ഹാദിയ: NIA പരിശോധിച്ചത് 11 ‘ലവ്ജിഹാദ്’ കേസുകൾ. ഒന്നും നിർബന്ധമതപരിവർത്തനമല്ലെന്ന് കണ്ടെത്തൽ

ഹാദിയ കേസില്‍ എന്‍.ഐ.ഐ അന്വേഷണം അവസാനിപ്പിക്കുന്നു. ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല എന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കേസില്‍ ക്രിമിനല്‍ കുറ്റം നടന്നതിന് തെളിവില്ലാത്തതിനാല്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ല.

ഹാദിയ കേസിനു പുറമെ പതിനൊന്ന് കേസുകള്‍ കൂടി പരിശോധിച്ചെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്ന് എന്‍.ഐ.എ വ്യക്തമാക്കി. ലവ് ജിഹാദ് ആരോപണം ഉയര്‍ന്ന ഈ പതിനൊന്ന് കേസുകള്‍ ഇതോടൊപ്പം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണത്തിന് പരിഗണിച്ചിരുന്നു.

ഇസ്‌ലാം സ്വീകരിച്ചു വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കിയ 89 കേസുകളില്‍ നിന്നാണ് ഇവ തെരഞ്ഞെടുത്തത്. ഇതില്‍ പലതിലും മതം മാറ്റത്തിന് മുസ്‍ലിം സംഘടനകളുമായി ബന്ധമുള്ളവരോ വ്യക്തികളോ സഹായം നല്‍കിയിട്ടുണ്ടെങ്കിലും കുറ്റകരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് എന്‍.ഐ.എ റിപ്പോര്‍ട്ട്. മതം മാറ്റത്തിന് ഭരണഘടനാപരമായ അനുമതിയുള്ളതിനാല്‍ അതിന് സഹായിക്കുന്നത് കുറ്റകൃത്യമല്ല.

നിര്‍ബന്ധിത മതപരിവര്‍ത്തനം, വിദേശഫണ്ടുകൾ , ലവ് ജിഹാദ് റാക്കറ്റ് , തീവ്രവാദബന്ധം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളായിരുന്നു നേരത്തെ എൻഐഐ ഹാദിയ- ഷെഫിൻ ജഹാൻ വിവാഹത്തെ കുറിച്ച് ഉന്നയിച്ച കാര്യങ്ങൾ. സംഘപരിവാർ സംഘടനകളും മാധ്യമങ്ങളും ഇവ ഏറ്റുചൊല്ലുകയായിരുന്നു.

Be the first to comment on "ഹാദിയ: NIA പരിശോധിച്ചത് 11 ‘ലവ്ജിഹാദ്’ കേസുകൾ. ഒന്നും നിർബന്ധമതപരിവർത്തനമല്ലെന്ന് കണ്ടെത്തൽ"

Leave a comment

Your email address will not be published.


*