Kerala

കേരള ദലിത് മഹിള ഫെഡറേഷൻ അധ്യക്ഷ മഞ്ജു ശബരിമലയിൽ

ശബരിമല ദര്‍ശനത്തിനൊരുങ്ങി ദലിത് വനിതാ നേതാവ്. കേരളാ ദലിത് മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജുവാണ് ശബരിമല ദര്‍ശനത്തിനായി എത്തിയത്.


‘വിശ്വാസമായിരുന്നു ഊർജ്ജം.’ ഹാദിയ നന്ദി പറയുന്നു

ഇസ്‍ലാം മതം സ്വീകരിച്ചതിന്റെ പേരിൽ മാത്രമാണ് തനിക്ക് ഇത്രയും അനുഭവിക്കേണ്ടി വന്നതെന്നും തന്റെ ശരിയോടൊപ്പം നിൽക്കുകയും, പ്രാർത്ഥിക്കുകയും , ത്യാഗം സഹിക്കുകയും നിയമപോരാട്ടത്തിനായി സാമ്പത്തികമായി സഹായിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ഹാദിയ.


ഹാദിയ: NIA പരിശോധിച്ചത് 11 ‘ലവ്ജിഹാദ്’ കേസുകൾ. ഒന്നും നിർബന്ധമതപരിവർത്തനമല്ലെന്ന് കണ്ടെത്തൽ

ഹാദിയ കേസില്‍ എന്‍.ഐ.ഐ അന്വേഷണം അവസാനിപ്പിക്കുന്നു. ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല എന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.


വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ശബരിമല പ്രതിഷേധക്കാരുടെ വ്യാപക അക്രമം

നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ശബരിമല പ്രതിഷേധക്കാരുടെ ആക്രമണം. ന്യൂസ് മിനിറ്റ് കേരള ബ്യുറോ ചീഫ് സരിത ബാലൻ , റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യ ചീഫ് പൂജ പ്രസന്ന , സിഎൻഎൻ റിപ്പോർട്ടർ രാധിക രാമസ്വാമി , ഇന്ത്യ ടുഡേ റിപ്പോർട്ടർ മുസോമി സിങ് എന്നിവരെയാണ് പ്രതിഷേധക്കാർ ശാരീരികമായി കയ്യേറ്റം ചെയ്‌തത്‌.


ശബരിമല: ആചാരങ്ങളിലെ സവർണ്ണമേധാവിത്വത്തിന്റെ കാലം കഴിഞ്ഞെന്ന് ഓർക്കണമെന്ന് പിണറായി വിജയൻ

ശബരിമല ഉത്തരവില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി വിധിയെ മറ്റൊരു ഓര്‍ഡിനന്‍സ് കൊണ്ടോ നിയമനിര്‍മ്മാണം കൊണ്ടോ മറികടക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു


നവകേരളനിർമാണത്തിന് 27,000 കോടി രൂപ. കേരളത്തെ ഹരിത സംസ്ഥാനമാക്കണമെന്നു യുഎൻ

പരി​സ്ഥി​തി സൗ​ഹൃ​ദ​വും പ്ര​കൃ​തി ക്ഷോ​ഭ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വു​ള്ള​തു​മാ​യ ഇന്ത്യയിലെ ആ​ദ്യ ഹരിത സംസ്ഥാനമായി കേ​ര​ള​ത്തെ രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്​​ട്ര സം​ഘ​ട​ന ത​യാ​റാ​ക്കി​യ റിപ്പോർട്ട്. അഞ്ചു വർഷത്തിനകം നടപ്പിലാക്കേണ്ട നവകേരളനിർമാണത്തിനു 27,000 കോടി രൂപ വേണമെന്നും 72 പേജുകളുള്ള റിപ്പോർട് പറയുന്നു.


3 വർഷം ജയിലിൽ. വിചാരണപോലും തുടങ്ങിയില്ല. തസ്‌ലീമിന്‌ ജാമ്യം

കുറ്റംചുമത്തി മൂന്നുവര്‍ഷമായിട്ടും ഇതുവരെ വിചാരണ പോലും ആരംഭിച്ചിട്ടില്ല എന്ന്‌ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.


ഐഎഫ്എഫ്കെ: സമഗ്രസംഭാവന പുരസ്‌കാരം ഒഴിവാക്കി. പാസ്സിന് 2000 രൂപ

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് 650 രൂപയില്‍ നിന്ന് 2000 ആക്കി ഉയര്‍ത്തിയതായി സാംസ്കാരിക മന്ത്രി എ കെ ബാലന്‍.


നജ്‌മൽ ബാബുവിന്റെ ആഗ്രഹം നടന്നില്ല. പ്രതിഷേധങ്ങൾക്കൊടുവിൽ മൃതദേഹം സംസ്‌കരിച്ചു

മരണശേഷം കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്‌ജിദിൽ തന്നെ ഖബറടക്കണമെന്ന സാമൂഹികപ്രവർത്തകൻ നജ്‌മൽ ബാബുവിന്റെ ആഗ്രഹത്തിന് ബന്ധുക്കൾ എതിരുനിന്നു. നജ്‌മൽ ബാബുവിന്റെ ആഗ്രഹം നടത്തണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളും സിപിഐഎംഎൽ പ്രവർത്തകരും പ്രതിഷേധിച്ചെങ്കിലും അദ്ദേഹത്തിൻറെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. സഹോദരന്റെ വീട്ടു വളപ്പിലാണ് നജ്‌മൽ ബാബുവിനെ സംസ്കരിച്ചത്.


നജ്‌മൽ ബാബു (ടി എൻ ജോയ് ) അന്തരിച്ചു

“ഫാസിസത്തിന്റെ ഒന്നാമത്തെ ഇര മുസ്‌ലിംകളായതിനാല്‍ അവരോടൊപ്പം നില്‍ക്കുക എന്നതാണ് ഏറ്റവും സത്യസന്ധമായ നിലപാട്” എന്ന് പ്രഖ്യാപിച്ചു 2015 ൽ ഇസ്‌ലാം മതം സ്വീകരിച്ചു. നജ്‌മൽ ബാബു എന്ന പേര് സ്വീകരിച്ചു.