കർണാടകയിൽ അടിപതറി ബിജെപി. 2019 ടെസ്റ്റ് ഡോസെന്ന് കോൺഗ്രസ്സ്-ജെഡിഎസ് നേതാക്കൾ

കര്‍ണാടക നിയമസഭാ ലോകസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് കനത്ത പരാജയം.

ലോകസഭാ ഉപതെരഞ്ഞെടുപ്പുകൾ:

ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റായ ബെല്ലാരിയില്‍ കോണ്‍ഗ്രസിന് വന്‍ വിജയം. ബെല്ലാരിയില്‍ ബി.ജെ.പിയെ തകര്‍ത്ത് കോണ്‍ഗ്രസിന്റെ വി.എസ് ഉഗ്രപ്പയാണ് വിജയിച്ചത്.

മാണ്ഡ്യയില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി ശിവരാമഗൗഡയാണ് വിജയിച്ചത്

ഷിമോഗ ലോക്‌സഭാ മണ്ഡലത്തില്‍ രക്ഷപ്പെട്ട് ബി.ജെ.പി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയുടെ മകനുമായ ബി.വൈ രാഘവേന്ദ്ര 52148 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷിമോഗയില്‍ വിജയിച്ചത്.

നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ:

കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയായ അനിത കുമാരസ്വാമിയാണ് രാമനഗരയില്‍ മത്സരിച്ചത്. ബി.ജെ.പിയുടെ എല്‍ ചന്ദ്രശേഖരയായിരുന്നു അനിതയുടെ എതിരാളി. 70,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനു അനിത വിജയിച്ചു.

ജാംഖണ്ഡിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ.എസ് ന്യാമഗൗഡയാണ് വിജയിച്ചത്.

മാണ്ഡ്യയില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി ശിവരാമഗൗഡ വിജയിച്ചു

ഒരുമിച്ചുനിൽക്കും. ഇത് സൂചന മാത്രം: കുമാരസ്വാമി

കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് കൂട്ടുകെട്ട് ഒരു തുടക്കം മാത്രമെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. തങ്ങള്‍ ഒരു മിച്ച് നിന്നാല്‍ 28 ലോക്‌സഭാ സീറ്റുകളും വിജയിക്കും. അതാണ് ലക്ഷ്യമെന്നും അതിന്റെ സൂചന മാത്രമാണിതെന്നും കുമാരസ്വാമി പറഞ്ഞു.

Be the first to comment on "കർണാടകയിൽ അടിപതറി ബിജെപി. 2019 ടെസ്റ്റ് ഡോസെന്ന് കോൺഗ്രസ്സ്-ജെഡിഎസ് നേതാക്കൾ"

Leave a comment

Your email address will not be published.


*