India

പശുകടത്തെന്നാരോപണം. ആസ്സാമില്‍ രണ്ട് മുസ്ലിം ചെറുപ്പക്കാരെ തല്ലിക്കൊന്നു

രണ്ട് ചെറുപ്പക്കാര്‍ പശു കടത്തിയെന്ന് ‘പശുസംരക്ഷകര്‍’ ഗ്രാമത്തില്‍ പ്രചരിപ്പിക്കുകയും ഇവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയാരിന്നുവെന്നും നഗാവുന്‍ എസ് പി ഉപാധ്യായ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു


യോഗി ഹെയര്‍സ്റ്റൈല്‍ മതി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമെന്ന് യുപിയിലെ സ്കൂള്‍

”താടിയും വെച്ച് കൊണ്ട് ആരും വരരുത്. ഇത് മദ്രസയോ പള്ളിയോ അല്ല. സ്കൂളാണ്. വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെയര്‍സ്റ്റൈല്‍ സ്വീകരിക്കണം. നോണ്‍_വെജ് ഭക്ഷണം പാടില്ല. ലവ് ജിഹാദിന് സാധ്യതയുള്ളതിനാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കരുത് ”.


കാശ്മീരിൽ സോഷ്യൽ മീഡിയ നിരോധിച്ചു ഇന്ത്യ. നിരോധനം ചരിത്രത്തിലാദ്യമായി.

ഫേസ്ബുക് , ട്വിറ്റർ , വാട്സ്ആപ്പ് , യൂടൂബ് തുടങ്ങിയ സോഷ്യൽ മീഡിയകൾക്ക് പൂർണമായ നിരോധനമാണ് കാശ്മീരിൽ നിലവിൽ. മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ ഇടയ്ക്കിടെ പിൻവലിക്കാറുണ്ടെങ്കിലും ആദ്യമായാണ് സോഷ്യൽ മീഡിയക്ക് പൂർണമായ നിരോധനം ഏർപ്പെടുത്തുന്നത് കശ്മീർ താഴ്‌വരയിൽ.


പോത്തുകളെ കൊണ്ടുപോവുകയായിരുന്നവരെ മേനകാഗാന്ധിയുടെ അനുയായികള്‍ തല്ലിച്ചതച്ചു

മൃഗങ്ങളോടു മോശമായി പെരുമാറിയെന്ന കുറ്റത്തിനു മര്‍ദ്ദനമേറ്റ മൂന്നുപേര്‍ക്കെതിരെയും കേസെടുത്ത പോലീസ് അക്രമകാരികളെ വെറുതെവിട്ടു.


മൂത്രം കുടിച്ച് കര്‍ഷകരുടെ പ്രതിഷേധം. തിരിഞ്ഞുനോക്കാതെ മോഡി

പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ചക്ക് പോലും അനുമതി നിഷേധിക്കപ്പെട്ടു.
സമരം ഇന്നേക്ക് 40 ദിവസം പിന്നിടുകയാണ് .


വീട്ടിലേക്ക് ബാങ്ക് വിളി കേള്‍ക്കില്ല; സോനു നിഗത്തിന്റേത് പബ്ലിസിറ്റി സ്റ്റണ്ടെന്ന് ബിബിസി

സോനു നിഗത്തിന്റെ വീടിന് സമീപം താമസിക്കുന്ന ലത സച്ച്‌ദേവ് എന്നിവരുമായി റിപ്പോര്‍ട്ടര്‍ സംസാരിച്ചു. ഇതുവരെ ബാങ്ക് വിളിയുടെ ശബ്ദം തങ്ങള്‍ കേട്ടിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.


കോണ്‍ഗ്രസ്സ് പിന്തുണ.യെച്ചൂരി വീണ്ടും രാജ്യസഭാംഗമാവും

രാജ്യസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പിന്തുണക്കാൻ കോൺഗ്രസ് തീരുമാനിച്ചതായി സൂചന.


ഹിജാബി ജിഹാദിയെന്നു വിളിച്ച തരുൺ വിജയ്ക്കു വിദ്യാര്‍ത്ഥിനിയുടെ മറുപടി

പോണ്ടിച്ചേരി സർവകലാശാലയിൽ തനിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിനിയെ ഹിജാബ് ധരിച്ച ജിഹാദിയെന്നു വിളിച്ച ബിജെപി നേതാവ് തരുൺ വിജയിന് രൂക്ഷ മറുപടിയുമായി പോണ്ടിച്ചേരി കേന്ദ്രസർവകലാശാല വിദ്യാർത്ഥി റബീഹാ അബ്ദുറഹിം .


തല മൊട്ടയടിക്കാന്‍ ഫത്‍വ . സ്വയം ഏറ്റെടുത്ത് സോനു നിഗം

വെസ്റ്റ് ബംഗാള്‍ മൈനോറിറ്റി യുനൈറ്റഡ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സയ്യിദ് ഷാ ആത്വിഫ് അലി അല്‍ ഖാദിരി ” ആരെങ്കിലും സോനു നിഗമിന്റെ തല മൊട്ടയടിച്ച് ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിച്ചാല്‍ പത്ത് ലക്ഷം രൂപ സമ്മാനം നല്‍കും ” എന്ന് പ്രഖ്യാപിക്കുകയായിരുന്നു.


കാശ്‌മീർ ചിത്രം. കഥയും യഥാർത്ഥസംഭവവും രണ്ടാണ്

ഇന്ത്യൻ സൈന്യത്തിന്റെ ജീപ്പിനു മുന്നിൽ ബലമായി കെട്ടി നാല് മണിക്കൂറോളം പരേഡ് നടത്തിയ കശ്മീർ യുവാവിനെ കുറിച്ചുള്ള വാർത്ത ചില മാധ്യമങ്ങൾ നൽകിയത് യാഥാർത്ഥവിരുദ്ധമെന്നു ആരോപണം. ദേശീയമാധ്യമങ്ങളും അന്തർദേശീയ വാർത്ത ഏജൻസികളും സൈന്യത്തിന്റെ പക്കലുള്ള മനുഷ്യാവകശലംഘനമെന്നു വാർത്ത ചെയ്‌തെപ്പോൾ യുവാവിനെ കശ്മീർ അക്രമകാരികളിൽ നിന്നും രക്ഷിച്ച സൈന്യം എന്നായിരുന്നു ചില മാധ്യമങ്ങൾ നൽകിയ വാർത്ത.