എസ്. ഹരീഷിന് പിന്തുണ പ്രഖ്യാപിച്ച് ആനന്ദ് പട്‌വര്‍ധന്‍ ഉൾപ്പടെയുള്ളവർ. സംഘ് പരിവാർ ഭീഷണിക്കെതിരെ പ്രതിഷേധക്കൂട്ടായ്മകൾ

എസ്. ഹരീഷിന്റെ നോവല്‍ മീശക്കെതിരെ ഉയര്‍ന്ന ഹിന്ദുത്വവാദികളുടെ ഭീഷണികള്‍ക്കെതിരെ സംസ്ഥാനത്തെങ്ങും പ്രതിഷേധക്കൂട്ടായ്മകൾ. മാതൃഭൂമിയിൽ എഴുതിവരികയായായിരുന്ന നോവൽ സംഘ് പരിവാർ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന എസ്. ഹരീഷ് പിന്‍വലിച്ചിരുന്നു.

എഴുത്തുകാര്‍ക്കും സ്വതന്ത്രചിന്താഗതിക്കാര്‍ക്കും നേരെ നടുക്കുന്ന സംഘ് പരിവാർ സംഘടനകളുടെ കടന്നാക്രമണത്തില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വച്ചിത്രമേളയിൽ തിരുവനന്തപുരം കൈരളി തിയറ്ററിനു മുന്‍പില്‍ വെച്ച് പ്രതിഷേധയോഗം നടന്നു.

രാജ്യത്തെ പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍, ഗൗരി ലങ്കേഷിന്റെ സഹോദരിയും ചലച്ചിത്ര സംവിധായകയുമായ കവിത ലങ്കേഷ്, എം.എ ബേബി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, കവിയും ഗാനരചിയതാവുമായ അന്‍വര്‍ അലി എന്നിവർ പ്രതിഷേധത്തില്‍ പങ്കെടുത്തു.

എസ്.ഹരീഷിന് പിന്തുണ പ്രഖ്യാപിച്ച് എഴുത്തുകാരും ദലിത് മനുഷ്യാവകാശ പ്രവർത്തകരും അണിചേർന്ന് കോട്ടയം തിരുനക്കരയിൽ പ്രതിഷേധ സംഗമം നടത്തി. രേഖാ രാജ്, കവി എം.ആർ.രേണുകുമാർ, എസ്.കണ്ണൻ, മൃദുലാ ദേവി, സണ്ണി എം.കപിക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എസ്. ഹരീഷിന്റെ നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഹിന്ദുത്വവാദികളില്‍ നിന്നും കടുത്ത ഭീഷണികളുയര്‍ന്നിരുന്നു. വീട്ടുകാരെ വരെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരീഷ് നോവല്‍ പിന്‍വലിച്ചത്.

Be the first to comment on "എസ്. ഹരീഷിന് പിന്തുണ പ്രഖ്യാപിച്ച് ആനന്ദ് പട്‌വര്‍ധന്‍ ഉൾപ്പടെയുള്ളവർ. സംഘ് പരിവാർ ഭീഷണിക്കെതിരെ പ്രതിഷേധക്കൂട്ടായ്മകൾ"

Leave a comment

Your email address will not be published.


*