ഫാറൂഖ് കോളേജ് വിദ്യാർത്ഥിക്ക് പിണറായി വിജയൻ നൽകിയ ‘ഉറപ്പ്’ ഇപ്പോഴും പാലിക്കപ്പെട്ടില്ലെന്ന് പരാതി

ഫാറൂഖ് കോളേജിലെ മൂന്നാം വർഷ ബിഎ അറബിക് വിദ്യാർത്ഥിയും കാഴ്ചശേഷി നഷ്ടപെട്ടവനുമായ അബ്ദുള്ള മുഹമ്മദ് അൻവറിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പ് ആറ് മാസമായി പാലിക്കപ്പെട്ടില്ലെന്ന് വിദ്യാർത്ഥിയുടെ പരാതി.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് നിയമസഭയിൽ വെച്ച് കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജിനടുത്ത് ഫറോക്ക് ചുങ്കത്ത് കെഎസ്ആർടിസിക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്ള മന്ത്രി കെട്ടി ജലീലിന് നിവേദനം നൽകിയിരുന്നു. മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന മുഖ്യമന്ത്രി ഇതിന് പ്രതികരണമായി തന്റെ ഫേസ്ബുക് പേജിൽ അബ്ദുള്ളയോടൊന്നിച്ചുള്ള ഫോട്ടോ പോസ്റ്റുകയും ഉടനടി പരിഹാരം കാണുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു .

എന്നാൽ ആറ് മാസമാവാനായിട്ടും ഇതിൻമേൽ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഡിപ്പോയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അബ്ദുള്ള നിരന്തരമായി ബന്ധപ്പെട്ടെങ്കിലും നിരാശാവഹമായ പ്രതികരണമാണ് ലഭിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

നിയമസഭയില്‍ നിന്നും പുറത്തിറങ്ങുമ്പോഴാണ് സഭയിലെ ഓഫീസിന് സമീപം കാത്തിരുന്ന അബ്ദുള്ള മുഹമ്മദ് അന്‍വര്‍ എന്ന…

Pinarayi Vijayan यांनी वर पोस्ट केले गुरुवार, १ फेब्रुवारी, २०१८

ദൂരസ്ഥലങ്ങളിൽനിന്ന് നിന്ന് വരുന്ന വിദ്യാർത്ഥികൾക്കും ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കും ഏറെ സൗകര്യപ്രദമായ നടപടി എന്ന അർത്ഥത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ വിദ്യാർഥികൾ ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോളും കെഎസ്ആർടിസി അധികൃതരെ സമീപിച്ചപ്പോളുമെല്ലാം നിരാശയായിരുന്നു ഫലമെന്ന് അബ്ദുല്ല പറയുന്നു.

അബ്ദുല്ലയുടെ പ്രതികരണത്തിലൂടെ

വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ നിന്ന് ഒപ്പ് ശേഖരണം നടത്തി ഗതാഗത മന്ത്രി എ.കെ ശശീദ്രന് നിവേദനം സമർപ്പിക്കാൻ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഫാറൂഖ് കോളേജ് തീരുമാനിച്ചിരിക്കുകയാണ്. ഒപ്പം കാമ്പസിലെ കെഎസ്‌യു അധികൃതരും വിഷയം ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

¶ ചുങ്കത്ത് #KSRTC ബസ്സ് സ്റ്റോപ്പ് അനുവദിക്കുക¶ മുഖ്യമന്ത്രി പിണറായി വിജയൻ വാക്ക് പാലിക്കുകഫാറൂഖ് കോളേജിലെ മൂന്നാം…

ഫ്രറ്റേണിറ്റി ഫാറൂഖ് കോളേജ് यांनी वर पोस्ट केले गुरुवार, १९ जुलै, २०१८

Be the first to comment on "ഫാറൂഖ് കോളേജ് വിദ്യാർത്ഥിക്ക് പിണറായി വിജയൻ നൽകിയ ‘ഉറപ്പ്’ ഇപ്പോഴും പാലിക്കപ്പെട്ടില്ലെന്ന് പരാതി"

Leave a comment

Your email address will not be published.


*