Articles by admin

അവസാനം തബസ്സും ജയിച്ചു .ഡി യു : ഡിഗ്രി പ്രവേശം , വിവാദ തീരുമാനം പിൻവലിക്കുന്നു

ഡിഗ്രി പ്രവേശത്തിന് കഴിഞ്ഞ വര്‍ഷം കേരളത്തിലേതുള്‍പ്പെടെ സ്റ്റേറ്റ് ബോര്‍ഡ് സിലബസില്‍ പ്ളസ് ടു പാസായ വിദ്യാര്‍ഥികള്‍ക്ക് വിലങ്ങുതടിയായ വിവാദ മാനദണ്ഡം ഡല്‍ഹി സര്‍വകലാശാല പുനപരിശോധിച്ചേക്കും. ഈ വര്‍ഷത്തെ പ്രവേശനടപടികള്‍ മേയ് അവസാന വാരം ആരംഭിക്കും.ആഗസ്റ്റ് 16ന് കോഴ്സുകള്‍ തുടങ്ങും. 60 കോളജുകളിലായി 54,000 വിദ്യാര്‍ഥികള്‍ക്കാണ് ബിരുദപ്രവേശം അനുവദിക്കുക.


ശുദ്ധജലം ഇല്ല. പറവൂരുകാർക്ക് ഒരൽപ്പം കുടിവെള്ളം വേണം. സഹായിക്കാമോ ?..

ശുദ്ധജലം എത്തിക്കാൻ താൽപര്യമുള്ള വ്യക്തികളോ സംഘടനകളോ ഉണ്ടെങ്കിൽ ദുരന്ത ബാധിതർക്ക് അത് ഒരാശാസമാകും..ഇതിനോടകം ചില നല്ലവരായ മനുഷ്യർ മുന്നോട്ട് വന്നിട്ടുണ്ട്…ഇനിയും ആളുകൾ മുന്നോട്ട് വരണമെന്ന് പരവൂർകാർക്ക് വേണ്ടി അഭ്യർത്ഥിക്കുകയാണ്.എത്തിക്കുന്ന ജലം വിതരണം ചെയ്യാൻ അവിടുത്തെ വലിയൊരു സംഘം തയ്യാറാണ്..അതുപോലെ തന്നെ മലിനമായ കിണറുകളിലെ വെള്ളം ശുദ്ധിയാക്കാൻ ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യയെക്കുറിച്ചറിയുന്നവരും ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു…




പ്രമുഖ ബൈക്ക് റൈഡർ വീനു പളിവാൾ അന്തരിച്ചു. മരണം ബൈക്കപകടത്തിൽ.

രാജ്യത്തെ പ്രമുഖ മോട്ടോർ സൈക്കിളിസ്റ്റ്‌ വീനു പളിവാൾ വാഹനാപകടത്തിൽ മരണപെട്ടു ഹാർലി ഡേവിഡ്സൺ ബൈക്കിൽ റൈഡ് ചെയ്യുന്നതിനിടയിൽ നിയന്ത്രണം കൈവിട്ടു അപകടത്തിൽ പെടുകയായിരുന്നു. 44 വയസ്സാണ്. മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം. തന്റെ ബൈക്കിൽ രാജ്യം മൊത്തം പര്യടനം നടത്തുന്നതിനിടയിലാണ് ദാരുണമായ ഈ ദുരന്തം സംഭവിച്ചത്. യാത്രാ പ്രേമികളുടെ ഇഷ്ടതാരത്തിന്റെ അകാലമരണം പലരെയും ദുഖത്തിലാഴ്ത്തി


ഇന്ന് ഫൂലെയുടെ 189 ആം ജന്മവാർഷികം .ജാതിക്കോമരങ്ങൾക്കെതിരെ സന്ധിയില്ലാത്ത സമരനായകൻ

1890-നവംബര്‍ 28 മഹാത്മ ജ്യോതിറാവു ഫൂലെ 64 വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും പിന്നീട് സാമൂഹ്യരംഗത്തേക്കു കടന്നുവന്നവര്‍ക്ക് പ്രചോദനമേകിയെന്നു പറയാതിരിക്കാന്‍ വയ്യ. പക്ഷെ പലരും അദ്ദേഹത്തെ തമസ്‌ക്കരിക്കുകയോ തഴയുകയോ ആണ് ചെയ്തത്. ഭാരതത്തില്‍ ഒരു മഹാത്മാവുണ്ടെങ്കില്‍ അത് മഹാത്മാജ്യോതിബാ ഫൂലെ മാത്രമാണെന്ന് മഹാനായ ഡോ.അംബേദ്ക്കര്‍ പ്രഖ്യാപിച്ചു. ഗാന്ധിജിയും അംബേദ്ക്കറും മഹാത്മ ജ്യോതിറാവുവിന്റെ ആശയങ്ങള്‍ സ്വന്തം ജീവിതത്തിലേക്കു സ്വാംശീകരിച്ചിട്ടുണ്ട്. ഭാരതസ്വാതന്ത്ര്യത്തിനുശേഷം ജ്യോതിറാവുവിന്റെ പേരുപോലും ഉച്ചരിക്കാനൊരാളില്ലായിരുന്നു. ഭരണകൂടങ്ങള്‍ കുറ്റബോധത്തോടെ അദ്ദേഹത്തിന്റെ മുന്നില്‍ ശിരസ്സുനമിക്കേണ്ടിയിരിക്കുന്നു.


This is NOT an anti-Indian rant, just my experiences and observations.An African-American writes.

Obviously, Winston Churchill was a racist who is on record for saying, “I hate Indians. They are a beastly people with a beastly religion”. Churchill hated the Indian politicians of his time with an even greater passion. To quote Churchill verbatim, Indian politicians are “charlatans, rascals, ruffians and scallywags of every stripe you can think of”.


People Beware, Hatred Messages are getting spread on Kollam Tragedy

Attention India, some RSS affiliated pages are spreading false news on-line about the tragedy at Puttingal temple in Kerala. The twitter account titled ‘Om Hindu Kranti RSS’ have tweeted that the attack is planned and executed by Muslim members of CPM. Supporting to that supreme leaders and some followers have retweeted and spreading same hateful content accusing Muslim members of left party. Meanwhile, entire people in the state are working together in the rescue operation with no difference of political and religious ideologies.



പുറ്റിങ്ങൽ: കവർന്നത് നൂറിലധികം ജീവനുകളെ. പ്രധാനമന്ത്രി കേരളത്തിലേക്ക്

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം കവർന്നത് നൂറിലധികം ജീവനുകളെ. 105 പേർ മരിച്ചെന്നാണ് അവസാനമായി ചാനലുകൾ പുറത്തുവിടുന്ന വിവരം. രാവിലെ തന്നെ ഞെട്ടുന്ന വാർത്ത കേട്ട് വിറങ്ങലിച്ചു നില്ക്കുകയാണ് കൊല്ലം. സ്ഥിഗതികള്‍ വിലയിരുത്താന്‍ ഉടന്‍ കേരളത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.