India

2019 ൽ പോരാട്ടം മോഡി V/S ഇന്ത്യ. 25 സംസ്ഥാനങ്ങളിലും സഖ്യങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷം

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിയെയും ബിജെപി ഗവണ്മെന്റിനെയും പരാജയപ്പെടുത്താതാൻ രാജ്യത്ത് 25 ലധികം സംസ്ഥാനങ്ങളിൽ പ്രതിപക്ഷപാർട്ടികളുടെ സഖ്യമുണ്ടാകുമെന്നു ദേശീയ നേതാക്കൾ.


എച്ച്സിയുവിൽ ആത്മഹത്യക്കെതിരെ ക്ലാസ്. രോഹിതിന്റെ മുഖംമൂടിയണിഞ്ഞു പ്രതിഷേധവുമായി എഎസ്എ

‘ആത്മഹത്യ എങ്ങനെ തടയാം’ എന്ന വിഷയത്തിൽ ഹൈദരബാദ് കേന്ദ്ര സർവകലാശാലയിൽ അധികൃതർ സംഘടിപ്പിച്ച പരിപാടിയിൽ രോഹിത് വെമുലയുടെ മുഖംമൂടികൾ അണിനെത്തി പ്രതിഷേധവുമായി വിദ്യാർഥികൾ.


സഞ്ജീവ് ഭട്ടിനെ ഉന്നം വെച്ച് ഗുജറാത്ത് സർക്കാർ. ഭട്ട് കസ്റ്റഡിയിലായത് 1998 ലെ കേസിൽ

ഗുജറാത്ത് കേഡർ മുൻ ഐ.പി.എസ് ഓഫീസറും നരേന്ദ്രമോദി ഗവണ്മെന്റിന്റെ നിരന്തരവിമർശകനുമായ സഞ്ജീവ് ഭട്ടിനെ ക്രിമിനൽ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് സി.ഐ.ഡി വിഭാഗമാണ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്.


യുപിയിൽ ഭീകരസംഘം മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

ഉത്തര്‍പ്രദേശിലെ ബൈറെല്ലിയില്‍ അക്രമിസംഘം യുവാവിനെ തല്ലിക്കൊന്നു. ഇരുപതുകാരനായ ഷാരൂഖ് ഖാനാണ് കൊലചെയ്യപ്പെട്ടത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു.


വരികള്‍ക്കിടയില്‍ വായിക്കാന്‍ ഇനി കുല്‍ദീപ് നയ്യാറില്ല

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് അന്ത്യം. സംസ്കാരം ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹി ലോധി റോഡിലെ ശ്മശാനത്തില്‍ നടക്കും.


ഉമര്‍ ഖാലിദിന് നേരെ ഡല്‍ഹിയില്‍ വധശ്രമം

ജവഹര്‍ലാൽ നെഹ്‍റു സർവകലാശാല (ജെഎൻയു) വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ വധിക്കാൻ ശ്രമം. അജ്ഞാതൻ ഉമർ‌ ഖാലിദിനു നേരെ വെടിയുതിർക്കാൻ ശ്രമിച്ചു. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിനു മുന്നിലാണു സംഭവം.


ഇന്ത്യൻ രാഷ്ട്രീയത്തിലെ കലൈജ്ഞറിന് ആദരവുകളോടെ വിട

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചെന്നൈ കാവേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.


അസാം: 30 കൊല്ലം അതിര്‍ത്തി കാത്ത സൈനികനും ‘ഇന്ത്യക്കാരനല്ല’

അനിശ്ചിത്വത്തിനൊടുവില്‍ പുറത്തിറങ്ങിയ അസമി​ലെ ദേ​ശീ​യ പൗരത്വ​പ്പ​ട്ടി​ക (എൻ.ആർ.സി) അസ്മല്‍ ഹഖുള്‍പ്പടെയുള്ള 40 ലക്ഷത്തി​ലേ​റെ ​പേരെയാണ് പൗരത്വമില്ലാത്തവരാക്കിയത്.


‘ഒരിക്കൽ കൂടി എന്റെ മക്കൾ ഒന്നിക്കും.’ നജീബിന്റെ ഉമ്മ പറയുന്നു

‘എന്റെ നജീബിനെ കുറിച്ച് കൊറേ ഓർമ്മകളാണ് . ഈ ഫോട്ടോവിൽ എന്റെ മൂന്നു മക്കളും ഒന്നിച്ചുണ്ട്. ഇൻഷാ അല്ലാഹ് , അതേ പോലെ ഈ മൂന്നു സഹോദരങ്ങളും ഒന്നിച്ചിരിക്കുന്ന ഒരു ദിവസം വരും. നിസ്സാഹയനായ ഈ ഉമ്മ പ്രതീക്ഷകളോടെയും പ്രാർത്ഥനകളോടെയും കാത്തിരിക്കുകയാണ്. ‘


എസ്. ഹരീഷിന് പിന്തുണ പ്രഖ്യാപിച്ച് ആനന്ദ് പട്‌വര്‍ധന്‍ ഉൾപ്പടെയുള്ളവർ. സംഘ് പരിവാർ ഭീഷണിക്കെതിരെ പ്രതിഷേധക്കൂട്ടായ്മകൾ

എഴുത്തുകാര്‍ക്കും സ്വതന്ത്രചിന്താഗതിക്കാര്‍ക്കും നേരെ നടുക്കുന്ന സംഘ് പരിവാർ സംഘടനകളുടെ കടന്നാക്രമണത്തില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വച്ചിത്രമേളയിൽ തിരുവനന്തപുരം കൈരളി തിയറ്ററിനു മുന്‍പില്‍ വെച്ച് പ്രതിഷേധയോഗം നടന്നു.