ജപ്പാന് നവമാധ്യമങ്ങളുടെ നിർത്താത്ത കയ്യടി

ഈ ലോകകപ്പിലെ ഏറ്റവും ആവേശമേറിയ മത്സരത്തിനൊടുവിലാണ് ബെൽജിയം ജപ്പാനെ തോൽപ്പിച്ച് ക്വാർട്ടറിൽ കടന്നത്. മത്സരം കണ്ടതിന് ശേഷം ‘ ഏതു ടീം ആയിരുന്നു ഏറ്റവും നന്നായി കളിച്ചത് ‘ എന്ന് ഉത്തരം പറയാനാവായിലെന്നു പ്രതികരണങ്ങൾ വന്ന മത്സരമായിരുന്നു ഇന്നലത്തെ പ്രീ ക്വാർട്ടർ മത്സരം.

കളി കഴിഞ്ഞ ഉടനെയുള്ള നെഞ്ചുതകർന്ന ജപ്പാൻ ആരാധകരുടെ ഗാലറിയിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉടൻ തന്നെ വൈറലായി. എന്നാൽ സങ്കടത്തോടെ മടങ്ങുമ്പോഴും സ്റ്റേഡിയം വൃത്തിയാക്കാൻ ജപ്പാൻ ആരാധകർ മറന്നില്ലെന്നതിന് നിർത്താതെ കയ്യടിക്കുകയാണ് നവമാധ്യമങ്ങൾ. സ്റ്റേഡിയം വൃത്തിയാക്കി ആരാധകരും ഡ്രസിങ് റൂം ക്ളീൻ ചെയ്‌ത്‌ ജപ്പാൻ ടീം അംഗങ്ങളും മാതൃകയാവുകയായിരുന്നു.

ടീമിന്റെ ഡ്രസിങ് റൂം വൃത്തിയാക്കി അവിടെ റഷ്യൻ ഭാഷയിൽ “നന്ദി ” എന്നൊരു കാർഡും എഴുതി വച്ചാണ് ടീം അംഗങ്ങൾ മടങ്ങിയത്.

കളി കഴിഞ്ഞ് സ്റ്റേഡിയം വൃത്തിയാക്കുന്ന ജപ്പാൻകാരുടെ ശീലം മുൻപും ആഗോളശ്രദ്ധ നേടിയിട്ടുണ്ട്.

ഒരുഘട്ടത്തിൽ ജയിച്ചെന്ന് കരുതിയ മത്സരമായിരുന്നു ജപ്പാന് കൈവിട്ടുപോയത്. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബെൽജിയം ജപ്പാനെ തകർത്തത്. രണ്ട് ഗോളിന് മുന്നിൽ നിന്ന ശേഷമായിരുന്നു ജപ്പാൻറെ പിൻവാങ്ങൽ.

Be the first to comment on "ജപ്പാന് നവമാധ്യമങ്ങളുടെ നിർത്താത്ത കയ്യടി"

Leave a comment

Your email address will not be published.


*