നെ ഒരു നിമിഷം പോലും നഷ്ടപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. അത്ഭുതങ്ങൾ സമ്മാനിക്കണം എന്ന വ്യാമോഹം ഉള്ളിലുള്ളത് മറച്ചു വക്കുന്നില്ല. പക്ഷെ, പടിയിറങ്ങുന്നതിനു മുന്നേ അയാളെ ഗാലറി പേരുവിളിച്ച് യാത്ര അയക്കുകയെങ്കിലും ചെയ്യുമായിരിക്കും എന്ന വ്യാമോഹം അതിനേക്കാൾ വലുതാണ്. അന്താരാഷ്ട്ര കരിയറിലെ അവസാന വ൪ഷം നിറം മങ്ങിയ ജന്മദിനം ആഘോഷിക്കുന്ന ലിയോയേക്കാൾ എന്നെ വേദനിപ്പിക്കുന്നത് ആക്ഷേപങ്ങളുടെ പെരുമഴയിൽ കുതി൪ന്നുള്ള ആ പടിയിറക്കമായിരിക്കും. വേദനപ്പിച്ചു കൊണ്ട് അവിസ്മരണീയനാകേണ്ടവനായിരുന്നില്ല ലിയോ നീ! ”

അഞ്ചാം വയസ്സിൽ തുടങ്ങിയ കളി 

1987 ജൂൺ 24 ന് ജോർജ്ജ് ഹൊറാസിയോ മെസ്സിയുടേയും (ഫാക്ടറി തൊഴിലാളി) സെലിയ മറിയ കുചിറ്റിനിയുടേയും (തൂപ്പുകാരി) മകനായി അർജന്റീനയിലെ റൊസാരിയോ എന്ന സ്ഥലത്താണ് മെസ്സി ജനിച്ചത് .

അഞ്ചാം വയസ്സിൽ, തന്റെ അച്‌ഛൻ പരിശീലിപ്പിച്ചിരുന്ന ഒരു പ്രാദേശിക ക്ലബ്ബായ ഗ്രൻഡോളിയിൽ ചേർന്ന് മെസ്സി ഫുട്ബോൾ കളിക്കാൻ തുടങ്ങി

വളർച്ചക്കുറവും യൂറോപ്പിലേക്കുള്ള കുടിയേറ്റവും 

പതിനൊന്നാം  വയസ്സിൽ അദ്ദേഹത്തിന്റെ വളർച്ചക്കു ആവശ്യമായ ഹോർമോണിന്റെ കുറവ് തിരിച്ചറിയപ്പെട്ടു. അർജന്റീനയിലെ ഒരു പ്രമുഖ ക്ലബ്ബായ റിവർ പ്ലേറ്റിന് മെസ്സിയുടെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു. എങ്കിലും മാസം തോറും $900 ചെലവാക്കിക്കൊണ്ട് അദ്ദേഹത്തെ ചികിത്സിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. എന്നാൽ ബാഴ്‌സലോണയുടെ സ്പോർട്ടിംഗ് ഡയറക്ടറായിരുന്ന കാർലെസ് റെക്സാച്ച് അദ്ദേഹത്തിന്റെ കഴിവിനെ പറ്റി ബോധവാനായിരുന്നു. മെസ്സിയുടെ ബന്ധുക്കൾ സ്പെയിനിലെ കാറ്റലോണിയയിലെ ലെയ്ഡയിൽ ഉണ്ടായിരുന്നു. മെസ്സിയുടെ കളി നിരീക്ഷിച്ചതിനു ശേഷം ബാഴ്‌സലോണ അദ്ദേഹവുമായി കരാറിലേർപ്പെട്ടു. അദ്ദേഹം സ്പെയിനിലേക്ക് മാറി താമസിക്കാമെങ്കിൽ ചികിത്സക്കുള്ള പണം ക്ലബ്ബ് ഏറ്റെടുത്തുകൊള്ളാം എന്ന് അവർ പറഞ്ഞു. ഇതനുസരിച്ച് അദ്ദേഹത്തിന്റെ കുടുംബം യൂറോപ്പിലേക്ക്  മാറിത്താമസിക്കുകയും അദ്ദേഹം ക്ലബ്ബിന്റെ യൂത്ത് ടീമുകളിൽ കളിച്ച് തുടങ്ങുകയും ചെയ്തു.

ബാഴ്‌സലോണ

2003 നവംബർ 13 ന് (അപ്പോൾ പ്രായം 16 വർഷവും 145 ദിവസവും) പോർട്ടോയുമായുള്ള സൗഹൃദ മത്സരത്തിലൂടെ മെസ്സി തന്റെ ആദ്യ ഔദ്യോഗിക മത്സരം കളിച്ചു

2005 മെയ് 1 ന് അൽബാസെറ്റെക്കെതിരെ അദ്ദേഹം തന്റെ ആദ്യ ഗോൾ ബാഴ്‌സലോണക്കായി നേടി. അപ്പോൾ മെസ്സിയുടെ പ്രായം 17 വർഷവും 10 മാസവും 7 ദിവസവുമായിരുന്നു. ബാഴ്‌സലോണക്കായി ഒരു ലാ ലിഗ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മെസ്സി മാറി.2007 ൽ മെസ്സിയുടെ സഹായത്തോടെ നേടിയ ഒരു ഗോളിലൂടെ ബോജൻ ക്രികിച് ആ റെക്കോർഡും തകർത്തു

അർജന്റീന

2004 ജൂണിൽ പരാഗ്വേക്കെതിരെ ഒരു അണ്ടർ-20 സൗഹൃദ മത്സരത്തിലാണ് അർജന്റീനക്ക് വേണ്ടിയുള്ള മെസ്സിയുടെ അരങ്ങേറ്റം

2005 ഓഗസ്റ്റ് 17 ന്, തന്റെ 18 ആം വയസ്സിൽ, ഹംഗറിക്കെതിരെയാണ് മെസ്സിയുടെ പൂർണ്ണമായ അരങ്ങേറ്റം. 63 ആം മിനിട്ടിൽ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്.

2009 മാർച്ച് 28 ന് വെനസ്വേലക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മെസ്സി അർജന്റീനക്ക് വേണ്ടി ആദ്യമായി പത്താം  നമ്പർ ജേഴ്സി അണിഞ്ഞു. അർജന്റീനയുടെ മാനേജരായി മറഡോണയുടെ ആദ്യ ഔദ്യോഗിക മത്സരമായിരുന്നു അത്. മെസ്സിയാണ് കളിയിലെ ആദ്യ ഗോൾ നേടിയത്. ആ മത്സരം അർജന്റീന 4-0 ന് സ്വന്തമാക്കി

സാമൂഹ്യ സേവനരംഗത്തും

2007 ൽ പാവപ്പെട്ട കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സംരക്ഷിക്കുന്നതിനു വേണ്ടി ലിയോ മെസ്സി ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സംഘടനക്ക് മെസ്സി രൂപം കൊടുത്തു

2010 മാർച്ച് 11 ന് മെസ്സിയെ UNICEF ന്റെ അംബാസിഡറായി തിരഞ്ഞെടുത്തു.[206] കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെ ലക്ഷ്യം വെച്ചായിരുന്നു മെസ്സിക്ക് ആ പദവി ലഭിച്ചത്

Be the first to comment on "ഹാപ്പി ബർത്ത് ഡേ ലിയോ"

Leave a comment

Your email address will not be published.


*