Around You

3 വർഷം ജയിലിൽ. വിചാരണപോലും തുടങ്ങിയില്ല. തസ്‌ലീമിന്‌ ജാമ്യം

കുറ്റംചുമത്തി മൂന്നുവര്‍ഷമായിട്ടും ഇതുവരെ വിചാരണ പോലും ആരംഭിച്ചിട്ടില്ല എന്ന്‌ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.


ഐഎഫ്എഫ്കെ: സമഗ്രസംഭാവന പുരസ്‌കാരം ഒഴിവാക്കി. പാസ്സിന് 2000 രൂപ

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് 650 രൂപയില്‍ നിന്ന് 2000 ആക്കി ഉയര്‍ത്തിയതായി സാംസ്കാരിക മന്ത്രി എ കെ ബാലന്‍.രാജസ്ഥാൻ: കോടതിമുറ്റത്തെ മനു പ്രതിമയിൽ കരിഓയിൽ ഒഴിച്ച് രണ്ട് ദലിത് സ്ത്രീകളുടെ പ്രതിഷേധം

ജാതീയത അടിസ്ഥാനമായ മനുവിൻ്റെ ആശയത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ലെന്നും അതിനോടുള്ള പ്രതിഷേധമാണ് കരിഓയിൽ പ്രയോഗമെന്നും പറഞ്ഞുകൊണ്ടാണ് ഷീലഭായിയും കൻത രമേശും കോടതിമുറ്റത്ത് ആളുകൾ നോക്കിനിൽക്കെ പ്രതിഷേധിച്ചത്. തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്‌തു.


‘എൻ്റെ മകനെ അക്രമിച്ചവരെ സംരക്ഷിക്കുകയാണ് സിബിഐ’ നജീബിൻ്റെ മാതാവ് ഫാത്തിമ നഫീസ് നിയമയുദ്ധം തുടരും

ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി നൽകിയതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു ഫാത്തിമ നഫീസ്.


അടിമുടി അഴിമതി. 26 ഇംഗ്ലീഷ് ലെറ്ററിലും തുടങ്ങുന്ന മോഡി അഴിമതിക്കഥകൾ ഈ സൈറ്റിൽ ഉണ്ട്

ഇംഗ്ലീഷിലെ ഏതെങ്കിലും അക്ഷരങ്ങൾ പറയൂ.. എല്ലാ അക്ഷരങ്ങളിലും തുടങ്ങുന്ന അഴിമതിക്കഥകൾ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കൂട്ടർക്കുമെതിരെ പറയാനുണ്ട്. എ ആണെങ്കിൽ അദാനി ഭൂമിയിടപാട് , ഇ ക്ക് ഇ – ടെണ്ടർ അഴിമതി , എൻ ആണെങ്കിൽ നീറ്റ് അഴിമതി , ടി ക്ക് ടേക്ക് ഹോം റേഷൻ അഴിമതി … 26 അക്ഷരങ്ങളിലും അഴിമതിക്കഥകൾ പറയാനുണ്ട്.


നജ്‌മൽ ബാബുവിന്റെ ആഗ്രഹം നടന്നില്ല. പ്രതിഷേധങ്ങൾക്കൊടുവിൽ മൃതദേഹം സംസ്‌കരിച്ചു

മരണശേഷം കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്‌ജിദിൽ തന്നെ ഖബറടക്കണമെന്ന സാമൂഹികപ്രവർത്തകൻ നജ്‌മൽ ബാബുവിന്റെ ആഗ്രഹത്തിന് ബന്ധുക്കൾ എതിരുനിന്നു. നജ്‌മൽ ബാബുവിന്റെ ആഗ്രഹം നടത്തണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളും സിപിഐഎംഎൽ പ്രവർത്തകരും പ്രതിഷേധിച്ചെങ്കിലും അദ്ദേഹത്തിൻറെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. സഹോദരന്റെ വീട്ടു വളപ്പിലാണ് നജ്‌മൽ ബാബുവിനെ സംസ്കരിച്ചത്.


നജ്‌മൽ ബാബു (ടി എൻ ജോയ് ) അന്തരിച്ചു

“ഫാസിസത്തിന്റെ ഒന്നാമത്തെ ഇര മുസ്‌ലിംകളായതിനാല്‍ അവരോടൊപ്പം നില്‍ക്കുക എന്നതാണ് ഏറ്റവും സത്യസന്ധമായ നിലപാട്” എന്ന് പ്രഖ്യാപിച്ചു 2015 ൽ ഇസ്‌ലാം മതം സ്വീകരിച്ചു. നജ്‌മൽ ബാബു എന്ന പേര് സ്വീകരിച്ചു.


കർഷകറാലിക്ക് നേരെ പോലീസ് അക്രമം. വ്യാപകപ്രതിഷേധം

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക മാര്‍ച്ചിനെതിരായ പോലീസ് അതിക്രമത്തിൽ വ്യാപകപ്രതിഷേധം.


ആ ചിരി മാഞ്ഞു. ബാലഭാസ്കർ അന്തരിച്ചു

വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കര്‍ അന്തരിച്ചു. വാഹനാപകടത്തിൽ പരുക്കേറ്റു ചികിൽസയിലായിരുന്നു. അപകടത്തിൽ രണ്ടു വയസുള്ള മകളും മരിച്ചിരുന്നു. സംസ്കാരം പിന്നീട്.