പ്രളയക്കെടുതി: അനധികൃത ലേബലുകളൊട്ടിക്കുന്ന അധികൃതരേ…

ഫേസ്‌ബുക്ക് നോട്ടിഫിക്കേഷനുകൾ

ആശാ റാണി :

അനധികൃതമായി ക്യാമ്പിൽ പ്രവേശിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ബെഹ്‌റ

എത്രപെട്ടന്നാണ് അധികാരത്തിന്റെ ശബ്‌ദങ്ങൾ എത്തിയത്.. ഇതുവരെ ഇല്ലാത്ത പലരും പരസ്യങ്ങളുമായി എത്തുന്നു.. ഫോട്ടോകളിടുന്നു… ഇത്ര ദിവസം പണിയെടുത്ത പല വളണ്ടിയർമാരും പുറത്താകുന്നു…

ആളുകളുടെ ജീവൻ മാത്രമെ തിരിച്ച് കിട്ടിയുളളു, ജീവിതം തിരിച്ച് പിടിക്കണം. ഒരു വരുമാന സർട്ടിഫിക്കറ്റ് ചോദിക്കാന്‍ ചെന്നാലും നൂറ് ചോദ്യവും നാലു ദിവസത്തെ പണിയും വെളളത്തിലാക്കുന്ന സർക്കാരുദ്യോഗസ്ഥരുടെ തനിനിറം ദുരിതാശ്വാസ നിധിയുടെ വിതരണത്തിൽ ജനം കാണാനിരിക്കുന്നതെ ഉളളൂ. ജനകീയ കൂട്ടായ്മകളുടെ പ്രവർത്തനം ഒരുപാട് ആവശ്യമുള്ള സമയമാണ്. ജനങ്ങളുടെ ഇടയിൽ ഉണ്ടായ പരസ്‌പരം സഹകരണവും സഹായ മനസ്ഥിതിയും തുടരേണ്ടതുണ്ട്… അത് അനധികൃത ലേബലൊട്ടിച്ച് തകർക്കരുത് അധിക‍‌ൃതരെ.

അപർണ ശിവകാമി :

അനധികൃതമായി ക്യാമ്പുകളിൽ പ്രവേശിക്കുന്നവരെ അറസ്റ്റ് ചെയ്യും – ബെഹ്‌റ

എനിക്കെന്തോ സങ്കടം വന്നു കേട്ടിട്ട്. അധികൃതരും അനധികൃതരും. വളണ്ടിയർമാർ പുറത്താക്കപ്പെടുകയാണ് എന്ന് മനസ്സിലാക്കാൻ വല്യ ബുദ്ധിയൊന്നും വേണ്ട.

ഇസ്‌ഹാഖ്‌ ബി.വി

അനധികൃതമായി ക്യാമ്പുകളിൽ പ്രവേശിക്കുന്നവരെ അറസ്റ്റ് ചെയ്യും -ബെഹ്‌റ

ഒരുമിച്ച് കൈകോര്‍ത്ത ജനതയെ എത്ര പെട്ടെന്നാണ് അധികൃതരും അനധികൃതരും എന്ന് രണ്ടായി മാറ്റിയത്.

Be the first to comment on "പ്രളയക്കെടുതി: അനധികൃത ലേബലുകളൊട്ടിക്കുന്ന അധികൃതരേ…"

Leave a comment

Your email address will not be published.


*