Kerala

ഇന്റര്‍സോണ്‍: ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ്എഫ്ഐ അക്രമം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർ സോൺ കലോത്സവ വേദിയിൽ SFI അക്രമം. ഫാറൂഖ് കോളേജ് പ്രിൻസിപ്പാള്‍ പ്രൊഫ.ഇമ്പിച്ചിക്കോയയുടെ കാറിന്റെ ചില്ലുകള്‍ തല്ലിപ്പൊളിച്ചു.


ഹൈന്ദവഫാസിസം എന്ന് പറയരുതെന്ന് ഇടത് ചിന്തകന്‍ എംപി പരമേശ്വരന്‍

‘ഫാസിസം വരുന്നേ’ എന്ന നിലവിളി വെറുതെയാണെന്നും ഇന്ത്യയില്‍ നിലവിലുള്ളത് ഹൈന്ദവഫാസിസമല്ലെന്നും ഇടത് ചിന്തകനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷനുമായ എംപി പരമേശ്വരന്‍.


ഇടത് ലിബറല്‍ സ്ത്രീപക്ഷവാദികളായ പുരുഷസഖാക്കളോട്..

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ ബാലപീഡകരെന്ന് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് വെര്‍ബല്‍ ലൈംഗികവേട്ട നടത്തുന്നുവെന്ന് പരാതി. ഏറെ വിവാദമായ പിഡോഫീലിയ ചര്‍ച്ചകളില്‍ ഇടപെട്ട് സംസാരിച്ചവരില്‍ ചില സ്ത്രീകളെയാണ് ഒരുകൂട്ടം പേര്‍ ബാലപീഡകരെന്ന് നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ആക്ഷേപിക്കുന്നത്.


പേര് ശിവന്യ. ഹിറ്റായ ആ വീഡിയോവിലെ കൊച്ചുമിടുക്കി

ശിവന്യ വിജേഷ് എന്ന കൊച്ചുമിടുക്കിയാണ് ഈ വീഡിയോയിലൂടെ ജനഹൃദയങ്ങളില്‍ ചേക്കേറിയത്. തലശ്ശേരി കലായി മാക്കൂട്ടത്തെ വിജേഷിന്റെയും ഷീജയുടെയും മകളാണ് ശിവന്യ.


വസ്ത്രമഴിപ്പിച്ച് പരിശോധന: സിബിഎസ്ഇക്കെതിരെ വിദ്യാർഥിസംഘടനകൾ

സംസ്ഥാനത്ത് ഇന്നലെ നടന്ന നീറ്റ് പരീക്ഷയില്‍ കണ്ണൂര്‍ അടക്കമുളള ജില്ലകളില്‍ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ചും,ശിരോവസ്ത്രം അഴിപ്പിച്ചും സ്‌കൂൾ മാനേജ്‌മെന്റുകളുടെ ക്രൂരമായ വിദ്യാർത്ഥിവിരുദ്ധത. സിബിഎസ്ഇയുടെ നടപടികൾക്കെതിരെ വിമർശനം വ്യാപകമാവുമ്പോൾ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥിസംഘടനകൾ.


‘ചുണക്കുട്ടികൾക്കു അഭിവാദ്യങ്ങൾ’. ടിപി കൊലക്കേസ് പ്രതികൾക്ക് അഭിവാദ്യമർപ്പിച്ചു വടകരയിൽ ഫ്ളക്സ്

ടിപി ചന്ദ്രശേഖരൻ രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി ആർ എം പിയുടെ പ്രകടനം നടക്കുന്നതിനിടയിലാണ് വടകരയിൽ വള്ളിക്കാടിനു സമീപത്ത് പ്രതിസംഘത്തിലെ ഏഴു പേരുടെയും ഫോട്ടോ വെച്ചുള്ള ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. ഒപ്പം ” ചുണക്കുട്ടികൾക്കു അഭിവാദ്യങ്ങൾ” എന്ന എഴുത്തും കൂടെയുണ്ട്.


ബിജെപി പാര്‍ട്ടിപരിപാടി ഉദ്ഘാടനം ചെയ്ത് ഖമറുന്നീസ അന്‍വര്‍. നടപടി വിവാദത്തിലേക്ക്

ബിജെപിയെ കുറിച്ച് ലീഗ് നേതാവിന്റെ പ്രസ്താവന എന്ന അടിക്കുറിപ്പോടെ സംഘ്പരിവാര്‍ സൈബര്‍ഇടങ്ങളാണ് ആദ്യം വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തത്. പിന്നീട് ഇടതുപ്രവര്‍ത്തകരും ലീഗിലെ തന്നെ വലിയ ഒരു വിഭാഗവും ഇതിനെതിരെ രംഗത്ത് വരികയായിരുന്നു.


ഒരാഴ്ചക്കുള്ളിൽ കരൾ ശസ്ത്രക്രിയ. കുഞ്ഞുഹംദാന്റെ ചികിത്സാചെലവിനു കൈകോർക്കാം

കഴിഞ്ഞ വർഷം ഒക്ടോബർ മാസമാണ് ഹംദാന്റെ ജനനം. ജനിച്ച ഉടനെ മഞ്ഞപ്പിത്തം ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീടുള്ള ചികിത്സകളിലാണ് Biliary Atresia with Neonatal Jaundice എന്ന ഗുരുതരമായ കരൾരോഗം ബാധിച്ചിരിക്കുകയാണ് എന്ന് മനസ്സിലാവുന്നത്.


ജമാഅത്ത് സാഹിത്യങ്ങള്‍ നിരീക്ഷണത്തില്‍. ആര്‍എസ്എസിനെതിരായ പുസ്തകങ്ങളും ലിസ്റ്റില്‍

രാജ്യത്തെ അറിയപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാം പുനിയാനിയുടെ വര്‍ഗീയരാഷ്ട്രത്തെ കുറിച്ച പുസ്തകവും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ മൂലകൃതിയും മറ്റു ഭാഷകളിലേക്കുള്ള വിവര്‍ത്തനങ്ങളും സ്റ്റേറ്റിന്റെ യാതൊരു നിരീക്ഷണങ്ങളും നേരിടാതിരിക്കുമ്പോള്‍ ഐപിഎച്ച് പ്രസിദ്ധീകരണത്തെ മാത്രം ഉന്നമിടുന്നതില്‍ അസ്വാഭാവികതയുണ്ട്


രാജ്യത്ത് ആദ്യമായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സും സൗജന്യ ചികിത്സയും ഏര്‍പെടുത്തി കേരളസര്‍ക്കാര്‍

സംസ്ഥാനത്തെ 15000 ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കും. ഏകദേശം 30 ലക്ഷത്തോളം തൊഴിലാളികൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ പോവുന്നത്.