Articles by admin

”കറുത്തവർ തിരിച്ചു പോ ” എന്ന് അപമാനിച്ചു .ഡൽഹിയിൽ 7 ആഫ്രിക്കർക്കെതിരെ ആക്രമണം

കഴിഞ്ഞ ആഴ്ച ഇരുപത്തിമൂന്നുകാരനായ ആഫ്രിക്കൻ വംശജനെ ജനക്കൂട്ടം ആക്രമിച്ചു കൊല്ലപ്പെടുത്തിയതിനു പുറമേ രാജ്യതലസ്ഥാനത്ത് വീണ്ടും ആഫ്രിക്കൻ വംശജർക്കെതിരെ ആക്രമണം. ഒരു യുവതിയടങ്ങുന്ന ഏഴംഗ സംഘത്തെയാണ് രാജപൂർ പ്രദേശവാസികൾ ക്രികറ്റ് ബാറ്റുകളും ഇഷ്ടികളും ഇരുമ്പു വടികളും കൊണ്ട് കൂട്ടമായി ആക്രമിച്ചത്. മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രാമത്തിലൂടെ കടന്നുപോകുന്ന ഞങ്ങളെ ആക്രമിക്കുക , ബാൽകണികളിൽ നിന്ന് പരിഹസിക്കുക എന്നിവ പതിവായി മാറിയിരിക്കുന്നു എന്ന് ഉഗാണ്ട സ്വദേശിയായ ശാമില മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു.


#രോഹിത് . HCU കാമ്പസിലെ സമരകേന്ദ്രം ”വെള്ളിവാട” പൊളിച്ചുനീക്കി.പ്രതിഷേധം വ്യാപകം

രോഹിത് വെമുലയുടെ നീതിക്കായി സമരം ചെയ്യുന്ന ഹൈദരാബാദ് കാമ്പസിലെ പ്രധാന സമര കേന്ദ്രം ” ” വെള്ളിവാട” പൊളിച്ചു നീക്കി വി സിയും അധിക്രതരും. ദളിത്‌ ഗെറ്റോ എന്നർത്ഥം വരുന്ന ” വെള്ളിവാട” യിലായിരുന്നു സസ്പെൻഷൻ കാലയളവിൽ രോഹിതും കൂട്ടരും സമരം ചെയ്തത്. അവിടെ നിർമിച്ച സമരപന്തൽ , അംബേദ്ക്കറുടെ ചിത്രമുള്ള ബാനറുകൾ , ദളിത്‌ നേതാക്കളുടെ ചിത്രങ്ങൾ എന്നിവയാണ് പൊളിച്ചുനീക്കിയത് . യൂനിവേയ്സിടി നടപടിക്കെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചു പ്രധാന ഗേറ്റ് ഉപരോധിച്ചു.


പ്രദേശവാസികൾ സമരത്തിൽത്തന്നെ. മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടണമെന്ന് ഹൈക്കോടതിയും

ജൂണ്‍ എട്ടിനകം കോഴിക്കോട് മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടണമെന്ന് ഹൈക്കോടതി. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വിവരം അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പോലീസ് മേധാവി, സിറ്റി പോലീസി കമ്മീഷണര്‍ എന്നിവരെ കോടതി കക്ഷി ചേര്‍ത്തിട്ടുമുണ്ട്.


ജിഷ .ഐജി സന്ധ്യയുടെ നേത്രത്വത്തിൽ അന്വേഷണം. പുനരധിവാസം ഉടൻ. അമ്മയ്ക്ക് പെൻഷൻ

പെരുമ്പാവൂർ സ്വദേശിയും നിയമവിദ്യാർഥിനിയുമായിരുന്ന ജിഷയുടെ കൊലപാതകകേസ് പോലീസും മുൻസർക്കാരും കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന് പുതിയ മന്ത്രിസഭാ . ഐ ജി ബി സന്ധ്യയുടെ നേത്രത്വത്തിൽ അന്വേഷണം , ജിഷയുടെ കുടുംബത്തിന്റെ വീട് നാല്പതു ദിവസത്തിനുള്ളിൽ പൂർണമായും നിർമിക്കും , ഗവണ്മെന്റ് വാഗ്ദാനം ചെയ്ത ജോലി എത്രയും പെട്ടെന്ന് ജിഷയുടെ സഹോദരിക്ക് നൽകും , ജിഷയുടെ അമ്മയ്ക്ക് മാസത്തിൽ അയ്യായിരം രൂപ പെൻഷൻ നൽകും എന്നിവയാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നേത്രത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ തീരുമാനങ്ങൾ.


ഗുജറാത്തിലെ കാവിഭീകരത.മോഡിയുടെ പങ്ക് .റാണ അയ്യൂബിന്റെ പുസ്തകം പുറത്തിറങ്ങി.ഓൺലൈനിൽ ലഭ്യമാണ്

ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകളുടെയും സംഘ് ഫാസിസത്തിന്റെയും പിന്നാമ്പുറങ്ങളിലേക്ക് സൂക്ഷമമായ പഠനം നടത്തുന്ന പ്രമുഖ മാധ്യമ പ്രവർത്തക റാണ അയ്യൂബിന്റെ പുസ്തകം കാത്തിരിപ്പിനൊടുവിൽ ഇന്റർനെറ്റിൽ ലഭ്യമാവുന്നു. പുസ്തകത്തിലെ പല ഭാഗങ്ങളും വെട്ടിമാറ്റിയാലേ പ്രസിദ്ധീകരിക്കൂ എന്ന് എല്ലാ പ്രസാധകരും ഒരുപോലെ പറഞ്ഞതിനാൽ ഒട്ടും സെൻസർഷിപ്പില്ലാതെ സ്വയം പുസ്തകം ഇ-കോപ്പി ആയി റിലീസ് ചെയ്യുകയാണെന്ന് റാണ അയ്യൂബ് പറഞ്ഞു.


യുവമാധ്യമപ്രവർത്തകനെ ഐഎസ് എജന്റ്റ് എന്ന് വിളിച്ച അർനാബ് ഗോസാമിക്കെതിരെ വ്യാപക പ്രതിഷേധം

ടൈംസ് നൗ ചാനലിൽ പ്രൈം ടൈം ഷോയിൽ ബറ്റ്ല ഹൌസ് ഏറ്റുമുട്ടൽ വ്യാജ ഏറ്റുമുട്ടൽ ആണെന്ന് സംസാരിച്ച യുവമാധ്യമ പ്രവർത്തകനും ആക്റ്റിവിസ്റ്റുമാായ ദൽഹി സ്വദേശി അസദ് അഷറഫിനെ ” ഇന്ത്യൻ മുജാഹിദീൻ എജന്റ്റ് , ഐ എസ് അനുകൂലി ” എന്നിങ്ങനെ വിളിച്ചു അപമാനിച്ച അർനബ് ഗോസാമിക്കെതിരെ വ്യാപക പ്രതിഷേധം.


സ്കൂൾ ഹോസ്റ്റലിൽ തീപ്പിടിത്തം . വെന്തുമരിച്ചത് 17 പെൺകുട്ടികൾ . സങ്കടക്കടലിൽ തായ്ലാൻഡ്‌

തായ്‌ലന്‍ഡില്‍ സ്‌കൂള്‍ ഹോസ്റ്റലിന് തീപിടിച്ച് പതിനേഴു പെണ്‍കുട്ടികള്‍ വെന്തുമരിച്ചു. പന്ത്രണ്ടിലേറെ കുട്ടികളെ കാണാതായി. ഉത്തര തായ്‌ലന്‍ഡിലെ ചിയാങ് റായ് മേഖലയിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ ഞായറാഴ്ച രാത്രിയാണ് ദാരുണമായ ഈ അപകടം ഉണ്ടായത് . അഞ്ചിനും 12 വയസിനുമിടെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.


”ബാൻ ഇസ്ലാം” റാലിക്ക് മുന്നിൽ ഹിജാബിട്ടു സെൽഫിയുമായി മുസ്ലിം പെൺകുട്ടി. സെൽഫികൾ കാണാം

വലതുപക്ഷ പാർടികൾ സംഘടിപ്പിച്ച ” സ്റ്റോപ്പ്‌ ഇസ്ലാം” റാലിക്ക് മുന്നിൽ വെച്ചു ഹിജാബ് ധരിച്ചു ഒരു കൂട്ടം സെൽഫികളെടുത്ത പെൺകുട്ടി സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും താരമാവുന്നു. ബെൽജിയം ആസ്ഥാനമായ വ്ലാംസ് ബെലാന്ഗ് എന്ന തീവ്ര ദേശീയ വലതുപക്ഷ പാർടി , ” സ്റ്റോപ്പ്‌ ഇസ്ലാം , ബാൻ ഹിജാബ് ” തുടങ്ങിയ മുദ്രാവാക്യങ്ങളോടെ സംഘടിപ്പിച്ച റാലിയുടെ മുന്നിൽ നിന്നാണ് സഖിയ്യ ബെല്ഖിരി എന്ന ഇരുപത്തിരണ്ടുകാരി അതിശയിപ്പിക്കുന്ന രീതിയിൽ സെൽഫികളുമായി വന്നത് .


മുസ്ലിമായതിനാൽ വീട് ലഭിക്കുന്നില്ല . സൈനികന്റെ ഭാര്യയുടെ പോസ്റ്റ്‌ വൈറലാവുന്നു

ഇസ്ലാം മത വിശ്വാസിയായതിന്റെ പേരില്‍ ഡല്‍ഹിയില്‍ തനിക്ക് വീട് നിഷേധിച്ചെന്ന പരാതി സൈനികന്റെ ഭാര്യ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തത് ദേശീയ മാധ്യമങ്ങളിൽ ചർച്ചയാവുന്നു.