ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ഇപ്പോളും ദില്ലിയിൽ ചായക്കടയിൽ ജോലിക്കാരനാണ്

2018 ഏഷ്യൻ ഗെയിംസിൽ ഫൂട്ട് വോളിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിച്ചു വെങ്കലമെഡൽ നേടിയയാളാണ് ഹരീഷ് കുമാർ. ഏഷ്യൻ ഗെയിംസിന്റെ ആരവങ്ങൾ അടങ്ങിയപ്പോൾ ഹരീഷ് ഡൽഹിയിൽ മജ്‌നു കാ ടിലയിൽ തന്റെ ചായക്കടയിലാണ്. രാജ്യത്തിനു മെഡൽ വാങ്ങിക്കൊടുത്ത ശേഷം തന്റെ കുടുംബത്തിന്റെ ഉപജീവനത്തിയാനുള്ള തിരക്കുകളിലാണ് ഹരീഷ്.

ഡൽഹിയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് ഹരീഷിന്റെ പിതാവ്. ഉച്ചക്ക് ശേഷമുള്ള കായികപരിശീലനം , കുടുംബത്തിന്റെ ദിവസേനയുള്ള ചിലവുകൾ എന്നിവയ്ക്ക് അച്ഛനും താനും ജോലി ചെയ്‌താലേ മതിയാവൂ എന്ന് ഹരീഷ് പറയുന്നു.

മെഡൽ നേടിയതിനു ശേഷം വ്യത്യസ്‌ത സംസ്ഥാന ഗവൺമെന്റുകൾ കാശ് അവാർഡുകൾ വാഗ്ദാനം ചെയ്‌തിട്ടുണ്ടെങ്കിലും ഒന്നും ഇതുവരെ ഹരീഷിനെ തേടിയെത്തിയിട്ടില്ല.

‘ ദിവസവും ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ ഞാൻ പരിശീലനം ചെയ്യും. അതിനു മുമ്പുള്ള സമയങ്ങളിൽ ചായക്കടയിൽ ഉണ്ടാവും. നല്ലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്’ ഹരീഷ് പറയുന്നു.

2011 ലാണ് ഹരീഷ് തന്റെ കരിയർ ആരംഭിച്ചത്. രാജ്യത്തിനു അത്ര പരിചിതമല്ലാത്ത ഫൂട്ട് വോളിയിൽ ആയിരുന്നു ഹരീഷിന്റെ മികച്ച പ്രകടനങ്ങൾ. കോച്ച് ഹേംരാജ് തന്നെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് പരിചയപ്പെടുത്തിയതോടെയാണ് ജീവിതത്തിൽ അവസരങ്ങൾ ലഭിച്ചതെന്ന് ഹരീഷ് പറയുന്നു.

Be the first to comment on "ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ഇപ്പോളും ദില്ലിയിൽ ചായക്കടയിൽ ജോലിക്കാരനാണ്"

Leave a comment

Your email address will not be published.


*