സ്വാമി അഗ്നിവേശിന് ബിജെപി പ്രവർത്തകരിൽ നിന്ന് ക്രൂരമർദ്ദനം

മനുഷ്യാവകാശപ്രവർത്തകൻ സ്വാമി അഗ്നിവേശിന് നേരെ ബിജെപി യുവമോർച്ച പ്രവർത്തകരുടെ ക്രൂരമർദ്ദനം . ജാർഖണ്ഡിലാണ് സംഭവം. അഗ്നിവേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തന്നെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്നും താൻ ജീവനോടെയിരിക്കുന്നത് ദൈവാധീനം കൊണ്ടാണെന്നും അഗ്നിവേശ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

ജയ് ശ്രീറാം വിളികളോടെയായിരുന്നു യുവമോർച്ച പ്രവർത്തകർ എൺപതുകാരനായ അഗ്നിവേശിനെ കൂട്ടം ചേർന്ന്‌ ആക്രമിച്ചത്.

ജാർഖണ്ഡിലെ പാകൂറിൽ ഒരു പരിപാടിയിൽ സംസാരിക്കാൻ എത്തിയതായിരുന്നു അഗ്നിവേശ്. ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെ നിരന്തരം ശബ്ദിക്കാറുള്ള അഗ്നിവേശിനെതിരെ നേരത്തെയും ഹിന്ദുത്വശക്തികളിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നു.

भाजयुमो के कार्यकर्ताओं ने सामाजिक कार्यकर्ता स्वामी अग्निवेश को जमकर पीटा। केसरिया वस्त्र तक फाड़ दिया।

Mohammad Anas यांनी वर पोस्ट केले मंगळवार, १७ जुलै, २०१८

Be the first to comment on "സ്വാമി അഗ്നിവേശിന് ബിജെപി പ്രവർത്തകരിൽ നിന്ന് ക്രൂരമർദ്ദനം"

Leave a comment

Your email address will not be published.


*