Kerala

മലയാളത്തിന്റെ കവിക്ക് ആദരം. ഒഎൻവിക്ക് മികച്ച ഗാനമെഴുത്തിനു അവാർഡ്

മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം പതിനാലാം തവണയാണ് ഒഎൻവിയെ തേടിയെത്തുന്നത്. 2016 ഫെബ്രുവരി 13നാണു കാവ്യസൂര്യൻ തന്റെ ജീവിതത്തോട് വിടപറഞ്ഞത്.


വൃത്തിയുടെ ജാതി പറഞ്ഞ ചിത്രം. മാന്‍ഹോളും വിധുവിൻസെന്റും അംഗീകാരത്തിന്റെ നെറുകയിൽ

രണ്ടായിരത്തി പതിനാറിലെ ഏറ്റവും മികച്ച ചലചിത്രം മാൻഹോൾ . മികച്ച സംവിധായികയ്ക്കുള്ള അവാർഡ് മാൻഹോളിന്റെ സംവിധായിക വിധു വിൻസെന്റ് നേടി.


കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല . രാജീവ് രവിക്ക് ഹൃദയം നിറഞ്ഞ നന്ദി

ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ കിട്ടുമെന്നും പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും വിനായകൻ മാധ്യമങ്ങളോട് പറഞ്ഞു. കുറെ കാലമായി താൻ സിനിമയിൽ ഉണ്ടെന്നും ആ അനുഭവമാണ് അവാർഡ് നേടാനുള്ള പ്രകടനത്തിന് അർഹമാക്കിയതെന്നും വിനായകൻ പറഞ്ഞു.
സഹോദരിമാരുടെ മരണം. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥ

ബന്ധു ഋത്വികയെ പലവട്ടം പീഡിപ്പിച്ചിരുന്നതായി മൊഴി നല്‍കിയിട്ടും ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു പോലീസ്


വയനാട്ടിലേത് ആഴ്ചകളോളം നീണ്ടുനിന്ന ക്രൂരതെയെന്നു പികെ ശ്രീമതി എംപി

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് തുറന്നുപറയാനുളള പേടികൊണ്ടാണ് അവര്‍ വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നതെന്നും സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുളള കമ്മിറ്റി ഈ യതീംഖാനയിലടക്കം വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നില്ലെന്നും ശ്രീമതി ടീച്ചർ മാധ്യമങ്ങളോട് പറഞ്ഞു.


വയനാട്ടില്‍ ഏഴു വിദൃാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം

പതിനഞ്ച് വയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ പതിനൊന്ന് പ്രതികളുണ്ടെന്നും അയല്‍വാസികളാണ് കുട്ടികളെ പീഡനത്തിരയാക്കിയതെന്നുമാണ് പൊലീസ് ഭാഷൃം.


ജെഎൻയുവിൽ കാണാതാവുന്നത് ഇനി എന്നെയാണെങ്കിലോ? ഫാറൂഖ് കോളേജ് വിദ്യാർത്ഥിനി ചോദിക്കുന്നു

”അവളുടെ സംസാരം ഏറെ വികാരഭരിതമായിരുന്നു. കണ്ണുനീർ പൊഴിയുന്നത് കാണാം. പക്ഷെ , എനിക്ക് ഒരു ഉറപ്പും അവൾക്ക് കൊടുക്കാനില്ലായിരുന്നു. ജെൻഎൻയുവിൽ നടന്ന പ്രതിഷേധങ്ങളുടെ ലിസ്റ്റ് കാണിച്ചുകൊടുക്കാൻ പറ്റിയ അവസ്ഥയിലും ആയിരുന്നില്ല ഞാൻ. സത്യമാണ്. നമ്മൾ നജീബിനെ മറന്നുതുടങ്ങിയിരിക്കുന്നു. ഫായിസയെ പോലുള്ള എത്ര മുസ്ലിം വിദ്യാർത്ഥികളാണ് തങ്ങളുടെ ജെൻഎൻയു പോലുള്ള ഉന്നതപഠനസ്ഥാപനങ്ങളിൽ പഠിക്കാനുള്ള ആഗ്രഹങ്ങളെ ബാലികഴിക്കേണ്ടിവരുന്നത്”


പെപ്‌സി കമ്പനി താഴിട്ടു പൂട്ടി സിപിഎം നേതൃത്വത്തിലുള്ള സമരസമിതി

സ്ഥലത്തെ ഭൂഗര്‍ഭജലത്തിന്റെ 48 ശതമാനവും പെപ്സി കമ്പനി ഊറ്റിയെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.പ്രതിദിനം രണ്ടുലക്ഷം ലിറ്റര്‍ വെള്ളമെടുക്കാന്‍ മാത്രമാണ് അനുവാദമെന്നിരിക്കെ ആറുമുതല്‍ എട്ടുലക്ഷം വരെ വെള്ളം കമ്പനി ഊറ്റിയെടുക്കുന്നുണ്ട്.