മന്ത്രിസഭയിൽ അമ്പത് ശതമാനം സ്ത്രീപ്രാതിനിധ്യം. ചരിത്രമെഴുതി എത്യോപ്യ

കേന്ദ്ര കാബിനറ്റില്‍ പകുതിയും വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കി ചരിത്രമെഴുതി എത്യോപ്യ. പ്രധാനമന്ത്രി അബി അഹ്മദിന്റേതാണ് ചരിത്രപരമായ തീരുമാനം. ഇരുപതംഗ മന്ത്രിസഭയിൽ പത്തുപേരും സ്ത്രീകളാണ്.

വനിതകള്‍ക്ക് നയിക്കാന്‍ കഴിയില്ലെന്ന ചൊല്ല് തെറ്റെന്ന് പുതിയ മന്ത്രിമാര്‍ തെളിയിക്കുമെന്ന് അബി അഹമ്മദ് പറയുന്നു

പ്രതിരോധമന്ത്രിസ്ഥാനമടക്കമുള്ള കരുത്തുറ്റ വകുപ്പുകളാണ് വനിതകള്‍ക്ക് നല്‍കിയിരിക്കുന്നത്. ആയിഷ മഹമൂദാണ് പ്രതിരോധമന്ത്രി. ആദ്യമായാണ് എത്യോപ്യയിൽ പ്രതിരോധമന്ത്രി സ്ഥാനം ഒരു സ്ത്രീക്ക് ലഭിക്കുന്നത്.

എത്യോപ്യയുടെ ചരിത്രത്തിലെ ആദ്യ വനിതാ പാർലിമെന്റ് സ്പീക്കറായ മുഫരിയത് കാമിലിന് സമാധാനവകുപ്പിന്റെ ചുമതല നൽകി. ആദ്യമായാണ് സമാധാനവകുപ്പ് എന്നൊരു വകുപ്പ് കാബിനറ്റിൽ ഉണ്ടാവുന്നത്. രാജ്യത്ത് അധികരിക്കുന്ന അക്രമങ്ങളെ നേരിടാനാണ് ഇത്.

ആഫ്രിക്കയില്‍ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യമാണ് എത്യോപ്യ.

Be the first to comment on "മന്ത്രിസഭയിൽ അമ്പത് ശതമാനം സ്ത്രീപ്രാതിനിധ്യം. ചരിത്രമെഴുതി എത്യോപ്യ"

Leave a comment

Your email address will not be published.


*