ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു

പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു. ബുധാഴ്ച വൈകുന്നേരം 4.45ഓടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരളിനെ ബാധിച്ചഅര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു.

മലയാള ഗസൽ ഗായകരിൽ പ്രമുഖനാണ്‌ പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്. ഉമ്പായിയും സച്ചിദാനന്ദനും ചേർന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസൽ ഗാന ആൽബമായിരുന്നു “അകലെ മൗനം പോലെ”.

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്കാരം നൽകിയ ആൽബമായിരുന്നു “പാടുക സൈഗാൾ പാടുക” എന്നത്. എം. ജയചന്ദ്രനുമായി ചേർന്ന് “നോവൽ” എന്ന സിനിമയ്ക്ക് സംഗീതവും നൽകിയിട്ടുണ്ട്.

ഉമ്പായി ഗസലുകൾ

  • അകലെ മൌനം പോൽ 
  • ഗസ്സൽമാല
  • ഹ്യദയരാഗം 
  • ഇതുവരെ സഖീ നിന്നെ കത്തിരുന്നു 
  • മധുരമീ ഗാനം 
  • മെഹബൂബ് 
  • നന്ദി പ്രിയസഖീ നന്ദി 
  • ഒരിക്കൽ നീ പറഞ്ഞു 
  • ഒരു മുഖം മാത്രം 
  • പാടുക സൈഗാൾ പാടൂ 
  • ഭിർ വഹീ ശാ‌മ് 
  • പ്രണാമം മെഹബൂബ് ഒരോർമ

 

Be the first to comment on "ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു"

Leave a comment

Your email address will not be published.


*