India

നര്‍മദ: മേധാ പട്കര്‍ ആശുപത്രിയില്‍ നിരാഹാരം തുടരും

പുനരധിവാസം സാധ്യമാക്കാതെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തരുതെന്നാവശ്യപ്പെട്ടുള്ള സമരവുമായി മുന്നാട്ട് പോകുമെന്ന് നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ . കഴിഞ്ഞദിവസം സമരപ്പന്തല്‍ പൊളിച്ചാണ് പൊലീസ് മേധാ പട്കര്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ നിരാഹാരത്തിനിടെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മേധയും മറ്റ് നേതാക്കളും ആശുപത്രിയില്‍ നിരാഹാരം ആരംഭിച്ചു.


അഴിമതിക്കാരനായ ഉപരാഷ്ട്രപതി. വെങ്കയ്യയുടെ ‘സംശുദ്ധരാഷ്ട്രീയം’ ചോദ്യം ചെയ്യപ്പെടുന്നു

ഉപരാഷ്ട്രപതിപദവിയിലേക്ക് വെങ്കയ്യ നായിഡു എത്തുമ്പോള്‍ അഴിമതിവിരുദ്ധ രാഷ്ട്രീയത്തെക്കുറിച്ചുള്ള ബിജെപിയുടെയും ആര്‍എസ്എസിന്റെയും അവകാശവാദങ്ങള്‍ വീണ്ടും പൊളിയുന്നു. പ്രധാനമായും നാല് അഴിമതി ആരോപണമാണ് വെങ്കയ്യയ്ക്ക് എതിരെയുളളത്.


കേരളം എന്നും ഫലസ്തീന്റെ കൂടെയുണ്ടായിരുന്നു: മഫാസ് യൂസുഫ്

ഫലസ്തീന്‍ ജനതയുടെ ഇസ്രായേലിനെതിരായ ചെറുത്തുനില്‍പ്പുകളെ കേരളം എന്നും പിന്തുണച്ചിരുന്നുവെന്ന് ഫലസ്തീന്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ മഫാസ് യൂസുഫ് സലാഹ്. കേരളത്തില്‍ നിന്നുമുള്ള ഫലസ്തീന്‍ ഐക്യദാര്‍ഢ പരിപാടികളുടെ വാര്‍ത്തകള്‍ നിരന്തരമായി ശ്രദ്ധിക്കാറുണ്ടെന്ന് പറഞ്ഞ മഫാസ് പിന്തുണയ്ക്ക് കേരളജനതയോട് നന്ദി രേഖപ്പെടുത്തി.


ലാഫിഖിനെ കൊന്നത് ബിജെപിസര്‍ക്കാരിനെതിരെ ശബ്ദിച്ചതിനാല്‍

ആള്‍ ബോഡോലാന്റ് മൈനോറിറ്റി സ്റ്റുഡന്‍സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ലാഫിഖ്. ആസാമിലെ ബിജെപി ഭരണകൂടത്തിന്റെ മുസ്ലിം വിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച വിദ്യാര്‍ത്ഥിനേതാവാണ് മുപ്പതുവയസ്സുകാരനായ ലാഫിഖ്


ബീഹാറില്‍ ഇനി അറവുശാലകള്‍ വേണ്ട. നിതീഷിന്റെ ആദ്യദിനം

2015 തെരഞ്ഞെടുപ്പില്‍ മോഡിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ നടന്ന പ്രചാരണത്തില്‍ ബിജെപി ബീഫ് വിഷയം മുന്നില്‍വെച്ചിരുന്നു. അന്ന് എതിര്‍ചേരിയിലായിരുന്ന നിതീഷ് കുമാര്‍ ഇതിനെതിരെ നിലപാടെടുത്തു


അമിത്ഷാക്കെതിരെയുള്ള വാര്‍ത്ത മുക്കി മാധ്യമങ്ങള്‍

ബിജെപി അധ്യക്ഷന്‍ അമിത്ഷാക്കെതിരെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെയുമുളള വാര്‍ത്തകള്‍ പിന്‍വലിപ്പിച്ച് ദേശീയമാധ്യമങ്ങള്‍. ഇത്തവണ ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന അമിത് ഷായുടെ സമ്പത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 300 ശതമാനം വര്‍ധിച്ചുവെന്ന വാര്‍ത്തയാണ് പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം രാജ്യത്തെ പ്രമുഖപത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യയുടെയും ഡിഎന്‍എയുടെയും വെബ്സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായത്


പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പിണറായിയുടെ കോലം കത്തിച്ചു

പോലീസ് ഭീകരത മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന ദളിത് വിദ്യാർത്ഥി വിനായകൻ്റെ മരണത്തിൽ പ്രതിഷേധിച്ചു പോണ്ടിച്ചേരി സർവ്വകലാശാലയിലെ അംബേദ്‌കർ സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിച്ചു കൊണ്ടാണ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്.


ജുനൈദിന്റെ ഓര്‍മക്കായി മതപാഠശാല. സാമ്പത്തികപിന്തുണ പ്രഖ്യാപിച്ച് പിണറായി

തീവ്രഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ ജുനൈദിന്റ കുടുംബത്തിന്റെ നേതൃത്വത്തില്‍ കുട്ടികളെ പഠിപ്പിക്കാനുള്ള കേന്ദ്രം സ്ഥാപിക്കാന്‍ സഹായം നല്‍കുമെന്ന് കേരളമുഖ്യമന്ത്രി പിണറായി വിജയന്‍. ജുനൈദിന്റ ഉപ്പയും ഉമ്മയും സഹോദരനും മുഖ്യമന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി.


സായിബാബയുടെ ആരോഗ്യാവസ്ഥ ഗുരുതരമെന്ന് ഭാര്യ. അവഗണനയുമായി അധികൃതർ

മരുന്നുകൾ നിരന്തരം ജയിലിലേക്ക് അയക്കുന്നുണ്ടെങ്കിലും അവ അദ്ദേഹത്തിന് ജയിൽ അധികൃതർ കൈമാറുന്നില്ല എന്ന ഗൗരവമേറിയ പരാതിയാണ് വസന്തകുമാരിയുടേത്. ആദ്യമേ ശരീരം പാതിതളർന്ന സായിബാബ വീല്ചെയറിലാണ് വർഷങ്ങളായി സഞ്ചാരം. സായിബാബക്ക് നേരെയുള്ള ജയിലിലെ കടുത്ത മനുഷ്യാവകാശലംഘനങ്ങളെ കുറിച്ച് വസന്തകുമാരി ദേശീയ മനുഷ്യാവകാശകമ്മീഷന് കത്തെഴുതി