Kerala

”ബ്രോയല്ല , ജോസേട്ടൻ ,” കോഴിക്കോടിന്റെ കളക്ടർ സംസാരിക്കുന്നു

കോഴിക്കോടിന്റെ സ്നേഹം കവർന്ന ”കളക്ടർ ബ്രോ ” എൻ പ്രശാന്ത് സ്ഥാനമൊഴിഞ്ഞതിൽ സങ്കടവും അമർഷവും പ്രകടിപ്പിച്ചിരുന്ന സോഷ്യൽ മീഡിയയിൽ നിന്ന് തന്നെ ആരംഭിച്ചു പുതിയ കളക്ടർ. കോഴിക്കോട് കളക്ടർ ആയി സ്ഥാനമേറ്റ യു വി ജോസിന്റെ ആദ്യ ഫേസ്‌ബുക്ക് സന്ദേശം വൈറലാവുകയാണ് .


‘അത്ര പക്വമായിരുന്നില്ല മഹാരാജാസ് കാലം .’ ആഷിഖ് അബുവിന്റെ മറുപടി

പ്രതാപ് ജോസഫിനെ അറിയില്ലെന്ന് പറഞ്ഞ ആഷിഖ് ”ഒരു വിഭാഗം എസ് എഫ് ഐ അനുഭാവികൾ മസിൽ പവറിൽ വിശ്വസിക്കുന്നവരായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ” അക്രമായിരുന്നു പ്രതിരോധം അക്കാലത്തും. അതിനിടയിൽ രാഷ്ട്രീയ പകപോക്കലുകൾ നടന്നിട്ടുണ്ട് ” ആഷിഖ് അബു പറഞ്ഞു. പ്രതാപ് ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കമന്റ് ചെയ്യുകയായിരുന്നു ആഷിഖ് അബു.


ആഷികിനെ മഹാരാജാസ് കാലത്തെ സ്ത്രീവിരുദ്ധത ഓര്‍മിപ്പിച്ച് പ്രതാപ് ജോസഫ്

ആഷിക്‌ ആബു കോളേജ്‌ യൂണിയൻ ചെയർമാനും എസ്സ്‌.എഫ്‌.ഐ. നേതാവുമായിരുന്ന കാലത്ത്‌ മഹാരാജാസ്‌ കോളേജിലും ഹോസ്റ്റലിലും രണ്ടുവർഷക്കാലം ജീവിക്കുകയും എസ്സ്‌.എഫ്‌.ഐക്കാരുടെ മർദ്ദനത്തിനിരയാവുകയും ചെയ്തിട്ടുള്ള ഒരാളാണു താനെന്നാണ് പ്രതാപ് ഫേസ്ബുക്കില്‍ എഴുതിയത്.


”ഞങ്ങളവൾക്കു വാക്കുകൊടുക്കുകയാണ്. കൂടെയുണ്ടാവും എന്നും” പിന്തുണയുമായി മമ്മൂട്ടി

” എല്ലാവരും ഏറെ സ്നേഹിക്കുന്ന മലയാളത്തിന്റെ അഭിമാനമാണ് അവർ. ഞങ്ങൾ അവൾക്കു വാക്ക് കൊടുക്കുകയാണ്. നീതി ലഭിക്കും വരെ കൂടെയുണ്ടാവും” ചുരുങ്ങിയ വാക്കുകളിൽ മമ്മൂട്ടി പറഞ്ഞു .


ഹാഷ്ടാഗുകള്‍പ്പുറത്തെ പോരാട്ടത്തിന് തയ്യാറാവുക: മഞ്ജു വാര്യർ

സൗമ്യയും ജിഷയുമുണ്ടായപ്പോൾ നമ്മൾ അടച്ചുറപ്പില്ലാത്ത തീവണ്ടി മുറികളെക്കുറിച്ചും വീടുകളെക്കുറിച്ചും വിലപിച്ചു. പക്ഷേ ഭാവന അക്രമിക്കപ്പെട്ടത് ഒരു വാഹനത്തിൽ ആൾത്തിരക്കുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ്. അപ്പോൾ അടച്ചുറപ്പു വേണ്ടത് മനോനിലയ്ക്കാണ്. ഭാവനയ്ക്ക് നേരെയെന്നല്ല, ഏതൊരു സ്ത്രീക്കു നേരെയുമുള്ള പുരുഷന്റെ ശാരീരികവും മാനസികവുമായ ആക്രമണങ്ങൾ വികലമായ മനോനിലയുടെയും സംസ്ക്കാരത്തിന്റെയും സൂചനകളാണ്.


സൈബർആക്രമണം; അസ്‌നിയക്കെതിരെ വധഭീഷണി. ഒമ്പതുപേർക്കെതിരെ കേസ്

മത വെറിയുടെ ഇരയാണ് താനെന്നും മത വിശ്വാസം ഇല്ലാത്തവര്‍ക്കും മതത്തെ തലയിലേറ്റി കൊണ്ട് നടക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കും ഇവിടെ ജീവിക്കണ്ടേയെന്നും അസ്‌നിയ ഫേസ്‌ബുക്കിലൂടെ ചോദിക്കുന്നു.


ജിഷ്ണു; പ്രിന്‍സിപ്പലടക്കം 5 അധൃാപകര്‍ക്കെതിരെ കേസ്

അന്വേണസംഘം കോളേജ് അധികൃതരും അധ്യാപകരും വിദ്യാര്‍ഥികളുമായി 230-ഓളം പേരെ ചോദ്യം ചെയ്തിരുന്നു. ജിഷ്ണുവിന് നീതീ ലഭൃമാക്കുക എന്നാവശൃത്തില്‍ എസ്എഫ്ഐ, എഐഎസ്എഫ് എന്നീ വിദൃാര്‍ത്ഥിസംഘടനകളുടെ നേതൃത്വത്തില്‍ നെഹ്റു കോളേജില്‍ സമരം തുടരുകയാണ്.


മെഡിക്കൽ എൻട്രൻസ് : ആശങ്ക ഒഴിയാതെ വിദ്യാർഥികൾ

പിന്നോക്ക വിഭാഗങ്ങൾക്ക് 17 വയസ് മുതൽ 30 വയസ് വരെ പരീക്ഷ എഴുതാമെന്നിരിക്കെ മൂന്ന് തവണയിൽ കൂടുതൽ എഴുതാൻ പറ്റില്ല എന്നത് പരിഹാസ്യമാവുകയാണ്. ഫലത്തിൽ വയസ്സിളവ് കൊണ്ട് യാതൊരുപ്രയോജനവും ഇല്ലാതെ വരുന്നത് പിന്നോക്ക ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയാണ്.


‘എസ്എഫ്ഐക്കെതിരെ ആരും കവിത എഴുതില്ലല്ലോ’. സല്‍വ അബ്ദുല്‍ഖാദര്‍ എഴുതുന്നു

എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ റാഗിങ്ങിന് പരാതി നല്‍കിയതിന്റെ പേരില്‍ ഭീഷണി നേരിടുന്ന കോഴിക്കോട് വടകര മടപ്പള്ളി ഗവ: കോളേജിലെ ഒന്നാം വര്‍ഷവിദൃാര്‍ത്ഥി സല്‍വ അബൂബക്കര്‍ എഴുതിയ കുറിപ്പ്. തന്നെ കൊന്നുകളയുമെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കാമ്പസില്‍ പ്രചാരണം ചെയ്യുന്നുവെന്ന് സല്‍വ പറയുന്നു.


യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ വക സദാചാരഗുണ്ടായിസം. പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനം

കാമ്പസില്‍ നാടകം കാണാന്‍ വിദൃാര്‍ത്ഥിനിസുഹൃത്തുക്കളോടൊപ്പം വന്ന ജിജേഷ് എന്ന യുവാവിനെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്.