ആറ് നോവലുകളിൽ നാലെണ്ണവും സ്‌ത്രീഎഴുത്തുകാരുടേത്. മാൻ ബുക്കർ പ്രൈസ് ഷോട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആറു നോവലുകളിൽ നാലെണ്ണവും സ്‌ത്രീകളെഴുതിയത്. സ്‌ത്രീ എഴുത്തുകാർക്കു പ്രാമുഖ്യവുമായാണ് ഈ വർഷത്തെ മാൻ ബുക്കർ സമ്മാനത്തിനു വേണ്ടിയുള്ള ഹ്രസ്വ പട്ടിക പ്രസിദ്ധീകരിച്ചത്.

പട്ടികയിലെ മറ്റ് എഴുത്തുകാർ: അന്ന ബേൺസ് (മിൽക്‌മാൻ), റോബിൻ റോബർട്‌സ്‌സൻ (ദ് ലോങ് ടേക്ക്), റേച്ചൽ കഷ്‌നർ (ദ് മാർസ് റൂം), റിച്ചർഡ് പവേഴ്സ് (ദി ഓവർസ്റ്റോറി), എസി എഡുജ്യൻ (വാഷിങ്ടൻ ബ്ലാക്) ഡെയ്‌സി ജോൺസൺ (എവരിതിങ് അണ്ടർ)

‘എവരിതിങ് അണ്ടർ’ എന്ന ആദ്യ നോവലുമായി ഡെയ്‌സി ജോൺസനാണു (27) പട്ടികയിൽ ഇടംനേടിയ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി.

ജേതാവിനെ ഒക്ടോബർ 16നു ലണ്ടനിൽ പ്രഖ്യാപിക്കും.

Be the first to comment on "ആറ് നോവലുകളിൽ നാലെണ്ണവും സ്‌ത്രീഎഴുത്തുകാരുടേത്. മാൻ ബുക്കർ പ്രൈസ് ഷോട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു"

Leave a comment

Your email address will not be published.


*