എട്ടുവർഷം, 5 ലക്ഷത്തിലധികം ഫ്രെയിമുകൾ. ഷഹൻ അബ്‌ദുസ്സമദിൻ്റെ ഫോട്ടോപ്രദർശനം കണ്ണൂരിൽ

ഇന്ത്യയാകെ കഴിഞ്ഞ 8 വർഷം കൊണ്ട് സഞ്ചരിച്ച് 5 ലക്ഷത്തിലധികം മികച്ച ഫ്രെയിമുകളിൽ ഫോട്ടോകൾ പകർത്തിയ ഷഹൻ അബ്ദുസ്സമദ് എല്ലാ അർത്ഥത്തിലും സഞ്ചാരത്തിലും ഒപ്പം ഫോട്ടോഗ്രാഫിയിലും പ്രതിഭയാണെന്ന് ലോകസഞ്ചാരിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോർജ്ജ് കുളങ്ങര.

ഷഹൻ്റെ കഠിന പ്രയത്നവും, യാത്രയോടും ഫോട്ടോഗ്രാഫിയോടുമുള്ള ആഭിമുഖ്യമാണ് ഇത്തരത്തിൽ സാഹസികമായ ഒരു നീണ്ടകാലം സഞ്ചരിക്കാനും സാംസ്കാരിക വൈവിധ്യങ്ങളെ ഒപ്പിയെടുക്കാനും സാധിച്ചതെന്നും ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കാൻ ഷഹന് സാധിക്കട്ടെ എന്നും, ഉടൻ തന്നെ കണ്ണൂരിൽ ഷഹൻ ആരംഭിക്കുന്ന ട്രാവൽ കഫെ സന്ദർശിക്കാനും കണ്ണൂരിലെ സാംസ്കാരിക പൈതൃകങ്ങളും നേരിൽ കാണാനെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കണ്ണൂർ കാപിറ്റോൾ മാളിൽ ഇന്ന് വൈകിട്ട് ആരംഭിച്ച ഇന്ത്യയുടെ നാനാ വൈജാത്യങ്ങളും ഉൾക്കൊള്ളുന്ന ഷഹൻ അബ്ദു സമദിന്റെ കണ്ണൂർ നഗരത്തിലെ ആദ്യ ട്രാവൽ ഫോട്ടോഗ്രാഫി പ്രദർശന വീഡിയോ കോണ്ഫറൻസിലൂടെ ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ താണ സ്വദേശി ഷഹൻ അബ്ദുസ്സമദ് കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം പലതവണ സഞ്ചരിച്ച് പകർത്തിയ 5 ലക്ഷത്തിലധികം ഫോട്ടോകളിൽ നിന്നും തെരെഞ്ഞെടുത്ത അമ്പതോളം ഫോട്ടോകളാണ് പ്രദർശനത്തിനുള്ളത് .

മൈസൂരിലെ ഫൈനാർട്സ് കോളേജിൽ ഫോട്ടോഗ്രാഫിയിൽ ബിരുദാനന്തര വിദ്യാർത്ഥി കൂടിയാണ് ഷഹൻ

മക്തൂബ് മീഡിയയാണ് പരിപാടിയുടെ മീഡിയ പാർട്ട്ണർ

ഷഹൻ്റെ യാത്രകൾക്ക് സർവ്വ പിന്തുണയും നൽകി കൂടെ നിന്ന താണയിലെ വനിതാ സാമൂഹിക പ്രവർത്തകയും, ഉമ്മാമ്മയുമായ “സുലൈഖ” പൊതു ജനങ്ങൾക്ക് പ്രദർശനം തുറന്ന് കൊടുത്തു.

അറക്കൽ രാജ കുടുംബത്തിന്റെ പ്രതിനിഥി ആദിരാജ റാഫി, ഓൺലൈൻ ബിസിനസ് രംഗത്തെ യുവ സംരംഭകൻ ടി എൻ എം ജവാദ്, പുനത്തിൽ ബാസിത്ത്, സിറാജുദ്ധീൻ , പി ബി എം ഫർമീസ്, റാഷിദ് എം ആർ, നാസി, മുഹമ്മദ് ശിഹാദ്, ഷഹനിന്റെ മാതാപിതാക്കൾ, കുടുംബക്കാർ, സഹപാഠികൾ, നാട്ടുകാർ, തുടങ്ങി നൂറുകണക്കിന് ആളുകളാണ് ഉദ്‌ഘാടനവേളയിൽ പങ്കെടുത്തത്.

പ്രദർശനം ഞായറാഴ്ച രാത്രിവരെ തുടരും.

ശനിയാഴ്ച കണ്ണൂർ ജില്ലാ കലക്ടർ മീർ മുഹമ്മദ് ഐ എ എസ് കണ്ണൂരിലെ പൗരാവലിക്ക് വേണ്ടി ഷഹൻ അബ്ദു സമദിനെ ആദരിക്കും. വരും ദിവസങ്ങളിൽ നാട്ടിലെ വിവിധ യുവജന ക്ലബുകളും, കൂട്ടായ്മകളും ഷഹൻ എന്ന കണ്ണൂരിലെ സഞ്ചാരത്തിലെയും ഫോട്ടോഗ്രാഫിയിലെയും സാഹസിക പ്രതിഭക്കുള്ള സ്വീകരണ പരിപാടികൾ ഒരുക്കുന്ന തിരക്കിലാണ്

Be the first to comment on "എട്ടുവർഷം, 5 ലക്ഷത്തിലധികം ഫ്രെയിമുകൾ. ഷഹൻ അബ്‌ദുസ്സമദിൻ്റെ ഫോട്ടോപ്രദർശനം കണ്ണൂരിൽ"

Leave a comment

Your email address will not be published.


*