Kerala

ഡോ. ഹാദിയക്ക് ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍

ഡോ. ഹാദിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോ. ഹാദിയക്കൊപ്പം, നീതിക്കൊപ്പം എന്ന് രേഖപ്പെടുത്തിയ തപാല്‍ കാര്‍ഡ് ഹാദിയയുടെ വീട്ടുവിലാസത്തിലും ഡോ. ഹാദിയക്ക് നീതി നല്‍കുക, ഡോ. ഹാദിയയെ സ്വതന്ത്രയാക്കുക എന്ന് രേഖപ്പെടുത്തിയ തപാല്‍ കാര്‍ഡ് മുഖ്യമന്ത്രിക്കും അയക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.


നഴ്‌സുമാരുടെ സമരം.നിർണായകചർച്ച ഇന്ന്

അടിസ്ഥാന ശമ്പളം 20,000 രൂപയിലധികമായി ഉയര്‍ത്തണമെന്ന ഉറച്ചനിലപാടിലാണ് നഴ്‌സുമാര്‍. സുപ്രീം കോടതി നിശ്ചയിച്ച പ്രകാരമുള്ള ശമ്പളം നല്‍കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. ഗവണ്‍മെന്റ് നേഴ്‌സുമാര്‍ക്ക് തുല്യമായ ശമ്പളം നല്‍കണമെന്നായിരുന്നു കോടതി നിയോഗിച്ച സമിതി നിര്‍ദ്ദേശിച്ചത്.


ഹമീദ് ചേന്ദമംഗല്ലൂരിന്‌ ആർഎസ്എസും സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്

‘ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കപ്പെടേണ്ട ബുദ്ധിജീവി’ എന്നാണു ആർ എസ് എസ് വാരികയായ കേസരി വർഷങ്ങൾക്കു മുമ്പ് തന്നെ ഹമീദ് ചേന്ദമംഗല്ലൂരിനെ കുറിച്ച് എഴുതിയത്.


സെൻകുമാറിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും പരാതി നൽകി എസ്ഐഒ

സമകാലിക മലയാളം മാസികയിലൂടെ മുസ്ലിം സമുദായത്തിനെതിരെ വാസ്തവ വിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയ മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌.ഐ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ് കെ.പി‌ മുഖ്യ മന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി


സംഘ്കൊലകളെ എതിര്‍ക്കുന്നത് തെറ്റെന്ന് സെന്‍കുമാര്‍

അഭിമുഖത്തിലുടനീളം ഇസ്ലാമികതീവ്രവാദത്തെ കുറിച്ച് സംസാരിച്ച സെന്‍കുമാര്‍ ഹിന്ദുത്വഫാസിസത്തിനെ പരോക്ഷമായി പിന്തുണക്കുന്ന പ്രസ്താവനകളും നടത്തിയത് വ്യാപകമായി വിമര്‍ശിക്കപ്പെടുന്നു.


ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെ വ്യാജവാര്‍ത്ത: മാധ്യമത്തിനെതിരെ വിമര്‍ശനം

പോലീസ് മര്‍ദ്ദനമേറ്റ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളെ പ്രതികളാക്കി വാര്‍ത്ത കൊടുത്ത മാധ്യമം പത്രം തെറ്റുതിരുത്തണമെന്ന് സോഷ്യല്‍മീഡിയയില്‍ ആവശ്യമുയരുകയാണ്


‘എന്നെ വേട്ടയാടുന്നുണ്ട്.’ ആരോപണങ്ങൾക്കു മാത്യു സാമുവലിന്റെ മറുപടി

ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുണ്ടെന്നും അത് ഉടൻ തന്നെ കൊടുത്തുതീർക്കുമെന്നും പറയുന്ന മാത്യു സാമുവൽ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിച്ചു വേട്ടയാടാനുള്ള ശ്രമവും നടക്കുന്നുവെന്നു പറയുന്നു. മാത്യു സാമുവൽ തങ്ങളെ ചതിക്കുകയായിരുന്നു എന്നടക്കമുള്ള ആരോപണങ്ങൾ നാരദയിലെ തന്നെ പത്രപ്രവർത്തകർ ആരോപിച്ചപ്പോളാണ് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ മറുപടി കുറിപ്പ് എഴുതിയത്


ആര്‍എസ്എസ് ഭീകരത: സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

തലശ്ശേരിയില്‍ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം. ഓട്ടോറിക്ഷ ഡ്രൈവറായ ശ്രീജന്‍ബാബുവിനെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ദേഹമാസകലം വെട്ടേറ്റിട്ടുണ്ട്. തലക്കും കൈകാലുകള്‍ക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.


അരനൂറ്റാണ്ടുകാലത്തെ മാധ്യമപ്രവർത്തനം: തോമസ് ജേക്കബ് വിരമിച്ചു

കാർട്ടൂണിസ്റ്റാവാൻ വന്ന് മലയാള മനോരമ പത്രാധിപസമിതിയുടെ നേതൃസ്ഥാനത്തെത്തിയ ചരിത്രമാണു തോമസ് ജേക്കബിന്. കേരള പ്രസ്‌ അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചു. കഥക്കൂട്ട് , കഥാവശേഷർ , നാട്ടുവിശേഷം എന്നീ കൃതികളുടെ രചയിതാവാണ്


ജുനൈദിന്റെ സഹോദരന്‍ നാളെ കോഴിക്കോട്ട്

മുസ്ലിം ലീഗ് സംസ്ഥാനക്കമ്മിറ്റി സംഘടിപ്പിക്കുന്ന രാജ്യത്തെ വര്‍ധിച്ചുവരുന്ന ദളിത് -ന്യൂനപക്ഷ വേട്ടക്കെതിരായ ബഹുജന്‍ റാലിയില്‍ പങ്കെടുക്കാനാണ് ജുനൈദിന്റെ സഹോദരന്‍ ഹാഷിം കോഴിക്കോടേക്ക് വരുന്നത്.