Kerala

ഹാദിയയെ മയക്കിക്കിടത്താന്‍ മരുന്ന് നല്‍കുന്നുവെന്ന് ആരോപണം്

ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ക്രൂരമായ മനുഷ്യാവകാശലംഘനങ്ങള്‍ അനുഭവിക്കുന്ന ഹാദിയയെ മരുന്നു നല്‍കി മയക്കി കിടത്തുകയാണെന്ന ആരോപണവുമായി ഡോക്യുമെന്‍ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ രംഗത്ത്.


സംവരണവിദ്യാര്‍ത്ഥികളുടെ ഫീസിളവ് അട്ടിമറിക്കാന്‍ കുസാറ്റ് അധികൃതരുടെ ശ്രമം

കേരള ഗവൺമെന്റ് കാലങ്ങളായി OEC വിദ്യാർത്ഥികൾക്ക് നൽകുന്ന ഫീസിളവ് അട്ടിമറിക്കാൻ ശ്രമം. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)യിലാണ് സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് നിഷേധിക്കപ്പെട്ടത്


നിശ്ശബ്ദനാവാൻ വയ്യ, കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ഭീഷണിക്കെതിരെ അലൻസിയറുടെ പരാതി

‘ഇന്നത്തെ കാലത്ത് നിശബ്ദനായിരിക്കുന്നതാണ് ഏറ്റവും വലിയ അപകടം. വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പാണ് ഇതെല്ലാം. ഇതിനെതിരെ പ്രതികരിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ് ‘അലൻസിയർ കൂട്ടിച്ചേർത്തു.


‘ദളിത്’ വാക്ക് നിരോധിച്ചതിനെതിരെ ദളിത് ചിന്തകര്‍. തീരുമാനം പിന്‍വലിക്കാന്‍ ആവശ്യം

സംഘടിത നീക്കത്തിന്റെ ഫലമായിട്ടാണ് കേരള സർക്കാർ ഈ വാക്കുകൾ നിരോധിച്ചുകൊണ്ട് ഇപ്പോൾ ഉത്തരവ് ഇറക്കിയിട്ടുള്ളതെന്നും ആ തീരുമാനം പിന്‍വലിക്കണമെന്നും എഴുത്തുകാരനും ദളിത് ചിന്തകനുമായ കെകെ ബാബുരാജ് ആവശ്യപ്പെട്ടു.


ദളിത് എന്ന പദം പ്രസിദ്ധീകരണങ്ങളിൽ നിന്നും ഒഴിവാക്കണമെന്നു കേരളസർക്കാർ

ഗവണ്മെന്റിന്റെ അച്ചടി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ നിന്നും ദളിത് എന്ന പദം പൂർണമായും ഒഴിവാക്കണമെന്നു കേരളസർക്കാരിന്റെ സർക്കുലർ. ഹരിജൻ , ദളിത് , ഗിരിജൻ എന്നീ പദങ്ങൾ പട്ടികജാതി വിഭാഗത്തിൽ പെട്ടവരെ അവഹേളിക്കുന്നതാണെന്നും ആയതിനാൽ ഇവ അച്ചടി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ നിന്നും ഒഴിവാക്കണമെന്നുമാണ് സർക്കുലർ.


കൊച്ചിയില്‍ കാറ്റലോണിയന്‍ പ്രക്ഷോഭത്തിന് മലയാളികളുടെ ഐക്യദാര്‍ഢ്യം

കൊച്ചിയിലെ ഫിഫ അണ്ടര്‍ 17 ലോകകപ്പ്‌ വേദിയിൽ കാറ്റലോണിയൻ പ്രക്ഷോഭത്തിനു പിന്തുണയർപ്പിച്ചു ഒരു പറ്റം യുവാക്കളെത്തി. ആരാധക ശ്രദ്ധയാകർഷിച്ച സ്പെയിൻ- ബ്രസീൽ മൽസരത്തിലാണു കേരളത്തിലെ ബാർസലോണ ആരാധക കൂട്ടമായ കൂളെസ്‌ ഓഫ്‌ കേരള വ്യത്യസ്ത ബാനറുമായി എത്തിയത്‌


ഐഎസിൽ ചേർന്നെന്നു പ്രചരിപ്പിക്കപ്പെട്ട യുവാവ് ഉത്സവപ്പറമ്പിൽ

ഒരു വർഷം മുമ്പാണ് ജോലിയാവശ്യത്തിനു ഹാരിസ് കാസർഗോഡ് നിന്നും എറണാകുളത്തേക്കു വരുന്നത്. ആദ്യ ആറുമാസം വീട്ടുകാരുമായി ബന്ധപ്പെട്ട ഹാരിസിനെ കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിചില്ല. നാട്ടുകാരുടെ പ്രചാരണത്തെയും സംശയത്തെയും തുടർന്ന് ഹാരിസിന്റെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ ‘ ഐഎസിൽ ചേർന്നവരുമായി ഹാരിസിന് ബന്ധമുണ്ടെന്ന സംശയവും ‘ കൂട്ടിച്ചേർത്തു.


കണ്ണൂരില്‍ ആര്‍എസ്എസ് ഭീകരത. സിപിഎം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം

കണ്ണൂർ പാനൂരിൽ സിപിഎം പ്രകടനത്തിനു നേരെ ആര്‍എസ്എസ് ഭീകരത. പാനൂർ കൈവേലിക്കലിൽ ഞായറാഴ്ച വൈകിട്ട് നടന്ന പ്രകടനത്തിനു നേരെയാണ് ബോംബേറുണ്ടായത്. പരുക്കേറ്റ സിപിഎം പ്രവർത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പൊലീസുകാരെ പാനൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


ദലിത് വിദ്യാര്‍ത്ഥിക്ക് നേരെ തിരുവനന്തപുരത്ത് എബിവിപി ക്രൂരത

തിരുവനന്തപുരം വിടിഎം എൻഎസ്എസ് കോളേജിൽ ദളിത് വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച് നഗ്നനാക്കി നടത്തി. കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ അഭിജിത്തിനെയാണ് എബിവിപിക്കാർ ക്രൂരതയ്ക്ക് ഇരയാക്കിയത്


പ്രതീഷ് വിശ്വനാഥ് : മുസ്ലിംവിരുദ്ധത തൊഴിലാക്കിയ സംഘപ്രചാരകൻ

തൃപ്പൂണിത്തുറയിലെ ഘർവാപ്പസി പീഡന കേന്ദ്രത്തിൽ യുവതികളെ റിക്രൂട്ട് ചെയ്യുന്നതിലും ലൈംഗികമായി പീഡിപ്പിക്കുന്നതിലും പ്രതീഷിനുള്ള പങ്ക് ദിനേനയെന്നോണം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്