‘ഒരുപാട് പ്രശസ്തി നേടി. അതിലേറെ വേദനിച്ചിട്ടാണെന്ന് മാത്രം.’ നിഷ സാരംഗി നേരിട്ടത് ക്രൂരമായ മനസികപീഡനങ്ങൾ

ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പര ഉപ്പും മുളകിന്റെ സംവിധായകൻ ആർ ഉണ്ണികൃഷ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി നിഷാ സാരംഗ്. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകനെതിരെ നിഷയുടെ തുറന്ന് പറച്ചിൽ.

സംവിധായകനിൽ നിന്നും ക്രൂരമായ മനസികപീഡനങ്ങളാണ് തനിക്ക് ഏൽക്കേണ്ടിവന്നതെന്ന് സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ നിഷ സാരംഗ് പറഞ്ഞു.

ജനപ്രിയ സീരിയലായ ഉപ്പും മുളകും എന്ന പരമ്പരയിൽ നീലിമ ( നീലു ) എന്ന നിഷ സാരംഗിയുടെ കഥാപാത്രം ഏറെ ആരാധകശ്രദ്ധ നേടിയിരുന്നു. തനിക്കെതിരെയുള്ള ദേഷ്യം കഥാപാത്രത്തോടാണ് സംവിധായകൻ ഇപ്പോൾ പ്രകടിപ്പിക്കുന്നതെന്നും നിഷ ആരോപിക്കുന്നു. നീലുവെന്ന കഥാപാത്രം മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയതായാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ഒരു വ്യക്തിയോടുള്ള പക സംവിധായകൻ കഥാപാത്രത്തോട് തീർക്കുകയാണെന്നും നിഷ ആരോപിക്കുന്നു.

ഉണ്ണികൃഷ്ണന്‍ സംവിധായകനായിരിക്കുന്നിടത്തോളം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് നിഷ പറയുന്നു. സംഘടനയില്‍ പരാതി നല്‍കുമെന്നും കൂടെ അഭിനയിച്ച് ആളുകളും മൊത്തം അഭിനേതാക്കളും പറഞ്ഞിട്ടും സംവിധായകന്‍ ദ്രോഹം തുടരുകയാണെന്നും നിഷ വെളിപ്പെടുത്തുന്നു.

നിരന്തരം തന്നോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് പരാതി പറഞ്ഞതിന്റെ പകയാണ് ഉണ്ണികൃഷ്ണനെന്ന് നിഷ പറയുന്നു. സീരിയല്‍ ആരംഭിച്ചതിന് ശേഷം തന്നോട് മോശമായി പെരുമാറുകയും മെസേജ് അയക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ഇത് ഇഷ്ടമില്ലെന്ന് പറഞ്ഞതോടെ നിരന്തരം തനിക്ക് മെസേജ് അയക്കാനും തെറി വിളിക്കാനും തുടങ്ങി. തുടര്‍ന്ന് ഫ്‌ളേവഴ്‌സ് ചാനല്‍ എം.ഡിയായ ശ്രീകണ്ഠന്‍ നായരോട് വിളിച്ച് പറഞ്ഞെന്നും തുടര്‍ന്ന് സംവിധായകനെ വാണ്‍ ചെയ്‌തെന്നും നിഷ പറയുന്നു.

തുടര്‍ന്നും ഇയാള്‍ മോശമായി പെരുമാറുകയുണ്ടായി. തന്റെ കുടുംബം മുന്നോട്ട് പോകാന്‍ അഭിനയമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. താന്‍ പോയാല്‍ അത് സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ചാനലിനും നഷ്ടമുണ്ടാക്കും എന്ന് അറിയാവുന്നത് കൊണ്ടാണ് എല്ലാം സഹിച്ച് നിന്നത്. നിഷ പറയുന്നു

ഒരു സ്ത്രീയെ എതൊക്കെ തരത്തില്‍ വേദനിപ്പിക്കാമോ അത്തരത്തില്‍ എല്ലാം വേദനിപ്പിച്ചെന്നും നിഷ പൊട്ടികരഞ്ഞ് കൊണ്ട് ചാനൽ അഭിമുഖത്തിൽ പറഞ്ഞു. ‘ ചെറ്റകളേ , പട്ടികളേ , തെണ്ടികളേ ‘ എന്നൊക്കെയാണ് സംവിധായകൻ ഞാനടക്കമുള്ള അഭിനേതാക്കളെ വിളിച്ചിരുന്നത്.

സംവിധായകനോട് പറയാതെ അമേരിക്കയിൽ പോയി എന്ന കാരണം പറഞ്ഞാണ് തന്നെ ഉപ്പും മുളകിൽ നിന്ന് ഒഴിവാക്കിയതെന്ന് നിഷ പറഞ്ഞു. എന്നാൽ സംവിധായകന്റെയും എം ഡി ശ്രീകണ്ഠൻ നായരുടെയും അനുമതിയോടെയാണ് അമേരിക്കൻ പരിപാടിക്ക് പോയത്. അനുവാദം ചോദിച്ച് ശ്രീകണ്ഠൻ നായർക്ക് അയച്ച മെയിലും അദ്ദേഹത്തിന്റെ മറുപടി മെയിലും ഇതിന് തെളിവായുണ്ടെന്ന് നിഷ പറയുന്നു. സീരിയിൽ നിന്ന് പുറത്താക്കിയ വിവരം സംവിധായകനോ ബന്ധപ്പെട്ടവരോ തന്നെ അറിയിച്ചിട്ടില്ലെന്നും നിഷ പറഞ്ഞു

തനിക്കെതിരെ നിരന്തരം അപവാദ പ്രചരണം നടത്താനും സംവിധായകന്‍ തയ്യാറായതായി നിഷ ആരോപിച്ചു. നിയമപ്രകാരം കല്ല്യാണം കഴിഞ്ഞ തനിക്ക് ലിംവിംങ് ടുഗദര്‍ ബന്ധമാണെന്ന് ചില മഞ്ഞമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ഇത് പറഞ്ഞ് കളിയാക്കുകയും ചെയ്‌തെന്നും നിഷ പറഞ്ഞു.

Be the first to comment on "‘ഒരുപാട് പ്രശസ്തി നേടി. അതിലേറെ വേദനിച്ചിട്ടാണെന്ന് മാത്രം.’ നിഷ സാരംഗി നേരിട്ടത് ക്രൂരമായ മനസികപീഡനങ്ങൾ"

Leave a comment

Your email address will not be published.


*