Articles by admin

രാധിക വെമുല ബുദ്ധിസത്തിലേക്ക്.. ദളിത്‌ പോരാട്ടങ്ങൾക്ക് മുന്നിലുണ്ടാവും.

”ഒരു മാതാവും ഇത്തരത്തിൽ ദുഃഖം അനുഭവിച്ചിട്ടുണ്ടാവില്ല. ദളിത് ബഹുജൻ സമൂഹത്തിനു വേണ്ടി പോരാടുമെന്നും രോഹിത് ആക്ടിനായി അത് നടപ്പിലാക്കും വരെ സമരപ്രവർത്തനങ്ങൾ നിർത്തില്ലെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു ” എന്ന് രാധിക വെമുല പറഞ്ഞു.


” എത്രയും പ്രിയപ്പെട്ട എന്റെ പ്രിയ ഭർത്താവ്” കലാഭവൻ മണി കത്തുപാട്ട് പാടുമ്പോൾ…

” എത്രയും പ്രിയപ്പെട്ട എന്റെ പ്രിയ ഭർത്താവ്” എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ്‌ ഗാനവും കലാഭവൻ മണിയുടെ ജീവിതവും തമ്മിൽ ഒരു ബന്ധമുണ്ട്. ” ചെറുപ്പത്തിൽ എനിക്ക് ഒരുപാട് ഇഷ്ടമുള്ള ടീച്ചർ ഉണ്ടായിരുന്നു. ദേവകി ടീച്ചർ . ടീച്ചറിന് ഈ കത്തുപാട്ട് ഭയങ്കര ഇഷ്ടമായിരുന്നു. ഞാൻ ടീച്ചർക്ക് ഈ പാട്ട് പാടികൊടുത്താൽ എനിക്ക് ആ ദിവസം ഉച്ചഭക്ഷണം വാങ്ങിത്തരും ടീച്ചർ. അങ്ങനെ ഒരുപാട് വട്ടം ഈ പാട്ട് പാടിയിട്ടുണ്ട് ഞാൻ ”
കലാഭവൻ മണി പറയുന്നു‘നീയെന്നെ ഓവർ ടേക്ക് ചെയ്തു കളഞ്ഞു ‘ ഹൃദയസ്പർശിയായി സലിം കുമാറിന്റെ കുറിപ്പ്

നീയിപ്പോഴും ഉറങ്ങുകയാണ്‌ മണി…ഇവിടെ പറവൂരിൽ ബീഡിയും വലിച്ചു ഞാൻ ഇരിക്കുകയാണ്..പക്ഷെ കലാഭവനിൽ ചെന്ന് പരാതി പറയാൻ ഇന്ന് നീയില്ല…പരിപാടിക്ക് കിട്ടുന്ന കാശിൽ നിന്ന് പിഴ ഈടാക്കാൻ ആബേലച്ചനും ഇല്ല…ഞാൻ സ്വസ്ഥമായി ഇരുന്ന് വലിക്കുകയാണ്‌…


അവാർഡ് വിവാദം : മണി ബോധം കെട്ടെന്ന വാർത്ത കെട്ടുകഥ ഇനിയും പ്രചരിപ്പിക്കരുത്

സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന അനുസ്മരണങ്ങളിൽ ” അവാർഡ് വാർത്തയറിഞ്ഞ് , തനിക്ക് കിട്ടാതായപ്പോൾ കലാഭവൻ മണി ബോധം കെട്ടു വീണു ” എന്ന കാര്യം വല്ലാതെ ഉപയോഗിക്കപ്പെടുന്നുണ്ട് . കേരളത്തിലെ പത്രമാധ്യമങ്ങൾ ആഘോഷിച്ച ആ കാര്യത്തെ കുറിച്ച് കൈരളി ചാനലിൽ ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിൽ മണി ഈ സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിക്കുന്നുണ്ട് . ആ ‘ബോധം കെടൽ വാർത്ത’ കെട്ടുകഥയായിരുന്നു എന്ന് കലാഭവൻ മണി പറഞ്ഞു.


‘മരണം കൊണ്ടുപോയത് അരികിൽനിന്ന് ഒരാളെയാണ് ‘ മണിയെ അനുസ്മരിച്ചു മമ്മൂട്ടി

ഇത്തവണ മരണം കൊണ്ടുപോയത് എന്റെ അരികിൽനിന്ന് ഒരാളെയാണ്. എന്തിനും കയ്യെത്തും ദൂരത്തുണ്ടായിരുന്നൊരു സഹോദരനെ. എന്തു പറഞ്ഞാണു ഞാൻ എന്നെത്തന്നെ സമാധാനിപ്പിക്കുക! തെറ്റു ചെയ്താൽ അരികിൽവന്നു തലകുനിച്ചു കണ്ണു തുടയ്ക്കുന്നൊരു അനുജനായിരുന്നു മണി. എന്റെ വീട് അവന്റെ കൂടെ വീടാണെന്നു കരുതിയിരുന്ന ഒരാൾ


മണിചേട്ടനും പോയി .നടുക്കം മാറാതെ കേരളം

കലാഭവൻ മണിയെ കാണാത്ത കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. അത്രയ്ക്കും മലയാളിയുടെ പ്രിയങ്കരൻ. സാധാരണക്കാരന്റെ ജീവിതം നയിച്ച്‌ സാധാരണക്കാരനായി മരിക്കണം എന്ന് എപ്പോയും പറയാറുള്ള മലയാളിയുടെ മഹാനടൻ കലാഭവൻ മണി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തിന് ചികിൽസയിലായിരുന്നു.സസ്പെൻഷൻ പിൻവലിക്കാൻ തയ്യാറാവാതെ കോളേജ്. കോടതി സ്റ്റേയുടെ പുറത്താണ് ഇപ്പോഴും ദിനു പഠിക്കുന്നത്

കോഴിക്കോട് ഫാറൂഖ് കോളേജിലെ ലിംഗവിവേചനത്തിനെതിരെയും കോളേജ് നടപടികൾക്കെതിരെയും പ്രതികരിച്ച വിദ്യാർഥി ദിനു വെയിലിന്റെ സസ്പെൻഷൻ നടപടി മാസങ്ങൾക്ക് ശേഷവും പിൻവലിക്കാൻ തയ്യാറാവാതെ കോളേജ് അധിക്രതർ. മാപ്പ് എഴുതിനല്കിയാൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കൂ എന്നതാണ് കോളേജിന്റെ തീരുമാനം. ഹൈക്കോടതി സ്റ്റേയുടെ പുറത്താണ് ദിനു ഇപ്പോൾ കോളേജിൽ പഠനം തുടരുന്നത്.


ലാൽ സലാമും നീൽ സലാമും . സഖാവ് എം ബി രാജേഷിനോട് രൂപേഷ് കുമാറിന്റെ ചോദ്യങ്ങൾ 

സി പി എം എന്ന രാഷ്ട്രീയ സംഘടന യുടെ പ്രതിനിധി എന്ന നിലയിലും നിലപാട് തറ ഉള്ള ഒരാൾ എന്ന് പലയിടത്തും വായിച്ചത് കൊണ്ടും ഈ രാജ്യത്തെ ഭരണഘടനക്ക് അനുസരിച്ചു പ്രവര്ത്തിക്കുന്ന ഒരു എം പി എന്ന നിലയിലും ചില ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കുന്നു.