ഇന്ത്യയിൽ ഗവണ്മെന്റിനെ വിമർശിക്കുന്നവരുടെ ജീവൻ ഭീഷണിയിലാണെന്ന് സെയ്‌ഫ് അലി ഖാൻ

ഇന്ത്യയിൽ അഭിപ്രായം പറയുന്നവരുടെയും ഭരണകൂടത്തെ വിമര്‍ശനമുന്നയിക്കുന്നവരുടെയും ജീവന്‍ ഭീഷണിയിലാണെന്ന് ബോളിവുഡ് താരം സെയ്‌ഫ് അലി ഖാന്‍. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിൻെറ പരാമര്‍ശം.

ഇന്ന് നമ്മുടെ രാജ്യത്ത് എന്തിനെയും വിമർശിക്കുന്നതിന് പരിധി നിശ്ചയിച്ചിരിക്കുകയാണ്. അതിനെ മറിക്കടന്നാൽ എപ്പോള്‍ വേണമെങ്കിലും ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്നും സെയ്‌ഫ് പറയുന്നു.

തന്റെ പുതിയ സീരിസായ സേക്ക്രട്ട് ഗെയിംസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടുള്ള സാഹചര്യത്തിലായിരുന്നു അഭിമുഖം .

ഇതരമതത്തില്‍ നിന്നോ ജാതിയില്‍ നിന്നോ പ്രണയിച്ചാല്‍ പോലും നിങ്ങള്‍ കൊല്ലപ്പെടുമെന്നും സെയ്‌ഫ് പറഞ്ഞു.

Read the full interview with Saif Ali Khan here.

Be the first to comment on "ഇന്ത്യയിൽ ഗവണ്മെന്റിനെ വിമർശിക്കുന്നവരുടെ ജീവൻ ഭീഷണിയിലാണെന്ന് സെയ്‌ഫ് അലി ഖാൻ"

Leave a comment

Your email address will not be published.


*