Kerala

കാസർഗോട്ടെ കൊലപാതകം. മാധ്യമങ്ങളുടെ മൗനവും പോലീസിന്റെ അനാസ്ഥയും ചോദ്യം ചെയ്യപ്പെടുന്നു

റിയാസിനെ പള്ളിക്കകത്ത് കയറി വെട്ടിക്കൊന്ന സംഭവത്തിൽ മാധ്യമങ്ങളും രാഷ്ട്രീയ സംഘടനകളും തുടരുന്ന മൗനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകവിമർശനം. ഒപ്പം കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ അനാസ്ഥയെ കുറിച്ചും ചർച്ചയാവുന്നു.


തീവ്രഹൈന്ദവദേശീയവാദി യോഗിയെ നിരന്തരം പ്രകീർത്തിച്ചു മാതൃഭൂമി

മതവും ജാതിയും നോക്കാതെ നിരവധിപേര്‍ക്ക് സഹായം നല്‍കുന്ന ആളാണ് യോഗിയെന്ന് വാർത്തയിൽ പറയുന്നു. സംഘ് പരിവാർ മാധ്യമങ്ങളെക്കാളും മാതൃഭൂമി യോഗിയെ ” മതേതരനാക്കാൻ” ബുദ്ധിമുട്ടുന്നെന്നുവെന്നു സോഷ്യൽ മീഡിയ പരിഹസിക്കുന്നു


കാസർഗോഡ് മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു

മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.സംഭവത്തെ തുടര്‍ന്ന് ഉത്തരമേഖലാ എ ഡി ജി പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം കാസര്‍കോട് ക്യാമ്പ് ചെയ്യുന്നുണ്ട്.


കൃഷ്ണദാസിന്റെ അറസ്റ്റിൽ ആഹ്ലാദം പ്രകടിപ്പിച്ചു വിദ്യാർഥികൾ

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഔ വല്‍സല കുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പാമ്പാടി നെഹ്‌റു കോളേജില്‍ ജിഷ്ണു പ്രണോയ് ആത്മഹത്യചെയ്ത സംഭവത്തില്‍ പി കൃഷ്ണദാസിനെതിരെ പ്രേരണക്കുറ്റം ചുമത്തിയിരുന്നു.


ഈ വര്‍ഷം പവര്‍കട്ടുണ്ടാവില്ല. ആവശൃം വന്നാല്‍ വൈദൃുതി വാങ്ങും 

വേനല്‍ കനത്തതിനാല്‍ വെള്ളം കുറഞ്ഞതിനാല്‍ പവര്‍കട്ട് പ്രഖ്യാപിക്കേണ്ടി വരും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്ന സാഹചരൃത്തിലാണ് മന്ത്രിയുടെ പ്രഖൃാപനം


മുസ്ലിംകളില്ലാത്ത ഇന്ത്യ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന വടകരയിലെ സ്‌കൂൾ

” മുസ്ലിംകളില്ലാത്ത ഇന്ത്യ സ്വപ്നം കാണണമെന്ന് ക്ലാസ്സിൽ പറഞ്ഞു. അവർ പാകിസ്ഥാനിൽ നിന്നും മക്കയിൽ നിന്നും വന്നവരാണ്. ഇന്ത്യക്കാരെ മുഴുവൻ കൊന്നിട്ട് ഇന്ത്യ ഇല്ലാതാക്കാനാണ് മുസ്ലിംകളുടെ പ്ലാൻ ” മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഗോകുൽ ( പേര് മാറ്റിയിട്ടുണ്ട് ) പറഞ്ഞു


ദീപയെ വേട്ടയാടുന്നത് കേരളത്തിലെ അപ്പറാവുമാര്‍ :കെകെ ബാബുരാജ്

സ്ത്രീകളെ -അവർ കീഴാളരാണെങ്കിൽ പറയാനുമില്ല – ‘പ്രശ്നക്കാരികൾ’ ആക്കി ഭരണകൂടത്തിൻറെയും പൊതുബോധത്തിൻറെയും ശത്രുതക്ക് ഇരയാക്കുക എന്നതാണ്‌ ദീപയുടെ പേരിൽ ഇപ്പോൾ നടക്കുന്നത്


പോലീസിനെതിരെ പരാതി. ദീപ പി മോഹനന്‍ അറസ്റ്റില്‍

എം.ജി യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർഥിനിയും സാമൂഹിക പ്രവർത്തകയും ദലിത് ആക്ടിവിസ്റ്റുമായ ദീപ പി മോഹനനെ പോലീസ് അറസ്റ്റ് ചെയ്തു.


സച്ചുവിനോട് കെ എസ് യു ക്രൂരത. മാധൃമങ്ങള്‍ മൗനം വെടിയണമെന്ന് വിമര്‍ശനം

എസ്എഫ്ഐക്കെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കുന്ന മാധൃമങ്ങള്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെ സോഷൃല്‍മീഡിയയില്‍ വൃാപകമായ വിമര്‍ശനമുണ്ട്. കെ എസ് യു യൂത്ത് കോണ്‍ഗ്രസ്സ് സംഘമാണ് അക്രമം നടത്തിയതെന്ന് വൃക്തമായിട്ടും ഹാഷ്ടാഗ് കാമ്പയിനുകാര്‍ മൗനം പാലിക്കുന്നത് കാപടൃമാണെന്ന് ഇടതുപക്ഷപ്രവര്‍ത്തകര്‍ പറയുന്നു.


സിനിമ നടിയുടെ കാര്യത്തിലെ ശുഷ്‌കാന്തി ”പ്രമുഖയല്ലാത്ത” പെൺകുട്ടിയുടെ കാര്യത്തിലില്ലേ ?

ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി സോഷ്യല്‍മീഡിയ. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മിഷേലിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.