അഞ്ചിടങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസ്സ്. തെലങ്കാനയില്‍ ടിആര്‍എസ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍

മധ്യപ്രദേശ്

ഇന്ത്യാ ടുഡേ സര്‍വ്വേ ഫലം മധ്യപ്രദേശിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നു. പതിനഞ്ച് വർഷത്തിന് ശേഷം മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം. കോൺഗ്രസിന് 104 മുതൽ 122 സീറ്റുകൾ വരെ സർവേ പ്രവചിക്കുന്നു. ബിജെപി 102 മുതൽ 120 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് ഇന്ത്യാ ടുഡേ സർവേയുടെ പ്രവചനം. മറ്റുള്ളവർ 4 മുതൽ 11 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് പ്രവചനം. മധ്യപ്രദേശിൽ കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്.

ടൈംസ് നൗ സിഎൻഎക്സ് സർവേ ഫലം മധ്യപ്രദേശിൽ ബിജെപിക്ക് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്നു. ബിജെപിക്ക് 126 സീറ്റുകൾ പ്രവചിക്കുമ്പോൾ കോൺഗ്രസിന് 89 സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്. മറ്റുള്ളവർ 15 സീറ്റുകൾ നേടുമെന്നും ടൈംസ് നൗ സിഎൻഎക്സ് സർവേ ഫലം പ്രവചിക്കുന്നു.

രാജസ്ഥാന്‍

രാജസ്ഥാനില്‍ കോൺഗ്രസിന് എല്ലാ എക്സിറ്റ് പോളുകളും മുൻതൂക്കം പ്രവചിക്കുന്നു.

രാജസ്ഥാനില്‍ എല്ലാ സര്‍വേകളുടെയും ശരാശരി എടുത്ത് ടൈംസ് ഓഫ് ഇന്ത്യ പ്രവചിക്കുന്നത് ഇങ്ങനെയാണ്:

ബിജെപി: 82 | കോണ്‍ഗ്രസ്: 108 |മറ്റുള്ളവര്‍: 9 (ഭൂരിപക്ഷത്തിന് വേണ്ടത്: 100)

ചത്തീസ്ഗഢ്

ചത്തീസ്ഗഢിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന എക്സിറ്റ് പോളുകള്‍:

എല്ലാ സര്‍വേ ഫലങ്ങളും ചുവടെ

ന്യൂസ് നാഷണ്‍
ബിജെപി 39 | കോണ്‍ഗ്രസ് 45 | മറ്റുള്ളവര്‍ 6

ജന്‍ കി ബാത്ത്
ബിജെപി 40 | കോണ്‍ഗ്രസ് 42 | മറ്റുള്ളവര്‍ 8

ഇന്ത്യ ടുഡേ

ബിജെപി 26 | കോണ്‍ഗ്രസ് 60 | മറ്റുള്ളവര്‍ 4

ഇന്ത്യ ടിവി

ബിജെപി 42-50 | കോണ്‍ഗ്രസ് 32-38 | ബിഎസ്പി 6-8 | മറ്റുള്ളവര്‍ 1-6

റിപ്പബ്ലിക്ക്

ബിജെപി 39 | കോണ്‍ഗ്രസ് 46 | മറ്റുള്ളവര്‍ 5

ടൈംസ് നൗ

ബിജെപി 46 | കോണ്‍ഗ്രസ് 35 | മറ്റുള്ളവര്‍ 9

തെലങ്കാന

അട്ടിമറികളൊന്നുമില്ല. സി-വോട്ടര്‍ റിപ്പബ്ലിക്ക്, ടൈംസ് നൗ, ഇന്ത്യ ടുഡേ, ജന്‍ കീ ബാത്ത് സര്‍വേകള്‍
തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തും എന്ന് പറയുന്നു.

Be the first to comment on "അഞ്ചിടങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസ്സ്. തെലങ്കാനയില്‍ ടിആര്‍എസ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍"

Leave a comment

Your email address will not be published.


*