കാശ്മീരില്‍ സൈന്യത്തിന്റെ ക്രൂരത. 16 വയസ്സുകാരിയുള്‍പ്പടെ മൂന്ന് പേരെ കൊലപ്പെടുത്തി

കാശ്മീരില്‍ വീണ്ടും സൈന്യത്തിന്റെ അക്രമം. പെണ്‍കുട്ടിയുള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രക്ഷോഭകര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് സൈന്യത്തിന്റെ ഭാഷ്യം.

ശക്കീര്‍ അഹ്മദ് ഖാന്തെ (22) ഇര്‍ഷാദ് മജീദ് (20) അന്തലീബ് (16) എന്നിവരാണ് കൊല്ലപ്പെട്ടത്.

കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. ഇതേ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. തെക്കന്‍ കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ പ്രക്ഷോഭകര്‍ റോഡ് തടഞ്ഞിരിക്കുകയാണ്. സൈന്യം മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.

Be the first to comment on "കാശ്മീരില്‍ സൈന്യത്തിന്റെ ക്രൂരത. 16 വയസ്സുകാരിയുള്‍പ്പടെ മൂന്ന് പേരെ കൊലപ്പെടുത്തി"

Leave a comment

Your email address will not be published.


*