മഹാരാജാസില്‍ SFI പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തി. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തി. ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്ഐ ഇടുക്കി ജില്ലാ ഭാരവാഹിയുമായ അഭിമന്യുവാണ് കൊല്ലപ്പെട്ടത്. മഹാരാജാസ് കോളേജിലെ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് അറസ്റ്റിലായവരില്‍ രണ്ടുപേര്‍. ഇവര്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ്.

ഞായറാഴ്ച വൈകീട്ട് പോസ്റ്ററൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ ക്യാംപസ് ഫ്രണ്ട് തര്‍ക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം നടന്നത്.

അഭിമന്യുവിന് ഒപ്പം കുത്തേറ്റ കോട്ടയം സ്വദേശി അര്‍ജ്ജുന്‍ ചികില്‍സയിലാണ്.

Be the first to comment on "മഹാരാജാസില്‍ SFI പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തി. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍"

Leave a comment

Your email address will not be published.


*