Kerala

സഹോദരിമാരുടെ മരണം. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥ

ബന്ധു ഋത്വികയെ പലവട്ടം പീഡിപ്പിച്ചിരുന്നതായി മൊഴി നല്‍കിയിട്ടും ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു പോലീസ്


വയനാട്ടിലേത് ആഴ്ചകളോളം നീണ്ടുനിന്ന ക്രൂരതെയെന്നു പികെ ശ്രീമതി എംപി

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് തുറന്നുപറയാനുളള പേടികൊണ്ടാണ് അവര്‍ വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നതെന്നും സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുളള കമ്മിറ്റി ഈ യതീംഖാനയിലടക്കം വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നില്ലെന്നും ശ്രീമതി ടീച്ചർ മാധ്യമങ്ങളോട് പറഞ്ഞു.


വയനാട്ടില്‍ ഏഴു വിദൃാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം

പതിനഞ്ച് വയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ പതിനൊന്ന് പ്രതികളുണ്ടെന്നും അയല്‍വാസികളാണ് കുട്ടികളെ പീഡനത്തിരയാക്കിയതെന്നുമാണ് പൊലീസ് ഭാഷൃം.


ജെഎൻയുവിൽ കാണാതാവുന്നത് ഇനി എന്നെയാണെങ്കിലോ? ഫാറൂഖ് കോളേജ് വിദ്യാർത്ഥിനി ചോദിക്കുന്നു

”അവളുടെ സംസാരം ഏറെ വികാരഭരിതമായിരുന്നു. കണ്ണുനീർ പൊഴിയുന്നത് കാണാം. പക്ഷെ , എനിക്ക് ഒരു ഉറപ്പും അവൾക്ക് കൊടുക്കാനില്ലായിരുന്നു. ജെൻഎൻയുവിൽ നടന്ന പ്രതിഷേധങ്ങളുടെ ലിസ്റ്റ് കാണിച്ചുകൊടുക്കാൻ പറ്റിയ അവസ്ഥയിലും ആയിരുന്നില്ല ഞാൻ. സത്യമാണ്. നമ്മൾ നജീബിനെ മറന്നുതുടങ്ങിയിരിക്കുന്നു. ഫായിസയെ പോലുള്ള എത്ര മുസ്ലിം വിദ്യാർത്ഥികളാണ് തങ്ങളുടെ ജെൻഎൻയു പോലുള്ള ഉന്നതപഠനസ്ഥാപനങ്ങളിൽ പഠിക്കാനുള്ള ആഗ്രഹങ്ങളെ ബാലികഴിക്കേണ്ടിവരുന്നത്”


പെപ്‌സി കമ്പനി താഴിട്ടു പൂട്ടി സിപിഎം നേതൃത്വത്തിലുള്ള സമരസമിതി

സ്ഥലത്തെ ഭൂഗര്‍ഭജലത്തിന്റെ 48 ശതമാനവും പെപ്സി കമ്പനി ഊറ്റിയെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.പ്രതിദിനം രണ്ടുലക്ഷം ലിറ്റര്‍ വെള്ളമെടുക്കാന്‍ മാത്രമാണ് അനുവാദമെന്നിരിക്കെ ആറുമുതല്‍ എട്ടുലക്ഷം വരെ വെള്ളം കമ്പനി ഊറ്റിയെടുക്കുന്നുണ്ട്.


എസ്എഫ്ഐക്കെതിരെ പെൺകുട്ടികൾ സംസാരിച്ചാലും ചോദ്യം ചെയ്യുമെന്ന് കോടിയേരി

എസ്എഫ്ഐക്കെതിരെ ഒരു പെൺകുട്ടി സംസാരിച്ചാൽ അവൾ പെൺകുട്ടി ആയതുകൊണ്ട് ചോദ്യം ചെയ്യാതിരിക്കില്ല എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. അവിടെ റാഗിങ്ങ് നടന്നിട്ടില്ലെന്നും അത് പത്രങ്ങളുണ്ടാക്കുന്ന വാർത്തകളാണെന്നും കോടിയേരി പറഞ്ഞു


ആർഎസ്എസ് ഭീകരത. ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടു

ഡിവൈഎഫ്ഐ ലജനത്ത് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും വലിയകുളം തൈപ്പറമ്പില്‍ നൌഷാദ്-നദീറ ദമ്പതികളുടെ മകനുമായ മുഹസിന്‍ (19) ആണ് വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ ആലിശേരി ക്ഷേത്രപ്പറമ്പില്‍ കുത്തേറ്റ് മരിച്ചത്. കളപ്പുര ശ്രീപാദം ഐടിസി വിദ്യാര്‍ഥിയാണ്.


മണി ഓർമയായി ഒരാണ്ട്. നീതി തേടി നിരാഹാരമിരിക്കുന്ന കുടുംബാംഗങ്ങൾ

മണിയുടെ മരണത്തിലെ ദുരൂഹതകള്‍ സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച സമരം മൂന്നുദിവസത്തോളം തുടരും. . സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് നിരാഹാരം.


‘മുല മുറിക്കപ്പെട്ടവൾ’ കോളേജ് മാഗസിന്റെ പേര് അശ്ലീലമെന്നു എംഇഎസ് മാനേജ്‌മെന്റ്

ജാതീയാതിക്രമങ്ങളെ അതിജീവിച്ചു മുലക്കരത്തിനെതിരെ സ്വന്തം മുല മുറിച്ചു നൽകി പോരാടിയ നങ്ങേലിയോട് ഐക്യപ്പെട്ടാണ് കോളേജ് മാഗസിന് ‘ മുല മുറിക്കപ്പെട്ടവൾ ‘ എന്ന പേര് വിദ്യാർഥികൾ നൽകിയത്.


പിണറായിയുടെ തലക്ക് ഒരു കോടി പ്രഖൃാപിച്ച് ആര്‍എസ്എസ് നേതാവ്

ഉജ്ജയിനിലെ ആര്‍എസ്എസ് പ്രമുഖ് ഡോ.ചന്ദ്രാവത് ആണ് പിണറായിക്കെതിരെ വിദ്വേഷം ചീറ്റുന്ന പ്രസ്താവനയുമായി രംഗത്ത് വന്നത്. പാര്‍ലമെന്റംഗം ചിന്താമണി മാളവൃ , എംഎല്‍എ മോഹന്‍ യാദവ് എന്നിവരുടെ സാന്നിധൃത്തിലാണ് ആര്‍എസ്എസ് നേതാവിന്റെ ഭീഷണി.