Articles by admin


ഫ്ലാഷ് മൊബ്; സൈബറാക്രമണം. വിദ്യാര്‍ത്ഥി വനിതാകമ്മീഷന് പരാതി നല്‍കി

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫ്ലാഷ്മോബ് നടത്തിയതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിട്ട വിദ്യാര്‍ത്ഥിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ജസ്‌ല മടശ്ശേരി വനിതാ കമ്മീഷന് പരാതി നല്‍കി.


ഇതരമതസ്ഥയെ പ്രണയിച്ചതിന് ക്രൂരമര്‍ദ്ദനം. ഈഴവയുവാവ് ജീവനൊടുക്കി

ക്രിസ്ത്യൻ യുവതിയെ പ്രണയിച്ചതിന്  നേരിട്ട ക്രൂരമര്‍ദ്ദനത്തെയും അപമാനത്തെയും തുടര്‍ന്ന് 21 വയസ്സുള്ള സുധീഷ് എന്ന ഈഴവ യുവാവ് ജീവനൊടുക്കി. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ കാരറയിലാണ് സംഭവം


‘അറിയില്ലെന്ന് സമ്മതിക്കരുത്. കളവ് പറയണം ‘ ബിജെപി ലീഡറുടെ പഠനക്ലാസ് ( വീഡിയോ)

കർണാടക നിയമസഭയിലെ ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡർ കൂടിയായ ഈശ്വരപ്പ സംസ്ഥാനത്തെ പ്രതിപക്ഷനേതാവാണ്‌. വ്യാജചിത്രങ്ങൾ പ്രചരിപ്പിച്ചും നുണപ്രചാരണം നടത്തിയുമുള്ള ബിജെപിയുടെ പ്രചാരണങ്ങൾ സോഷ്യൽ മീഡിയകളിൽ പലപ്പോഴായി തുറന്നു കാണിക്കപ്പെടുന്നതിനു ഇടയാണ് ഈ വീഡിയോ ലീക്കാവുന്നത് .
‘നിങ്ങളും ബാപ്പ ചമയാനിങ്ങോട്ട് വരണ്ട’ , SFI യോട് രണ്ട് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത്

എസ്എഫ്ഐ സംസ്ഥാനവ്യാപകമായി ഫ്ലാഷ് മൊബുകള്‍ നടത്തിയതും അതിനെ തുടര്‍ന്ന ചോദ്യങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്യം വേണമെന്ന് പറഞ്ഞ് എസ്എഫ്ഐ നടത്തിയ പ്രതിഷേധങ്ങള്‍ രാഷ്ട്രീയഗിമ്മിക്കാണെന്നും അഭിപ്രായങ്ങളുയരുന്നു. മുസ്ലിം പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായി നേരത്തെ നടന്ന പല സമരങ്ങളിലും എസ്എഫ്ഐയുടെ മൗനവും എതിര്‍നിലപാടുകളും വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നു


‘മനുഷ്യരെ സ്നേഹിക്കുക എന്നതിനെക്കാൾ കലാപരമായ മറ്റൊന്നില്ല’

‘ സ്വാതന്ത്ര്യത്തെ ഏതൊന്നു കൊണ്ടളക്കും, വ്യക്തികളിലെന്നപോലെ രാഷ്ട്രങ്ങളിലും? അതിജീവിക്കേണ്ട പ്രതിരോധത്തെ വച്ച്, മുങ്ങിത്താഴാതെ കിടക്കാൻ വേണ്ട യത്നത്തെ വച്ച്.’


വീണ്ടും വോട്ടെല്ലാം ബിജെപിക്ക്. ഗുജറാത്തില്‍ ഇവിഎമ്മുകള്‍ക്കെതിരെ പരാതി

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിനിടെ പലയിടത്തും വോട്ടിങ്ങ് മെഷീനുകളുടെ പ്രവര്‍ത്തനം തകരാറില്‍.
സൂററ്റിലെ വോട്ടെടുപ്പ് തടസപ്പെട്ടു. വിവിധ ബൂത്തുകളിലായി 70ലേറെ വോട്ടിംഗ് മെഷീനുകൾ പ്രവർത്തന രഹിതമായതോടെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. മെഷീനുകൾക്ക് തകരാർ സംഭവിച്ച ബൂത്തുകളിൽ അരമണിക്കൂറിലേറെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. 


ഷഫിനെയും കത്തിക്കണമെന്ന് സിപിഎം പ്രവര്‍ത്തകന്‍. നാട് നന്നാവുമെന്നും കമന്റ്

ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനെ രാജസ്ഥാന്‍ മാതൃകയില്‍ ചുട്ടുകൊല്ലണമെന്ന് സോഷ്യല്‍ മീഡിയയില്‍ സിപിഎം പ്രവര്‍ത്തകന്റെ കമന്റ്. ഹാദിയ ഷഫിനോട് സംസാരിച്ചു എന്ന മനോരമന്യൂസ് ടിവിയുടെ വാര്‍ത്തക്ക് കീഴെയാണ് ഷഫിനെ കൊന്നുകളഞ്ഞാല്‍ നാട് രക്ഷപ്പെടുമെന്ന് സിപിഎം പ്രവര്‍ത്തകനും തിരുവനന്തപുരം സ്വദേശിയുമായ അനൂപ് സോമനാഥിന്റെ കമന്റ്.