ബെക്കാമും ഇബ്രാഹീമോവിച്ചും തമ്മില്‍ പന്തയം. ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ലോകകപ്പിന്റെ ക്വാട്ടറില്‍ ഇംഗ്ലണ്ടും സ്വീഡനും മുഖാമുഖം വന്നതോടെ രസകരമായ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് ഫുട്ബോള്‍ ഇതിഹാസങ്ങളായ സ്‌ളാട്ടന്‍ ഇബ്രാഹിമോവിച്ചും ഡേവിഡ് ബെക്കാമും.

ഇംഗ്ലണ്ടും സ്വീഡനും തമ്മിലുള്ള ക്വാട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് വിജയിച്ചാല്‍ ലോകത്ത് എവിടെ നിന്നും ഡിന്നര്‍ വാങ്ങി നല്‍കാം എന്നായിരുന്നു ആദ്യം ഇബ്രാഹീമോവിച്ചിന്റെ ഓഫര്‍. മറിച്ച് സ്വീഡനാണ് വിജയിക്കുന്നതെങ്കില്‍ സ്വീഡിഷ് ഫര്‍ണിച്ചര്‍ ശൃംഖലയായ ഐ.കെ.ഇ.എയില്‍ നിന്ന് ആവശ്യപ്പെടുന്നത് വാങ്ങി നല്‍കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇബ്രാഹിമോവിച്ചിന്റെ വെല്ലുവിളി സ്വീകരിച്ച ബെക്കാം അദ്ദേഹത്തിന്റെ ആവശ്യം സമ്മതിച്ചു. ഒപ്പം മറ്റൊരു ആവശ്യം കൂടി മുന്നോട്ട് വെച്ചു. ഇംഗ്ലണ്ടാണ് വിജയിക്കുന്നതെങ്കില്‍ വെബ്ലിയില്‍ ഇംഗ്ലണ്ടിന്റെ ജേഴ്‌സിയണിഞ്ഞ് വന്ന് മത്സരം കാണണമെന്നാണ് ബെക്കാം ട്വീറ്റിന് മറുപടി നല്‍കിയത്.

ഇന്ന് രാത്രി ഇന്ത്യന്‍ സമയം 7.30-ന് സമാറയിലാണ് ഇംഗ്ലണ്ടും സ്വീഡനും തമ്മിലുള്ള മൂന്നാം ക്വാര്‍ട്ടര്‍ഫൈനല്‍

Be the first to comment on "ബെക്കാമും ഇബ്രാഹീമോവിച്ചും തമ്മില്‍ പന്തയം. ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ"

Leave a comment

Your email address will not be published.


*