India

രോഹിത് ദളിതനല്ലെന്ന വ്യാജറിപ്പോർട്ടിനെതിരെ കുടുംബവും വിദ്യാർത്ഥികളും

റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് രോഹിതിന്റെ സഹോദരൻ രാജ വെമുല പറഞ്ഞു. വിഷയത്തിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് അംബേദ്‌കർ സ്റ്റുഡൻസ് അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു.


ജെഎന്‍യുവില്‍ വീണ്ടും മുസ്ലിംവേട്ട.കാശ്മീരി വിദൃാര്‍ത്ഥിക്ക് മര്‍ദ്ദനം

എബിവിപിയുമായി ബന്ധമുള്ള ഒരുകൂട്ടം വിദൃാര്‍ത്ഥികള്‍ ആസിഫ് ഇഖ്ബാലെന്ന വിദൃാര്‍ത്ഥിയെ നര്‍മദ ഹോസ്റ്റലില്‍ വെച്ച് അക്രമിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ആസിഫിനെ നൃൂഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.


ബനാറസ് കാമ്പസിൽ പെൺകുട്ടികൾ ‘വിദ്യാർഥിക’ളല്ല

അതിനിടെ യൂണിവേയ്സിറ്റികളിലെ ജാതീയവിവേചനങ്ങളുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും കൂടുതൽ ജിതീയപീഡനങ്ങൾ നടക്കുന്ന കാമ്പസ് കൂടിയാണ് ബനാറസ് ഹിന്ദു യൂണിവേയ്സിറ്റിയെന്നു യുജിസി അധികൃതർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.


ഇ അഹമ്മദിനോടുള്ള അനാദരവിനെതിരെ പിണറായിയും ലാലുവും

ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിക്കാതെ ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനും ആർ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവും.


പോണ്ടിച്ചേരി; അധ്യാപകൻ അഫ്ഗാൻ വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ചെന്നു പരാതി

” ഞങ്ങൾ എണ്ണത്തിൽ കുറവാണ്. രാഷ്ട്രീയപിന്തുണയും ഇല്ല , അതുകൊണ്ടു തന്നെ വിദ്യാർഥികൾ പരാതിപ്പെടാൻ ഭയപ്പെടുകയാണ്” അഫ്‌ഗാൻ സ്വദശികളായ വിദ്യാർഥികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു


നജീബിന്റെ വീട്ടിൽ റെയ്‌ഡ്‌. പുലർച്ചെ വന്നത് എഴുപതിനടുത്ത് പോലീസുകാർ

ഇന്ന് പുലർച്ചെ നാല് മണിക്ക് ഒട്ടും മുന്നറിയിപ്പിലാതെ എഴുപതോളം പോലീസുകാരുമായാണ് നജീബിന്റെ ബദൗനിലെ വീട് റെയ്‌ഡ്‌ ചെയ്തത്. റെയ്‌ഡിനിടയിൽ പോലീസ് നജീബിന്റെ കുടുംബാംഗങ്ങളെ ആക്രമിക്കാൻ മുതിരുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു.


മതേതരവോട്ട് ഭിന്നിക്കുന്നതിനാൽ യുപിയിൽ ഗോദയിലില്ലെന്നു നിതീഷ് കുമാർ

2012ൽ ഉത്തർപ്രദേശിൽ ആകെയുള്ള 403 സീറ്റിൽ 219ൽ മത്സരിച്ചെങ്കിലും ഒരു സീറ്റിലും ജെ.ഡി.യു വിജയിച്ചിരുന്നില്ല. നിതീഷിന്റെ തീരുമാനത്തിന് പിന്നിൽ ലാലുപ്രസാദ് യാദവിന്റെ സമ്മർദമുണ്ടന്നും സൂചനകളുണ്ട്.


തമിഴ് നാട്ടിൽ പോലീസ് അക്രമം. റിപ്പബ്ലിക് ദിനം ബഹിഷ്കരിക്കുമെന്ന് പോസ്റ്ററുകൾ

പോലീസ് ക്രൂരഹത്യയിൽ പ്രതിഷേധിച്ചു റിപ്പബ്ലിക് ദിനം പ്രതിഷേധദിനം ആയി ആചരിക്കുമെന്നും ” ഇന്ത്യൻ റിപ്പബ്ലിക് ദിനം ബഹിഷ്‌ക്കരിക്കുന്നു ” എന്നുമുള്ള പോസ്റ്ററുകൾ വ്യാപകമാവുകയാണ്


സാവിത്രിഭായ് ഫുലെ ; സവർണതയോടു യുദ്ധം പ്രഖ്യാപിച്ച വനിത

ഏറ്റവും ഇളയപ്രായത്തില്‍ ഇന്ത്യയില്‍ അധ്യാപികയാവുന്ന ആദ്യ സ്ത്രീയാണ് സാവിത്രി ഫൂലെ. 1848ല്‍ ഭിദെ വാഡയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ആദ്യ വിദ്യാലയം സ്ഥാപിക്കുന്നതും സാവിത്രി ഫൂലെയാണ്. സാവിത്രി ഫൂലെയുടെ ജന്മവാർഷികദിനമാണ് ജനുവരി മൂന്ന്.


മകൻ മിർസാ ഗാലിബിനെ പോലെ വളരുന്നത് കാണണം

ആദ്യം സര്‍ക്കാര്‍ കാശ്മീരിലെ ജനതയോട് സത്യസന്ധരാവണം. കാശ്മീരിന്റെ യഥാര്‍ത്ഥ പ്രതിനിധികളോട് സംസാരിക്കാന്‍ അവര്‍ മുന്‍‌ക്കൈയെടുക്കട്ടെ. എന്നെ വിശ്വസിക്കുക.കാശ്മീരിന്റെ യഥാര്‍ത്ഥപ്രതിനിധികള്‍ പ്രശ്നം പരിഹരിക്കുകതന്നെ ചെയ്യും. പ്രതിവിപ്ലവതന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഗവണ്മെന്റ് സമാധാനപ്രക്രിയയെ പരിഗണിക്കുന്നതെങ്കില്‍ പ്രശ്നം ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല. അല്പം ആത്മാര്‍ത്ഥത കാണിക്കേണ്ട സമയമാണിപ്പോള്‍.