India

എന്റെ ആങ്ങളയെ നിങ്ങളെന്താണ് ചെയ്‌തത്‌? നജീബിന്റെ സഹോദരി ചോദിക്കുന്നു

ജെൻഎൻയു സർവകലാശാലയിൽ എബിവിപി പ്രവർത്തകരുടെ ആക്രമണത്തിന് ശേഷം കാണാതാകപ്പെട്ട നജീബ് അഹമ്മദിനെ ഇനിയും എന്തുകൊണ്ട് കണ്ടെത്താനാവുന്നില്ലെന്നു സഹോദരി സദഫ് ഇർഷാദ് . നജീബിനെ ചോദിക്കാൻ പലരും പേടിക്കുന്നുവെന്നും സദഫ് #WhereIsNajeeb കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഫേസ്‌ബുക്ക് ലൈവ് വീഡിയോവിൽ ചോദിക്കുന്നു.


‘ജാതീയതയാണ് രാജ്യദ്രോഹം’. അംബേദ്കറെ സ്മരിച്ച് അമര്‍ത്യാസെന്‍

” ജാതീയതയാണ് ദേശവിരുദ്ധം. എന്തെന്നാല്‍ അത് രാജ്യനിവാസികളെ തമ്മില്‍ ഭിന്നിപ്പിക്കും. ദേശത്തിനുള്ളിലെ എല്ലാ വിവേചനങ്ങളും അവസാനിക്കുമ്പോഴേ ദേശീയത അര്‍ത്ഥവത്താവൂ”. അമര്‍ത്യാ സെന്‍ പറഞ്ഞു.


ബീഫ്: കർഷകന് ജയിൽ , കോർപറേറ്റ്‌ കമ്പനിക്ക് സർക്കാർവക പുരസ്ക്കാരം

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കന്നുകാലി വിൽപ്പന നിയന്ത്രണ ഓർഡിനൻസിലൂടെ ലക്ഷക്കണക്കിന് വരുന്ന കന്നുകാലി കച്ചവടക്കാരും കര്ഷകരുമാണ് തൊഴിൽ രഹിതരായിരിക്കുന്നത് . മാത്രമല്ല തീവ്ര ഹിന്ദുത്വ സംഘടനകൾ ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ള അവസരമായാണ് ഈ വിഷയത്തെ കാണുന്നത് . പുരസ്‌കാര പ്രഖ്യാപനത്തിലൂടെ കേന്ദ്ര സർക്കാരിന്റെ ഇരട്ട നയമാണ് വ്യക്തമാകുന്നത്


മനുഷ്യാവകാശപ്രവർത്തകരുടെ അറസ്റ്. പ്രതിഷേധം വ്യാപകം

സി. പി.റഷീദിനെയും ഹരിയെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയമനുഷ്യാവകാശ പ്രസ്ഥാനം ജൂൺ 19 രണ്ട് മണിക്ക് എറണാകുളം അച്യുതമേനോൻ ഹാളിൽ പ്രതിഷേധ കൺവെൻഷൻ സംഘടിപ്പിക്കുന്നുണ്ട്.


ഗർഭിണികളായിരുന്ന കൗസറിനെയും ബിൽക്കീസിനെയും അറിയുമോ നരേന്ദ്രമോദിക്ക്.?

ആത്മീയ ചിന്തകളില്‍ വ്യാപൃതരാവുക, മുറികളില്‍ മനോഹര ചിത്രങ്ങള്‍ തൂക്കിയിടുക എന്നിങ്ങനെയുള്ള ഉപദേശങ്ങൾ നൽകുന്ന ബിജെപി ഗവണ്മെന്റിനു കൗസർ ബാനുവിന്റെയും ബിൽക്കീസ് ബാനുവിന്റെയും ഗര്ഭകാലത്തെയും അവരുടെ കുഞ്ഞുങ്ങളെയും കുറിച്ച് സംസാരിക്കാനാവുമോ ?


‘റേപ് ചിലപ്പോഴക്കെ നല്ലതാണ്.’ ഇന്ത്യൻ രാഷ്ട്രീയക്കാരുടെ 8 സ്ത്രീവിരുദ്ധപ്രസ്താവനകൾ

വിവിധ സന്ദർഭങ്ങളിലായുള്ള ഇന്ത്യൻ രാഷ്ട്രീയക്കാരുടെ കുപ്രസിദ്ധമായ എട്ടു സ്ത്രീ വിരുദ്ധ പരാമർശങ്ങൾ വായിക്കാം ഇവിടെ.


നിശബ്‌ദരാവാനില്ലെന്നു രാഹുൽ. നാഷണൽ ഹെറാൾഡ് വീണ്ടും

കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് വീണ്ടും വായനക്കാരിലേക്ക്. ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയും കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പങ്കെടുത്ത പ്രൗഢമായ ചടങ്ങിലാണ് നാഷണൽ ഹെറാൾഡിന്റെ പുനരാരംഭം.


ചെയ്യാത്ത കുറ്റത്തിന് 16 വർഷം ജയിലിൽ. ഗുൽസാർ വാനി മോചിതനായി

പതിനാറു വർഷം വിചാരണ ചെയ്‌തെങ്കിലും ഗുൽസാറിനെതിരിൽ യാതൊരു തെളിവും കണ്ടെത്താൻ പൊലീസിന് കഴിയാതെ വരികയായിരുന്നു. കശ്മീർ സ്വദേശിയാണ് ഗുൽസാർ.


2023 ഓടെ ഹിന്ദുരാഷ്ട്രം. 150 അതിതീവ്രഹൈന്ദവസംഘങ്ങളുടെ യോഗം ഗോവയിൽ

ഹിന്ദുരാഷ്ട്രസ്വപ്നമുള്ള യോഗി ആദിത്യനാഥിനെപ്പോലുള്ളവരെ തിരഞ്ഞെടുക്കുന്നതിലൂടെ ജനങ്ങൾ നൽകുന്ന സൂചന ശുഭകരമാണെന്ന് ഹിന്ദു ജനജാഗൃതി സമിതി വക്താവ് ഉദയ് ദുരി മാധ്യമങ്ങളോട് പറഞ്ഞു.


കർഷകരെ കൊല്ലുന്ന സർക്കാരാണ് മോദിയുടേതെന്നു രാഹുൽ

കർഷക പ്രതിഷേധത്തിനിടെ ആറുപേർ കൊല്ലപ്പെട്ട മധ്യപ്രദേശിലെ മാൻസോറിൽ പ്രവേശിക്കാനുള്ള കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രമം പൊലീസ് തടഞ്ഞു. നിരോധനാജ്ഞ ലംഘിച്ചു മാൻസോറിലേക്കെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.