India

വിയര്‍പ്പ് വറ്റുന്നതിനു മുന്‍പ് അധ്വാനത്തിന് പ്രതിഫലം കിട്ടണം. കര്‍ഷകറാലിയില്‍ ആവേശമായി രാഹുല്‍

”കോണ്‍ഗ്രസ് നേതാക്കളോടൊപ്പം കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ നരേന്ദ്ര മോദിയെ കണ്ടിരുന്നു. എന്നാല്‍ കടങ്ങള്‍ എഴുതിത്തള്ളി കര്‍ഷകരെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ക്ക് ഉത്തരമില്ലായിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചെന്ന് മുന്‍കൂട്ടി തയാറാക്കിയ പ്രസംഗങ്ങളും ഉത്തരങ്ങളും മണിക്കൂറുകളോളം പറയുന്ന മോദിക്ക് സ്വന്തം രാജ്യത്തെ അടിസ്ഥാനവര്‍ഗം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മിണ്ടാനായില്ല”


മോദി സർക്കാരിന്റെ 4 വർഷങ്ങൾ. റിപ്പോർട്ട് കാർഡ് വായിക്കാം

പ്രധാനമന്ത്രി ആയാൽ രാജ്യത്തെ ഒരു പുതിയ സുവർണദശയിലേക്ക് കൊണ്ടുവരും എന്ന വാഗ്‌ദാനത്തോട് കൂടിയാണ് മോദി 2014ൽ അധികാരമേറ്റത്. അദ്ദേഹത്തിന്റെ “അച്ഛാ ദിന് “വിശ്വസിച്ച ജനങ്ങൾക്ക്‌ പക്ഷെ അതിജീവത്തിനായുള്ള പോരാട്ടത്തിലൂടെയാണ് ഇക്കാലയളവിൽ കടന്നു പോവേണ്ടി വന്നിട്ടുള്ളത്.


പത്ത് സംസ്ഥാനങ്ങളിലായി പതിനൊന്ന് ഉപതെരഞ്ഞെടുപ്പുകൾ. പത്തിടത്തും പരാജയപ്പെട്ട് ബിജെപി

രാജ്യത്ത് ഇന്ന് പത്തു സംസ്ഥാനങ്ങളിലായി പതിനൊന്നിടങ്ങളിലേക്ക് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പത്തിടത്തും അടിപതറി ബിജെപി.


റോഹിംഗ്യൻ ക്യാമ്പ് സന്ദർശിച്ച് പ്രിയങ്ക ചോപ്ര. പ്രിയങ്ക ഇന്ത്യ വിടണമെന്ന് ബിജെപി എംപി

ബംഗ്ലാദേശിലെ റോഹിംഗ്യൻ ക്യാമ്പ് സന്ദർശിച്ച് അവരോട് ഐക്യപ്പെട്ട് ചലച്ചിത്രതാരം പ്രിയങ്ക ചോപ്ര. റോഹിംഗ്യരോട് അനുകൂലമാണ് നിങ്ങളുടെ നിലപാടെങ്കിൽ ഇന്ത്യ വിട്ടുപോകണമെന്ന് പ്രിയങ്കയോട് ബിജെപി നേതാവും പാർലമെന്റംഗവുമായ വിനയ് കത്യാര്‍.


തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പ്. പ്രതിഷേധം വ്യാപകമാവുന്നു

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 9 പേര്‍ മരിച്ചു മരണസംഖ്യ പത്ത് കടന്നെന്നും റിപ്പോർട്ടുകളുണ്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റു‘മോദിക്കെതിരെ മത്സരിക്കും. 2019 ൽ മുസ്‌ലിം സ്‌ത്രീ പ്രധാനമന്ത്രിയാവും.’ രാഷ്ട്രീയപാർട്ടിയുമായി ജസ്റ്റിസ് കർണൻ

അഴിമതി ഇല്ലാതാക്കുകകയാണ് പാർട്ടിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ താന്‍ തന്നെ മത്സരിക്കുമെന്നും കര്‍ണന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നിരവധി മനുഷ്യാവകാശ സംഘടനകള്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് കര്‍ണന്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.


യെദ്യൂരപ്പ അധികാരമേറ്റു. ഭരണഘടന പരിഹസിക്കപ്പെടുകയാണെന്നു രാഹുൽ ഗാന്ധി. കർണാടകയിൽ നിന്നും…

കർണാടകയിലെ നാടകീയമായ രാഷ്ട്രീയ ഇടപെടലുകൾ തുടരുന്നു. കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ അധികാരമേറ്റു.


വർഗീയതയല്ല , മതേതരസർക്കാർ കർണാടക ഭരിക്കുമെന്ന് കോൺഗ്രസ്സ്. ക്ളൈമാക്‌സിൽ പതറി ബിജെപി

തുടക്കത്തിൽ മുന്നേറിയ ബിജെപിക്ക് അവസാന നിമിഷം തിരിച്ചടിയായതോടെ കർണാടകയിൽ ജെഡിഎസുമായി ഒന്നിച്ചു സർക്കാരുണ്ടാക്കാൻ കോൺ​ഗ്രസ്.


സി.പി.ഐ.എമ്മുകാരായ ദമ്പതികളെ തീകൊളുത്തിക്കൊന്നു. ബംഗാളിൽ തൃണമൂൽ ഭീകരതയെന്ന് സിപിഎം

പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ നോര്‍ത്ത് 24 പര്‍ഗാന്‍സ് ജില്ലയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരായ ദമ്പതികളുടെ വീടിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീയിട്ടു.