Kerala

നിതാന്തജാഗ്രതയുമായി പേനയുന്തിയ എഴുത്തുകാരന്‍. എം.സുകുമാരന് വിട

മലയാള സാഹിത്യത്തില്‍ വേറിട്ട രചനാ രീതിയുടെ ഉടമ എം സുകുമാരൻ (75) ഇനി ഓര്‍മ. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുന്നാള്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂറ്റില്‍ വെച്ചായിരുന്നു മരണം.


ഇനി ഗൂഗിൾ മലയാളത്തിൽ വഴി പറയും. മലയാളം പതിപ്പുമായി ഗൂഗിൾ മാപ്പ്

‘തെക്കുകിഴക്ക് ദിശയിൽ മുന്നോട്ടു പോകുക, തുടർന്നു 400 മീറ്റർ കഴിഞ്ഞു വലത്തോട്ടു തിരിയുക’ എന്നിങ്ങനെ വഴികാട്ടിയായി ഗൂഗിൾ കൂടെയുണ്ടാവുമെന്ന വാർത്ത ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തവർക്ക് ഏറെ സന്തോഷകരമാണ്.


‘എല്ലാവരോടും നന്ദി , നേടിയെടുത്തത് ശരിയെന്നു തോന്നിയ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള സ്വാതന്ത്ര്യം’

” ആരോടും പിണക്കമില്ല. തന്റെ മാതാപിതാക്കളെ ദേശവിരുദ്ധ ശക്തികൾ ഉപയോഗിക്കുകയാണ്. അവരുടെ രാഷ്ട്രീയ നിലപാടു വിജയിപ്പിക്കാൻ വേണ്ടി മാതാപിതാക്കളെ ഉപയോഗിക്കുകയാണ്. തന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ് ” വാര്‍ത്താസമ്മേളനത്തില്‍ ഹാദിയയുടെ വാക്കുകള്‍.


കാമറയുമായി പാളയമങ്ങാടിയിൽ ഇറങ്ങിനടന്ന് നിക്ക് ഉട്ട്. വിഖ്യാത ഫോട്ടോഗ്രാഫർ കേരളത്തിന്റെ അതിഥി

നിക് ഉട്ടിന് മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫാേട്ടാഗ്രാഫർ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. ലോകമെങ്ങുമുള്ള പ്രദേശങ്ങൾ സഞ്ചരിച്ചു കാമറയിൽ പകർത്തിയ നിക് ഉട്ട് കിഴക്കേകോട്ട, പാളയം മാർക്കറ്റ് തുടങ്ങി തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളെല്ലാം ചുറ്റാനിറങ്ങി.


എം.എം അക്ബറിനെ കുടുക്കാനുറച്ച്‌ കേരള പോലീസ്

മുജാഹിദ് നേതാവും ഇസ്‌ലാമിക പണ്ഡിതനുമായ എം.എം അക്ബറിനെ കുടുക്കാന്‍ ഉറച്ച് തന്നെ കേരള പോലീസ്. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം രാവിലെ തന്നെ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജാമ്യം നല്‍കിയാല്‍ പോലും അക്ബര്‍ പുറത്തിറങ്ങില്ല എന്ന് പോലീസ് ഉറപ്പ് വരുത്തിയിരുന്നു.


അവർ വിവാഹിതർ തന്നെ. ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയതിനെതിരെ ഭർത്താവ് ഷഫിൻ ജഹാൻ നൽകിയ ഹരജിയിൽ സുപ്രീം കോടതി പുറപ്പടുവിച്ച താൽക്കാലിക വിധി. ഷഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.


ഇന്ദ്രൻസ് മികച്ച നടൻ , പാർവതി നടി. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

ആളൊരുക്കത്തിലെ ഇന്ദ്രന്‍സ് മികച്ച നടനായപ്പോള്‍ ടേക്ക് ഓഫിലൂടെ പാര്‍വതി മികച്ച നടിയായി. ലിജോ ജോസ് പെല്ലിശ്ശേരി ആണ് മികച്ച സംവിധായകന്‍. ഈ മ യൗ എന്ന ചിത്രത്തിലൂടെയാണ് പുരസ്കാരം. ഒറ്റമുറിവെളിച്ചമാണ്‌ മികച്ച ചിത്രം


‘എന്ത് കള്ളത്തരം കാണിച്ചാലും പടച്ചോന്‍ കാണും.’ സത്യം ജയിക്കുമെന്ന് ഷുഹൈബിന്റെ സഹോദരി

ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട്  ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അവര്‍


ചാലക്കുടിയാകെ വിതുമ്പി. ‘ഈ കൊച്ചുഗായകൻ മണിച്ചേട്ടന്റെ പിൻഗാമിയാണ് ട്ടോ’

കേരളക്കരയാകെ ഞെട്ടിച്ചു നമ്മെ വിട്ടുപോയ മലയാളത്തിന്റെ അഭിമാനതാരം കലാഭവൻ മണിയുടെ നാടൻപാട്ടുകളെ തന്റെ വിസ്മയിപ്പിക്കുന്ന ശബ്ദത്തിലൂടെ പുനരവതരിപ്പിക്കുകയാണ് അജിത്ത്


ദേശീയഗാനത്തെ ആദരിച്ചില്ല. എസ്എഫ്ഐ പ്രവർത്തകനെതിരെ കെഎസ്‌യുവും എബിവിപിയും. ഞങ്ങളെ പാർട്ടിക്കാരനല്ലെന്നു എസ്എഫ്ഐയും

മൂവാറ്റുപുഴയിൽ വിദ്യാർത്ഥി ദേശീയഗാനത്തെ അപമാനിച്ചതായി പരാതി.സ്വമേധയാ കേസെടുത്തു മൂവാറ്റുപുഴ പോലീസ്. നിർമല കോളജ് എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറി കൂടിയായ അസ്‌ലം സലീമിനെതിരെയാണ് കെ.എസ്.യു നേതാക്കൾ കോളേജ് അധികൃതർക്കും പോലീസിനും പരാതി നൽകിയത്.