യുപി: റായ്ബറേലിയിൽ ട്രെയിൻ അപകടം. 7 മരണം

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിൻ അപകടത്തിൽ പെട്ടു. ന്യൂ ഫറാക്ക എക്സ്പ്രസാണ് പാളം തെറ്റിയത്. 7 മരണം. 21 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മാല്‍ഡയില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്നു ന്യൂ ഫറാക്ക എക്സ്പ്രസ്. രാവിലെ 6 മണിയോടെ റായ്ബറേലിയിലെ ഹര്‍ചന്ദ് പൂര്‍ സ്റ്റേഷന് ലമീപം എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. എഞ്ചിനും 9 ബോഗികളും പാളം തെറ്റി.

അപകടം സംബന്ധിച്ച് റെയില്‍ സുരക്ഷ കമ്മീഷന്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും റെയില്‍വെ ധനസഹായം നല്‍കും.

Be the first to comment on "യുപി: റായ്ബറേലിയിൽ ട്രെയിൻ അപകടം. 7 മരണം"

Leave a comment

Your email address will not be published.


*