Articles by admin

മലയാളി ഡോക്ടര്‍ക്ക് കേന്ദ്രമന്ത്രാലയത്തിന്റെ അംഗീകാരം

വടകര സ്വദേശിയായ ഡോ:സയ്യിദ് മുഹമ്മദ് അനസാണ് ‘ പ്രമേഹരോഗചികിത്സയും നിയന്ത്രണവും യൂനാനിയിലൂടെ’ എന്ന വിഷയത്തില്‍ പ്രബന്ധമെഴുതി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്.


വെടിയുണ്ടകളെ ഭയമില്ല.എഴുത്ത് തുടരുമെന്ന് കാഞ്ച ഐലയ്യ

വെടിയുണ്ടകളെ തനിക്ക് ഭയമില്ലെന്നും ദലിത് വിഷയങ്ങളെക്കുറിച്ച് ജീവനുള്ള കാലത്തോളം എഴുതുമെന്നും കാഞ്ച ഐലയ്യ. എഴുത്ത് തുടര്‍ന്നാല്‍ നാവരിയുമെന്ന് പറഞ്ഞവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു രാജ്യത്തെ അറിയപ്പെട്ട മനുഷ്യാവാകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ.


‘ക്ഷണിച്ചിരുന്നില്ല. എല്ലാ ഭാവുകങ്ങളും’ കോഴിക്കോട്ടെ പരിപാടിയെക്കുറിച്ച് കമല്‍ഹാസന്‍

‘ കേരള മുഖ്യമന്ത്രിക്കൊപ്പമുള്ള കൂടികാഴ്ചയില്‍ കോഴിക്കോട് പരിപാടിയെക്കുറിച്ച് ആരും പറഞ്ഞിട്ടില്ല. ഒക്ടോബര്‍ വരെ എല്ലാ ശനിയാഴ്ചകളിലും ഞാന്‍ ബിഗ് ബോസ് ഹൗസിലായിരിക്കും. പരിപാടിക്ക് എല്ലാ ഭാവുകങ്ങളും ഞാന്‍ നേരുന്നു’- കമല്‍ ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹി യൂണിവേഴ്സിറ്റി യൂണിയന്‍ പ്രസിഡന്റ് NSUI ന്. ABVPക്ക് പരാജയം

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സീറ്റുകളാണ് എന്‍എസ്‌യു ഐ നേടിയത്. എന്‍എസ്‌യു ഐയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ റോക്കി തുഷീദ് എബിവിപിയുടെ രജത് ചൗധരിയെ പരാജയപ്പെടുത്തി


ഷാജിപാപ്പന്‍ വീണ്ടും. ആട് 2 ന്റെ മേക്കിങ്ങ് വീഡിയോവും ടൈറ്റില്‍ പോസ്റ്ററും കാണാം

ചിത്രീകരണം ഈ മാസം ആരംഭിക്കും. തൊടുപുഴയാണ് പ്രധാനലൊക്കേഷന്‍. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും.
2015 ഫെബ്രുവരി ആറിനാണ് ഒന്നാം ഭാഗം തിയറ്ററുകളിലെത്തിയത്.


ദിലീപേട്ടന്‍ പാവാടാ കാമ്പയിനും സെബാസ്റ്റ്യന്‍ പോളിന്റെ ആകുലതകളും

വഴുതിപ്പോകാൻ പറ്റാത്ത കുറ്റപത്രം തയാറാക്കുന്നതിൽ പൊലീസിന് സംഭവിക്കുന്ന വീഴ്ച നമ്മുടെ അവൾക്കൊപ്പം ഹാഷ് ടാഗുകളെ നിർവീര്യമാക്കിക്കളയും. ദിലീപേട്ടൻ പാവാടാ കാമ്പെയിൻ നിന്ദ്യമായ വിജയം നേടുകയും ചെയ്യും. കേരളം ഇന്നുവരെ കണ്ടതിൽ ഏറ്റവും നീചമായ പെണ്ണാക്രമണത്തിലെ കുറ്റക്കാർ മാന്യത നേടി പുറത്തു വരുന്നത് കുറച്ചൊന്നുമല്ല മാനക്കേടുണ്ടാക്കുക.


മുംബൈ ഫോര്‍ ഹാദിയ: ഹാദിയക്ക് നീതി തേടി മുംബൈയില്‍ വിദ്യാര്‍ത്ഥികള്‍

ഹിന്ദുത്വയുടെ തടവില്‍ നിന്നും ഹാദിയയെ നിരുപാധികം സ്വതന്ത്രയാക്കുക, ഇസ്ലാമോഫോബിയയെ ചെറുക്കുക , ബ്രാഹ്മണിക്ക് പുരുഷാധിപത്യത്തിനെതിരെ പൊരുതുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റാലിയില്‍ മുഴങ്ങി.