Around You

മുളകുപൊടി വാരിയെറിഞ്ഞു. ചിത്രലേഖയുടെ അമ്മൂമ്മക്കെതിരെയും ആക്രമണം

ചിത്രലേഖയുടെ, പയ്യന്നൂർ എടാട്ടിൽ താമസിക്കുന്ന അമ്മയെയും അമ്മൂമ്മയയെയും കഴിഞ്ഞ ഞായറിന് രാത്രി (27/03/16) മുളകുപൊടി വിതറിയും മുളകുവെള്ളം ഒഴിച്ചും അക്രമിച്ചു എന്ന് ചിത്രലേഖ പറയുന്നു. തൊണ്ണൂറു വയസ്സുള്ള തന്റെ അമ്മൂമ്മയുടെ ദേഹത്തും അവരുടെ അടിവസ്ത്രം അടക്കമുള്ള വസ്ത്രങ്ങളിലും മുളക് പൊടിയും മുളക് കലക്കിയ വെള്ളവും ഒഴിക്കുകയായിരുന്നു . എന്നെ നാട്ടിൽ നിന്നും ബഹിഷ്കരിച്ച പോലെ ആവരെയും അവിടെ നിന്ന് ഓടിക്കാനുള്ള സി പി എം പ്രവർത്തകരുടെ ശ്രമമാണിതെന്നു ബി എസ് പി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ചിത്രലേഖ പറഞ്ഞു.


”കാത്തിരിക്കുകയായിരുന്നെടോ ഞങ്ങൾ” ഹൈദരാബാദിലെ പോരാളികളോടു സഹപാഠികൾ

ജാമ്യം ലഭിച്ച ശേഷം കാമ്പസിലെക്ക് തിരിച്ചെത്തിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഹൈദരാബാദ് യൂനിവേയ്സിടി കാമ്പസിൽ ഗംഭീര സ്വീകരണം. തങ്ങളുടെ കൂടെ സമരം ചെയ്ത പോരാളികളെ സോഷ്യൽ മീഡിയയിലും ഹൃദയവികാരത്തോടെയാണ് സഹപാഠികൾ സ്വീകരിച്ചത്. ചില ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ :-


ആത്മാഭിമാനം ഇല്ലാത്തവരാണ് സംവരണം ആഗ്രഹിക്കുന്നതെന്ന് പരിഹസിച്ച് “ഹവെൽസി”ന്റെ പരസ്യം

പിന്നോക്ക വിഭാഗങ്ങൾക്കായി രാജ്യത്ത് നില നിൽക്കുന്ന സംവരണത്തെ പരിഹസിക്കുന്ന പരസ്യവുമായി പ്രമുഖ ഇലക്ട്രോണിക് ഉത്പന്ന നിർമാതാക്കളായ ഹാവെൽസ്. “ഹവ ബദ് ലെഗി” എന്ന പരസ്യ കാംപെയിന്റെ ഭാഗമായാണ് “പുരോഗമന” ചിന്തയെ പ്രോത്സാഹിപ്പിക്കുന്നു എന്ന അവകാശവാദത്തോടെ…


ആറു ഭാഷകളിൽ 17695 ഗാനങ്ങൾ. പി സുശീലക്ക് ഗിന്നസ് റെക്കോർഡ്

ആറു വ്യത്യസ്ത ഭാഷകളിലായി ഏറ്റവുമധികം ഗാനങ്ങൾ ആലപിക്കുന്ന ഗായിക എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി പ്രമുഖ ഗായിക പി സുശീല. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, ഒറിയാ, ബംഗാളി, സംസ്കൃതം, തുളു, സിംഹളീസ് എന്നീ ഭാഷകളിലായി 17695 ഗാനങ്ങളാണ് ഇതുവരെ സുശീല ആലപിച്ചത്. മലയാളത്തിൽ ആയിരത്തിനടുത്ത്‌ ഗാനങ്ങൾ പാടിയ സുശീലയുടെ ശബ്ദം വ്യത്യസ്ത തലമുറകളുടെ ആരാധന പിടിച്ചുപറ്റിയിട്ടുണ്ട്


മാധ്യമങ്ങൾക്ക് വിലക്ക്.വിദ്യാർത്ഥികളുടെ തിരിച്ചുവരവ് ലൈവായി കാണിക്കുമെന്നു സമരസമിതി

ഹൈദരാബാദ് യൂനിവേയിസിടി കാമ്പസിനകത്തേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ , ജാമ്യം ലഭിച്ച വിദ്യാർത്ഥികൾക്കുള്ള സ്വീകരണ പരിപാടി ലൈവ് ആയി സോഷ്യൽ മീഡിയ വഴി പ്രക്ഷേപണം ചെയ്യുമെന്നു ജോയിന്റ് ആക്ഷൻ കമ്മിറ്റി. രോഹിത് വെമുലയുടെ മരണത്തിനു കാരണക്കാരനായ വി സി അപ്പറാവുവിനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ടു നടത്തിയ സമരം പോലീസ് കഴിഞ്ഞ ആഴ്ച്ച ക്രൂരമായി അടിച്ചമർത്തുകയും വിദ്യാർത്ഥികളെ റിമാന്റ് ചെയ്യുകയുമായിരുന്നു. ജാമ്യം ലഭിച്ച വിദ്യാർഥികൾക്ക് ഇന്ന് കാമ്പസിൽ സ്വീകരണം നൽകാനാണ് സമരസമിതിയുടെ തീരുമാനം. 8 മണി മുതൽ പരിപാടി ലൈവ് ആയി പ്രക്ഷേപണം ചെയ്യുമെന്നു ഒഫീഷ്യൽ പേജിലൂടെ ജോയിന്റ് ആക്ഷൻ കമ്മിറ്റി അറിയിക്കുകയായിരുന്നു.


മുദ്രാവാക്യം പോലീസ് തിരക്കഥയെന്നു പ്രോസിക്യൂടർ. കോഴിക്കോട് വിദ്യാർഥികൾക്ക് ജാമ്യം

ഡൌണ്‍ ഡൌണ്‍ ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യം വിദ്യാര്‍ഥികൾ വിളിച്ചുവെന്ന എഫ്ഐആറിലെ പരാമര്‍ശം പൊലീസ് തെറ്റായി ചേര്‍ത്തതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഡൌണ്‍ ഡൌണ്‍ ഹിന്ദുത്വ എന്ന മുദ്രാവാക്യമാണ് വിളിച്ചത് എന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പ്രതിഷേധ മാര്‍ച്ചിന്റെ ദൃശ്യങ്ങൾ കൂടി പരിശോധിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.


മനുസ്മ്രിതി കത്തിക്കുന്നവർക്കെതിരെ കേസ് . ദളിതരെ ചുട്ടുകൊല്ലുന്നവർക്കെതിരെ നടപടിയില്ല – ഷഹല റഷിദ് ഷോറ

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്ക് അപ്പാറാവു നിശ്ചയിച്ച ഭക്ഷണശാല പൂട്ടിയപ്പോൾ ഭക്ഷണം പാചകം ചെയ്ത ഉദയ് ഭാനുവിനെ ക്രൂരമായി മർദ്ദിച്ചതിനെതിരെ ആരാണ് ശിക്ഷിക്കപ്പെട്ടത്.
ഭഗാനയിലെ ജനങ്ങളെ, 80 ദലിത് കുടുംബങ്ങളെ ഞാൻ ആദരിക്കുന്നു. സമൂഹം സാധാരണ അപമാനിക്കുന്ന മാനഭംഗപ്പെട്ട പെൺകുട്ടികൾക്കുവേണ്ടി 3 വർഷമായി ഇവർ സമരത്തിലാണ്. പോലീസിനോടും ഭരണകൂടത്തോടും പൊരുതിക്കൊണ്ട്. ഒരാൾ പോലും എന്നിട്ടും വിചാരണക്കോടതിക്കുമുന്നിൽ കൊണ്ടുവരപ്പെട്ടിട്ടില്ല.
ഞങ്ങളൊരിക്കലും രോഹിത് വെമുലയുടെ രക്തം വെറുതേയാകാൻ സമ്മതിക്കില്ല.


ഹൈദരാബാദ് . വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജാമ്യം

ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജാമ്യം ലഭിച്ചു. രോഹിത് വെമുലയുടെ മരണത്തിനു ഉത്തരവാദിയായ അപ്പാറാവുവിനെതിരെ സമരം നടത്തിയതിനാണ് വിദ്യാർത്ഥികളെ പോലീസ് റിമാന്റ് ചെയ്തിരുന്നത്


കോഴിക്കോട് ;ദേശവിരുദ്ധത വിളിച്ചെന്ന് കോടതിയിൽ. പോലീസ് നടപടിക്കെതിരെ വ്യാപക വിമർശം

കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ ഹൈദരാബാദിലെ വിദ്യാർഥിസമരത്തോടുള്ള ഐക്യദാർഡ്യ മാർച്ചിൽ പോലീസ് എഫ് ഐ ആറിൽ കള്ളക്കേസുകൾ ചേർത്തതായി വ്യാപകപരാതി. ഡൌൺ ഡൌൺ ഹിന്ദുത്വ എന്ന് വിളിച്ച മുദ്രാവാക്യം ഡൌൺ ഡൌൺ ഹിന്ദുസ്ഥാൻ എന്ന് പോലീസ് കോടതിയിൽ പറഞ്ഞതാണ് വിമർശനങ്ങൾക്ക് ഇടയായത്. ദേശദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചു പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികളെയടക്കം ജയിലിലടക്കാനുള്ള ശ്രമമാണിതെന്നു സാമൂഹ്യ പ്രവർത്തകർ പ്രതികരിച്ചു


വിരാട് കോഹ്‌ലിക്ക് അഭിനന്ദനങ്ങൾ ചൊരിഞ്ഞു ഓസീസ് ക്രികറ്റ് ടീം

”ബഹുമാനിക്കേണ്ടിടത്ത് ബഹുമാനിക്കണം. കോഹ്‌ലിയുടെ സ്പെഷ്യൽ ആയ ഒരു പ്രകടനത്തിലൂടെ ട്വന്റി ട്വെന്റി ലോകകപ്പിലെ നമ്മുടെ ഈ വർഷത്തെ യാത്ര അവസാനിച്ചു ” എന്നാണു ഓസീസ് ടീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌.